ഇപ്പോൾ എയർടെൽ കൂടാതെ ജിയോ നൽകുന്ന ഓഫറുകൾ ഒന്ന് താരതമ്മ്യം ചെയ്യാം .അതായത് ഡാറ്റ തീർന്നു കഴിഞ്ഞാൽ ആഡ് ഓൺ പായ്ക്ക് വഴി ഡാറ്റ മാത്രം ലഭിക്കുന്ന ഓഫറുകളാണ് ഇപ്പോൾ ഇവിടെ നോക്കുവാൻ പോകുന്നത് .ഈ ഓഫറുകളിൽ ഡാറ്റ അല്ലാതെ മറ്റു ആനുകൂല്യങ്ങൾ ഒന്നും തന്നെ ലഭിക്കില്ല . എയർടെൽ ഉപഭോക്താക്കൾക്ക് ഇപ്പോൾ മികച്ച പ്ലാനുകൾ ലഭിക്കുന്നതാണ് .119 രൂപയുടെ എയർടെൽ ആഡ് ഓൺ പ്ലാനുകളാണ് ഇപ്പോൾ ഉപഭോക്താക്കൾക്ക് ലഭിക്കുന്ന ഒരു മികച്ച പ്ലാൻ .
നിങ്ങളുടെ ഡാറ്റ തീർന്നു പോകുകയാണെങ്കിൽ എയർടെൽ ഉപഭോക്താക്കൾക്ക് ഈ 119 രൂപയുടെ ആഡ് ഓൺ പായ്ക്കുകൾ ഉപയോഗിക്കാവുന്നതാണ് .119 രൂപയുടെ ഈ പ്ലാനുകളിൽ 15 ജിബിയുടെ ഡാറ്റയാണ് ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് .ഡാറ്റ മാത്രമാണ് ഈ പ്ലാനുകളിൽ ലഭിക്കുന്നത് .
അതുപോലെ തന്നെ ജിയോ ഉപഭോക്താക്കൾക്ക് ഇപ്പോൾ 22 രൂപയുടെ ആഡ് ഓൺ ഓഫറുകൾ മുതൽ 152 രൂപയുടെ ആഡ് ഓൺ ഓഫറുകൾ വരെ ലഭിക്കുന്നതാണ് .22 രൂപയുടെ ജിയോ ആഡ് ഓൺ ഓഫറുകളിൽ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് 2 ജിബിയുടെ ഡാറ്റയാണ് .28 ദിവസ്സത്തെ വാലിഡിറ്റിയിൽ ഇത് ലഭിക്കുന്നതാണ് .അടുത്തതായി ലഭിക്കുന്നത് 52 രൂപയുടെ ആഡ് ഓൺ ഓഫറുകളാണ് .
52 രൂപയ്ക്ക് 6 ജിബിയുടെ 4ജി ഡാറ്റയാണ് 28 ദിവസ്സത്തെ വാലിഡിറ്റിയിൽ ലഭിക്കുന്നത് .അടുത്തതായി ലഭിക്കുന്നത് 72 രൂപയുടെ പ്ലാനുകളാണ് .72 രൂപയുടെ റീച്ചാർജുകളിൽ ജിയോ നൽകുന്നത് ദിവസ്സേന 0.5 GB ഡാറ്റയാണ് .28 ദിവസ്സത്തെ വാലിഡിറ്റിയിൽ ആണ് ഈ പ്ലാനുകളും ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് .അടുത്തതായി ലഭിക്കുന്നത് 102 രൂപയുടെ ആഡ് ഓൺ ഓഫറുകളാണ് .
ഈ പ്ലാനുകളിൽ ദിവസ്സേന 1 ജിബിയുടെ ഡാറ്റ 28 ദിവസ്സത്തെ വാലിഡിറ്റിയിൽ ലഭിക്കുന്നതാണ് .അവസാനമായി ലഭിക്കുന്നത് 152 രൂപയുടെ പ്ലാനുകളാണ് .ഈ പ്ലാനുകളിൽ ദിവസ്സേന 2 ജിബിയുടെ ഡാറ്റ 28 ദിവസ്സത്തെ വാലിഡിറ്റിയിൽ ലഭിക്കുന്നതാണ്