എയർടെലി(Airtel)ന്റെ അവതരിപ്പിക്കുന്ന അതിവേഗ ഫൈബർ ബ്രോഡ്ബാൻഡ് ആണ് എയർടെൽ എക്സ്ട്രീം ഫൈബർ (Airtel Xstream Fiber). എയർടെൽ എക്സ്ട്രീം ഫൈബർ (Airtel Xstream Fiber) 40 എംബിപിഎസ് മുതൽ 1 ജിബിപിഎസ് വരെ വേഗതയുള്ളതും വിശ്വസനീയവുമായ ഇന്റർനെറ്റ് കണക്ഷൻ ഓഫർ ചെയ്യുന്നു. കേരളത്തിൽ അടക്കം രാജ്യത്തെ വിവിധ നഗരങ്ങളിൽ എയർടെൽ എക്സ്ട്രീം ഫൈബർ (Airtel Xstream Fiber) സേവനം ലഭ്യമാണ്. യൂസേഴ്സിന് സെലക്റ്റ് ചെയ്യാൻ വിവിധ പ്ലാനുകളും കമ്പനി ഓഫർ ചെയ്യുന്നുണ്ട്. അത്യാവശ്യം ഡാറ്റ ഉപയോഗം കൂടുതൽ ഉള്ള യൂസേഴ്സിന് സെലക്റ്റ് ചെയ്യാവുന്ന പ്ലാനുകളാണ് 1 ജിബിപിഎസ് ഓഫർ.
സ്‌മാർട്ട്‌ഫോണുകൾ, ലാപ്‌ടോപ്പുകൾ, സ്‌മാർട്ട് ടിവികൾ എന്നിവയെല്ലാം ഒരേ സമയം ഉപയോഗിക്കുന്ന നിരവധി വീടുകൾ ഉണ്ട്. അത്തരത്തിൽ ഒന്നിൽ കൂടുതൽ കണക്ഷനുകളും കനത്ത ഇന്റർനെറ്റ് ഉപയോഗവും ഉള്ള വീടുകളിൽ 1 ജിബിപിഎസ് പ്ലാനുകൾ ഏറെ ഉപയോഗപ്രദമാണ്. വൈഫൈ 6 റൂട്ടറും ഒപ്പമൊരു 1 ജിബിപിഎസ് പ്ലാനുമുണ്ടെങ്കിൽ ഹൈസ്പീഡ് ഇന്റർനെറ്റ് ആവശ്യകതയെല്ലാം നിസാരമായി നിറവേറ്റാൻ സാധിക്കും. എയർടെൽ എക്സ്ട്രീം ഫൈബർ (Airtel Xstream Fiber) ഓഫർ ചെയ്യുന്ന 1 ജിബിപിഎസ് കണക്ഷനാണ് "ഇൻഫിനിറ്റി പ്ലാൻ".
എയർടെൽ എക്സ്ട്രീം ഫൈബർ (Airtel Xstream Fiber) ഇൻഫിനിറ്റി പ്ലാൻ പ്രതിമാസം 1 ജിബിപിഎസ് വരെ വേഗതയുള്ള അൺലിമിറ്റഡ് ഇന്റർനെറ്റ് ആക്സസ് ഓഫർ ചെയ്യുന്നു. അൺലിമിറ്റഡ് ലോക്കൽ, എസ്‌ടിഡി കോളിങ് ആനുകൂല്യം ലഭിക്കുന്ന ഫിക്സഡ് ലാൻഡ്‌ലൈൻ കണക്ഷനും ഈ പ്ലാനിനൊപ്പമുണ്ട്. നെറ്റ്ഫ്ലിക്സ് പ്രീമിയം സബ്സ്ക്രിപ്ഷൻ, ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ, ആമസോൺ പ്രീമിയം, എയർടെൽ വിഐപി സർവീസ്, എയർടെൽ താങ്ക്സ് ബെനിഫിറ്റ്സ് എന്നിവയും 3,999 രൂപയുടെ എയർടെൽ എക്സ്ട്രീം ഫൈബർ (Airtel Xstream Fiber) ഇൻഫിനിറ്റി പ്ലാൻ ഓഫർ ചെയ്യുന്നു.
1 വർഷത്തെ എയർടെൽ(Airtel) എക്‌സ്ട്രീം ആപ്പ് പ്രീമിയം സബ്‌സ്‌ക്രിപ്‌ഷൻ, അപ്പോളോ 24|7, ഫാസ്‌ടാഗ് റീചാർജ്, വിങ്ക് മ്യൂസിക് എന്നിവയൊക്കെയാണ് എയർടെൽ താങ്ക്സ് ബെനിഫിറ്റായി യൂസേഴ്സിന് ലഭിക്കുന്നത്. എയർടെൽ (Airtel) അതിന്റെ പ്ലാനുകൾക്കൊപ്പം കോംപ്ലിമെന്ററിയായി വൈ ഫൈ റൂട്ടറും ഓഫർ ചെയ്യുന്നുണ്ട്. പ്ലാനിനൊപ്പമുള്ള നെറ്റ്ഫ്ലിക്സ് ഓഫർ ഒരു തവണ മാത്രമാണ് ലഭിക്കുകയെന്നതും ഓർത്തിരിക്കണം, എയർടെൽ (Airtel) എക്സ്സ്ട്രീം ഫൈബർ കണക്ഷൻ സെലക്റ്റ് ചെയ്യുന്നത് കൊണ്ട് യൂസേഴ്സിന് ലഭിക്കുന്ന മറ്റ് ഗുണങ്ങൾ എന്തൊക്കെയാണെന്നും നോക്കാം.
• 1 ജിബിപിഎസ് വേഗതയും അൺലിമിറ്റഡ് ഡാറ്റയും
• വൈഫൈ കോളിങ് സപ്പോർട്ട്
• അൺലിമിറ്റഡ് കോളുകൾ ചെയ്യാവുന്ന ലാൻഡ് ലൈൻ കണക്ഷൻ
• 24 മണിക്കൂറും പ്രവർത്തിക്കുന്ന കസ്റ്റമർ കെയർ സർവീസ്
• ഓട്ടോ ട്രബിൾ ഷൂട്ടിങ് ശേഷിയുള്ള റൂട്ടറുകൾ
• ഓട്ടോമാറ്റിക്കായി ക്രമീകരിക്കപ്പെടുന്ന അപ്‌ലോഡ്/ഡൗൺലോഡ് വേഗം
• ഓഫർ ചെയ്യുന്ന വേഗത ലഭിക്കുന്നു
Airtel Xstream Fiber, ഫൈബർ ഒപ്‌റ്റിക് ഇന്റർനെറ്റ് കണക്ഷനാണ് യൂസേഴ്സിന് ഓഫർ ചെയ്യുന്നത്. FTTH ( ഫൈബർ ടു ഹോം ) സാങ്കേതികവിദ്യ ഡെഡിക്കേറ്റഡ് ആയിട്ടുള്ള ഫെബർ ഒപ്റ്റിക് കേബിളാണ് പ്രൊവൈഡ് ചെയ്യുന്നത്. പ്രൊഫഷണൽ ഗ്രേഡിലുള്ള വൈഫൈ റൂട്ടർ മോഡം കൂടി ചേരുമ്പോൾ 60 ഡിവൈസുകൾ വരെ കണക്റ്റ് ചെയ്യാനും സാധിക്കുന്നു. രാജ്യത്തെ 150-ൽ അധികം നഗരങ്ങളിൽ കൂടി എയർടെൽ എക്സ്ട്രീം ഫൈബർ കണക്ഷൻ ഉടൻ ലഭ്യമാകും.