82 ,136 ജിബിയുടെ ഡാറ്റയുമായി എയർടെൽ 4ജി

82 ,136 ജിബിയുടെ ഡാറ്റയുമായി എയർടെൽ 4ജി
HIGHLIGHTS

ഉപഭോതാക്കൾക്ക് പുതിയ ഓഫറുകളുമായി എയർടെൽ

 

എയർടെൽ 2018 ൽ കുതിക്കാൻ ഒരുങ്ങുകയാണ് .അതിനുമുന്നോടിയായി പുതിയ രണ്ടു ഓഫറുകളാണ് നിലവിൽ പുറത്തിറക്കിയിരിക്കുന്നത് .ദിവസേന 1 ജിബിയുടെ ഡാറ്റവീതം 82 ദിവസ്സത്തേക്കും കൂടാതെ ദിവസേന 1.5  ജിബിയുടെ ഡാറ്റ വീതം 91 ദിവസത്തേക്കുള്ള ഓഫറുകളാണ് ഇത് .

448 കൂടാതെ 509 രൂപയുടെ ഓഫറുകളാണിത് .എന്നാൽ ഇത് എയർടെൽ കഴിഞ്ഞവർഷം പുറത്തിറക്കിയ രണ്ടു ഓഫറുകൾ ആയിരുന്നു .ഇപ്പോൾ ഈ ഓഫറുകളിൽ കൂടുതൽ ഡാറ്റയും വാലിഡിറ്റിയും ലഭിക്കുന്നു എന്നുമാത്രം .448 രൂപയുടെ റീചാർജ്ജിൽ ദിവസേന 1 ജിബിയുടെ ഡാറ്റ വീതം 82 ദിവസത്തേക്ക് .അതായത് 82 ജിബിയുടെ ഡാറ്റ ഇതിൽ  ലഭിക്കുന്നു .

നേരെത്തെ ഈ ഓഫറുകളിൽ 1 ജിബിയുടെ ഡാറ്റാവിതം 70 ദിവസ്സത്തേക്കായിരുന്നു .ഇപ്പോൾ അത് 82 ദിവസ്സമായി കൂട്ടി .കൂടാതെ അൺലിമിറ്റഡ് വോയിസ് കോളുകളും ഇതിൽ ലഭിക്കുന്നതാണ് .509 രൂപയുടെ റീചാർജിൽ ലഭിക്കുന്നു 1.5 ജിബിയുടെ ഡാറ്റ വീതം 91 ദിവസത്തേക്ക് .

അതായത് 136 ജിബിയുടെ ഡാറ്റ ഇതിൽ ലഭിക്കുന്നതാണ് .കൂടാതെ അൺലിമിറ്റഡ് വോയിസ് കോളുകളും ഇതിൽ ലഭിക്കുന്നതാണ് .നേരത്തെ ഈ പ്ലാനുകളിൽ ദിവസേന 1 ജിബി വീതം 91 ദിവസത്തേക്കായിരുന്നു .അതായത് 91 ജിബി മാത്രം .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo