എയർടെൽ 399 രൂപയ്ക്ക് ദിവസേന 2.4 ജിബി ഡാറ്റ നൽകുന്നു

എയർടെൽ 399 രൂപയ്ക്ക് ദിവസേന 2.4 ജിബി ഡാറ്റ നൽകുന്നു
HIGHLIGHTS

ജിയോ എഫക്ട് :പുതിയ ഓഫറുകളുമായി എയർടെൽ

എയർടെൽ അവരുടെ ഏറ്റവും പുതിയ ഓഫറുകൾ പുറത്തിറക്കി .399 രൂപയുടെ ഓഫറുകളാണ് ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത് .എന്നാൽ ഈ ഓഫറുകൾ നേരത്തെ തന്നെ വേറെ ഡാറ്റ ഓഫറുകളിൽ തന്നെ എയർടെൽ പുറത്തിറക്കിയിരുന്നു .ഇപ്പോൾ 399 രൂപയുടെ ഓഫറുകൾ ഉപഭോതാക്കൾക്ക് ലാഭകരമായ വിധത്തിൽ വീണ്ടും പുറത്തിറക്കിയിരിക്കുന്നു എന്ന് മാത്രം .ഓഫറുകളെക്കുറിച്ചു കൂടുതൽ മനസ്സിലാക്കാം .

399 രൂപയുടെ റീച്ചാർജിൽ എയർടെൽ പ്രീപെയ്ഡ് ഉപഭോതാക്കൾക്ക്  ലഭിക്കുന്നത് ദിവസേന 2.4 ജിബിയുടെ ഡാറ്റയാണ് .ജിയോയുടെ 448 രൂപയുടെ ഓഫറുകൾക്ക് സമാനമായ ഓഫറുകളാണ് എയർടെൽ നൽകുന്നത് .ജിയോയെക്കാൾ കൂടുതൽ ഡാറ്റയും എയർടെൽ ഈ ഓഫറുകളിൽ നൽകുന്നുണ്ട് എന്ന് പറയാം .2.4 ജിബിയുടെ ഡാറ്റ ദിവസേന ,കൂടാതെ അൺലിമിറ്റഡ് വോയിസ് കോളുകളും ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ് .

എന്നാൽ നേരത്തെ ഈ ഓഫറുകളിൽ എയർടെൽ നൽകിയിരുന്നത് 1.4 ജിബിയുടെ ഡാറ്റ ആയിരുന്നു .ഇപ്പോൾ അതിൽ മാത്രമാണ് വർദ്ധനവുണ്ടായിരിക്കുന്നത് .ഈ ഓഫറുകളുടെ വാലിഡിറ്റി ലഭിക്കുന്നത് 84 ദിവസ്സത്തേക്കാണ് .ദിവസേന 100 SMS  ഇതിൽ ലഭിക്കുന്നതാണ് .ജിയോ പുറത്തിറക്കിയ 399  രൂപയുടെ ഓഫറുകളിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത്  ദിവസേന 1.5GBയുടെ 4ജി ഡാറ്റയാണ് .കൂടാതെ അൺലിമിറ്റഡ് വോയിസ് കോളുകളും 100SMS ലഭിക്കുന്നു .

 

126 ജിബിയുടെ ഡാറ്റ ലഭിക്കുന്നു,പുതിയ ജിയോ ഓഫറുകൾ എത്തി

ജിയോയുടെ ഏറ്റവും പുതിയ ഓഫറുകൾ പുറത്തിറക്കി .മൈ ജിയോ ആപ്പ് ഓഫറുകൾ ആണ് ഇപ്പോൾ എത്തിയിരിക്കുന്നത് .ഈ ഓഫറുകളിൽ ഉപഭോതാക്കൾക്ക് 100 രൂപയുടെ ക്യാഷ് ബാക്ക് ലഭിക്കുന്നതാണ് .എന്നാൽ ഈ ഓഫറുകൾ മൈ ജിയോ ആപ്പ് വഴി മാത്രമാണ് ലഭിക്കുന്നത് .ഈ ഓഫറുകളെക്കുറിച്ചു കൂടുതൽ മനസ്സിലാക്കാം .

നേരത്തെ ജിയോ പുറത്തിറക്കിയിരുന്നു 399 രൂപയുടെ ഓഫറുകൾ തന്നെയാണ് ഇപ്പോൾ പുതിയ രൂപത്തിൽ പുറത്തിറക്കിയിരിക്കുന്നത് .ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത് 299 രൂപയുടെ ഓഫറുകളാണ് .299 രൂപയുടെ റീച്ചാർജിൽ ജിയോ ഉപഭോതാക്കൾക്ക് ലഭിക്കുന്നു 126 ജിബിയുടെ 4 ജി ഡാറ്റ കൂടാതെ അൺലിമിറ്റഡ് വോയിസ് കോളുകളും .നേരത്തെ 399 രൂപയുടെ റീച്ചാർജിലാണ് ഈ ഓഫറുകൾ ലഭിച്ചിരുന്നത് .

84 ദിവസ്സത്തെ വാലിഡിറ്റിയാണ് ഈ ഓഫറുകൾക്ക് ലഭിക്കുന്നത് .കൂടാതെ ഈ ഓഫറുകൾക്ക് മൈ ജിയോ ആപ്പ് നൽകുന്നത് ക്യാഷ് ബാക്ക് ഓഫറുകളും ലഭിക്കുന്നതാണ് .100 രൂപയുടെ ക്യാഷ് ബാക്ക് ആണ് ഇതിൽ ലഭിക്കുന്നത് .അതിൽ 50 രൂപ നിങ്ങൾക്ക് മൈ ജിയോ ആപ്പിലും കൂടാതെ ബാക്കി 50 രൂപ ഫോൺ പേയിലും ലഭിക്കുന്നതാണ് .

ഈ ഓഫറുകൾ മൈ ജിയോ അപ്പ്ലികേഷനുകൾ വഴി മാത്രമാണ് ലഭ്യമാകുന്നത് .എങ്ങനെ ക്യാഷ് ബാക്ക് ഓഫറുകൾ നിങ്ങൾക്ക് ലഭിക്കും എന്ന കൂടുതൽ വിവരങ്ങൾ ജിയോയുടെ ഒഫീഷ്യൽ വെബ് സൈറ്റിൽ നിന്നും മനസ്സിലാക്കാവുന്നതാണ് .

 

 

ഡിജിറ്റ് മലയാളം Instagram ഇസ്റ്റാഗ്രാം പേജ് ലൈക്ക് ചെയ്യുക

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo