ജിയോയുടെ ജിഗാ ഫൈബറിനെ മറികടക്കാൻ എയർടെൽ വി ഫൈബർ

ജിയോയുടെ ജിഗാ ഫൈബറിനെ മറികടക്കാൻ എയർടെൽ വി ഫൈബർ
HIGHLIGHTS

പുതിയ ബ്രൊഡ് ബാൻഡ് ഓഫറുകളുമായി ടെലികോം കമ്പനികൾ

ടെലികോം രംഗത്ത് ഇപ്പോൾ പൊരിഞ്ഞ യുദ്ധമാണ് നടക്കുന്നത് .എല്ലാം തുടങ്ങിവെക്കുന്നത് ജിയോ തന്നെയാണ് .ഇപ്പോൾ ഇതാ ജിയോയുടെ പ്രഖ്യാപനങ്ങൾ മറ്റു ടെലികോം കമ്പനികളെ വീണ്ടും സമ്മർദ്ദത്തിലാക്കിയിരിക്കുന്നു .ജിയോയുടെ ആഗസ്റ്റ് 15 നു പുറത്തിറങ്ങുന്ന പുതിയ ഓഫറുകളാണ് ഇപ്പോൾ മറ്റു കമ്പനികളെയും പുതിയ ഓഫറുകൾ പുറത്തിറക്കാൻ പ്രേരിപ്പിക്കുന്നത് .ജിയോയുടെ പുതിയ ബ്രൊഡ് ബാൻഡ് സർവീസുകൾ ആഗസ്റ്റ് 15 മുതൽ ഇന്ത്യയിൽ എത്തുന്നതാണ് .

നിമിഷങ്ങൾക്കുള്ളിൽ സിനിമകളും കൂടാതെ വിഡിയോകളും ഉപഭോതാക്കൾക്ക് ഡൗൺലോഡ് ചെയ്യുവാൻ സാധിക്കുന്നതാണ് .അതും വളരെ ലാഭകരമായ നിരക്കിൽ ആയിരിക്കും പുറത്തിറക്കുക .എന്നാൽ ഇപ്പോൾ എയർടെൽ അവരുടെ മറ്റു ബ്രൊഡ് ബാൻഡ് ഓഫറുകൾ പുറത്തിറക്കിയിരിക്കുന്നു .349 രൂപമുതൽ 1299 രൂപവരെയുള്ള ഓഫറുകളാണ് നിലവിൽ പുറത്തിറക്കിയിരിക്കുന്നത് ,349 രൂപയ്ക്ക് അൺലിമിറ്റഡ് ഓഫറുകളാണ് ഇതിൽ എയർടെൽ നൽകുന്നത് .ഇതിനു മുന്നോടിയായി ഹൈദരാബാദിൽ ഇത് ആരംഭിച്ചുകഴിഞ്ഞു .

ഫേസ്ബുക്ക് ,വാട്ട്സ് ആപ്പ് സപ്പോർട്ടോടെ ജിയോ ഫോൺ 2 ആഗസ്റ്റ് 15 മുതൽ

ജിയോയുടെ മൺസൂൺ ഓഫറുകൾക്ക് പിന്നാലെ ഇതാ പുതിയ ജിയോ ഫോൺ 2 ഓഫറുകളുമായി ജിയോ എത്തിയിരിക്കുന്നു .ജിയോയുടെ പുതിയ VoLTE & VoWiF ഫോൺ ആണ് ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നു .കൂടാതെ ഇതിൽ മറ്റു ആകർഷകമായ ഓഫറുകളും ജിയോ ഉപഭോതാക്കൾക്ക് നൽകുന്നുണ്ട് .അതുപോലെത്തന്നെ ജിയോ ഫൈബർ സർവീസുകളും ആഗസ്റ്റിൽ  ലഭ്യമാകുന്നു .പ്രധാന സവിശേഷതകൾ ഇവിടെ നിന്നും മനസ്സിലാക്കാം .

ജിയോയുടെ കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ഫീച്ചർ ഫോണിനേക്കാൾ കൂടുതൽ സവിശേഷതയേറിയ മോഡലാണ് ജിയോ ഫോൺ 2 .വലുപ്പത്തിലും മറ്റു ജിയോ ഫോൺ 1 നേക്കാൾ മികച്ചു തന്നെ നിൽക്കുന്നു . 2.4 ഇഞ്ചിന്റെ കീപ്പാടോടുകൂടിയ  QWERTY QVGA ഡിസ്‌പ്ലേയാണ് ഇതിനുള്ളത് .512MB  റാം ഈ മോഡലുകൾ കാഴ്ചവെക്കുന്നുണ്ട് .അതുപോലെതന്നെ 4 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് 128 ജിബിവരെ വർദ്ധിപ്പിക്കാവുന്ന മെമ്മറി എന്നിവ ഇതിന്റെ മറ്റു ചില ആന്തരിക സവിശേഷതകളാണ് .2999 രൂപയാണ് ഇതിന്റെ വില വരുന്നത് .

ഡ്യൂവൽ സിം സപ്പോർട്ടോടുകൂടിയ ഈ ഫോണിന്റെ ബാറ്ററി ലൈഫ് 2000mAh ആണ് .കൂടാതെ ഈ ഫോണുകളിൽ 4ജി VoLTE & VoWiF സപ്പോർട്ട് ചെയ്യുന്നതാണ് .ഈ മോഡലുകൾക്ക് ഒപ്പം ജിയോ ഹാങ്ങാമ ഓഫറുകളും ലഭിക്കുന്നുണ്ട് .ഈ മാസം മുതൽ ഇതിന്റെ ബുക്കിങ് ആരംഭിക്കുന്നു .കൂടാതെ ഇതിന്റെ മറ്റു പ്രധാന സവിശേഷതകളിൽ എടുത്തു പറയേണ്ടത് ഇതിൽ വാട്ട്സ് ആപ്പ് ,ഫേസ് ബുക്ക് പോലെയുള്ള ആപ്ലികേഷനുകൾ ഉപയോഗിക്കുവാൻ സാധിക്കുന്നു എന്നതാണ് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo