airtel: OTTകളിലേക്ക് സൗജന്യ Prepaid പ്ലാനുകൾ

airtel: OTTകളിലേക്ക് സൗജന്യ Prepaid പ്ലാനുകൾ
HIGHLIGHTS

ഒടിടി ആനുകൂല്യങ്ങളുള്ള എയർടെൽ പ്ലാനുകൾ 399 രൂപ മുതൽ ആരംഭിക്കുന്നു

1000 രൂപയിൽ താഴെ 5 പ്ലാനുകളാണുള്ളത്

മികച്ച ഡാറ്റയും, കോളിങ് ആനുകൂല്യങ്ങളും ഈ പ്ലാനുകളിലൂടെ ലഭിക്കും

വിപണിയിൽ കടുത്ത മത്സരം നടക്കുന്ന അവസരത്തിലാണ് ഒടിടി പ്ലാറ്റ്ഫോമുകളിലേക്കുള്ള ആക്സസ് പ്രീപെയ്ഡ് പ്ലാനുകൾക്കൊപ്പം സൗജന്യമായി നൽകാൻ എയർടെൽ തീരുമാനിച്ചത്. 2022 അവസാനത്തോടെ പല ടെലികോം ഓപ്പറേറ്റർമാരും പ്രീപെയ്ഡ് പ്ലാനുകൾക്കൊപ്പം നൽകിയിരുന്ന മറ്റു ഒടിടി ആനുകൂല്യങ്ങൾ മാറ്റിയിരുന്നു. എയർടെൽ (Airtel)  ചില ഒടിടി പ്ലാറ്റ്ഫോമുകളിലേക്കുള്ള ആക്സസുകൾ പ്ലാനുകൾക്കൊപ്പം നൽകുന്നുണ്ട്. എയർടെല്ലിന്റെ 1000 രൂപയിൽ താഴെ വിലയും ഒടിടി ആനുകൂല്യങ്ങളുമുള്ള പ്ലാനുകൾ ഏതൊക്കെയാണെന്ന് നോക്കാം. 

399 രൂപയുടെ പ്ലാൻ

എയർടെല്ലിന്റെ 399 രൂപയുടെ പ്ലാനിൽ 28 ദിവസത്തെ വാലിഡിറ്റിയാണ് ലഭിക്കുന്നത്. ഇന്ത്യയിലെ എല്ലാ നെറ്റ്‌വർക്കിലും അൺലിമിറ്റഡ് കോളിങ് ചെയ്യാൻ ഈ പ്ലാൻ അനുവദിക്കും. ദിവസവും 2.5 ജിബി ഡാറ്റ, 100 എസ്എംഎസുകളും ഈ പ്ലാനിൽ ഉപഭോക്താക്കൾക്കു ലഭിക്കും. ഈ പ്ലാനിൽ ഒടിടി ആനുകൂല്യങ്ങൾ ലഭിക്കുന്നത് ഡിസ്നി+ ഹോട്ട്സ്റ്റാർ മൊബൈൽ സബ്‌സ്‌ക്രിപ്‌ഷനാണ്. മൂന്ന് മാസത്തേക്കാണ് സബ്സ്ക്രിപ്ഷൻ. ഇത് കൂടാതെ ഉപയോക്താക്കൾക്ക് അപ്പോളോ 24|7 സർക്കിൾ, 100 രൂപ ഫാസ്ടാഗ് ക്യാഷ്ബാക്ക്, സൗജന്യ ഹലോട്യൂൺസ്, സൗജന്യ വിങ്ക് മ്യൂസിക് എന്നിവയും ലഭിക്കും.

499 രൂപയുടെ പ്ലാൻ

499 രൂപ വിലയുള്ള എയർടെൽ പ്ലാനിലൂടെ ഉപയോക്താക്കൾക്ക് അൺലിമിറ്റഡ് കോളിങ് ആനുകൂല്യങ്ങൾ ലഭിക്കും. ഈ പ്ലാനിൽ ദിവസവും 100 എസ്എംഎസുകളും 3 ജിബി ഡാറ്റയുമാണ് ലഭിക്കുന്നത്. 28 ദിവസത്തെ വാലിഡിറ്റിയും ഈ പ്ലാനിനുണ്ട്. മൊത്തം വാലിഡിറ്റി കാലയളവിലേക്കുമായി ഈ പ്ലാൻ മൊത്തത്തിൽ 84 ജിബി ഡാറ്റ നൽകുന്നു. 3 മാസത്തെ ഡിസ്നി+ ഹോട്ട്സ്റ്റാർ മൊബൈൽ സബ്സ്ക്രിപ്ഷൻ, അപ്പോളോ 24|7 സർക്കിൾ, 100 രൂപ ഫാസ്ടാഗ് ക്യാഷ്ബാക്ക്, സൗജന്യ ഹെലോട്യൂൺസ്, സൗജന്യ വിങ്ക് മ്യൂസിക് എന്നിവയും ഈ പ്ലാനിലൂടെ ലഭിക്കും.

699 രൂപയുടെ പ്ലാൻ

699 രൂപ വിലയുള്ള പ്ലാനിലൂടെ ഉപയോക്താക്കൾക്ക് 56 ദിവസത്തെ വാലിഡിറ്റി ലഭിക്കും. ഈ പ്ലാൻ എക്‌സ്ട്രീം ചാനലുകളിലേക്കുള്ള സൗജന്യ ആക്‌സസുമായി വരുന്നു. ആമസോൺ പ്രൈം മെമ്പർഷിപ്പ് ആക്സസും ഈ പ്ലാനിലൂടെ ലഭിക്കും. എക്സ്ട്രീം ആപ്പിലൂടെ സോണി ലിവ്, ലയൺസ്ഗേറ്റ് പ്ലേ, ഇറോസ് നൌ എന്നിവയുൾപ്പെടെയുള്ളവകാണാൻ. ഈ പ്ലാൻ അൺലിമിറ്റഡ് കോളിങ് ആനുകൂല്യങ്ങളും ദിവസവും 100 എസ്എംഎസുകളും ലഭിക്കും. ദിവസവും 3 ജിബി ഡാറ്റയും പ്ലാനിലൂടെ ലഭിക്കും.

839 രൂപയുടെ പ്ലാൻ

84 ദിവസത്തെ ആക്‌സസുമായിട്ടാണ് 839 രൂപയുടെ പ്ലാൻ ലഭിക്കുന്നത്.ദിവസവും 100 എസ്എംഎസുകളും 2 ജിബി ഡാറ്റ വീതവും ഈ പ്ലാനിലൂടെ ലഭിക്കും. ഉപയോക്താക്കൾക്ക് ഡിസ്നി+ ഹോട്ട്സ്റ്റാർ മൊബൈൽ ആക്സസ്, അപ്പോളോ 24|7 സർക്കിൾ, 100 രൂപ ഫാസ്‌ടാഗ് ക്യാഷ്ബാക്ക്, സൗജന്യ ഹലോട്യൂൺസ്, സൗജന്യ വിങ്ക് മ്യൂസിക്ക് എന്നീ ആക്സസുകൾ ഈ പ്ലാനിലൂടെ ലഭ്യമാണ്.

999 രൂപയുടെ പ്ലാൻ

999 രൂപ വിലയുള്ള എയർടെൽ പ്ലാൻ ഉപയോക്താക്കൾക്ക് ആമസോൺ പ്രൈം മെമ്പർഷിപ്പ് നൽകുന്നു. 56 ദിവസത്തേക്ക് ഏതെങ്കിലും എക്സ്ട്രീം ചാനലിലേക്ക് ആക്‌സസും പ്ലാനിലൂടെ ലഭിക്കും. അൺലിമിറ്റഡ് കോളിങ്, ദിവസവും 100 എസ്എംഎസുകൾ, 84 ദിവസത്തെ വാലിഡിറ്റി, ദിവസവും 2.5 ജിബി ഡാറ്റ എന്നിവയും ഈ പ്ലാനിലൂടെ ലഭ്യമാണ്. റിവാർഡ്‌സ് മിനി സബ്‌സ്‌ക്രിപ്‌ഷൻ, അപ്പോളോ 24|7 സർക്കിൾ, 100 രൂപ ഫാസ്‌ടാഗ് ക്യാഷ്ബാക്ക്, സൗജന്യ ഹലോട്യൂൺസ്, സൗജന്യ വിങ്ക് മ്യൂസിക് എന്നിവയും ഈ പ്ലാൻ നൽകുന്നുണ്ട്.

Digit.in
Logo
Digit.in
Logo