2018ന്റെ അവസാനത്തിലും തകർപ്പൻ ഓഫറുകൾ പുറത്തിറക്കിയിരിക്കുകയാണ് എയർടെൽ .ഇത്തവണ എയർടെൽ 1 വർഷത്തെ വാലിഡിറ്റയിൽ ലഭിക്കുന്ന ഓഫറുകളാണ് പുറത്തിറക്കിയിരിക്കുന്നത് .ഈ ഓഫറുകൾ ലഭ്യമാകുന്നത് പുതിയതായി വിപണിയിൽ പുറത്തിറക്കിയിരിക്കുന്ന സ്മാർട്ട് ഫോണുകൾക്ക് ഒപ്പമാണ് .ഇപ്പോൾ ഓപ്പോ പുറത്തിറക്കിയിരിക്കുന്ന F9 Pro ,നോക്കിയയുടെ 7 പ്ലസ് കൂടാതെ നോക്കിയ 6.1 Plus എന്നി മോഡലുകൾക്ക് ഒപ്പമാണ് ഇപ്പോൾ ഈ ഓഫറുകൾ ലഭിക്കുന്നത് .
എയർടെൽ പ്രീപെയ്ഡ് ഉപഭോതാക്കൾക്ക് മാത്രമാണ് ഈ ഓഫറുകൾ ലഭ്യമാകുന്നത് .ദിവസ്സേന 1.4 ജിബിയുടെ ഡാറ്റ കൂടാതെ അൺലിമിറ്റഡ് വോയിസ് കോളിംഗ് & 100 SMS എന്നിവ ഇതിൽ ലഭ്യമാകുന്നു .ഇതിന്റെ വാലിഡിറ്റി ലഭിക്കുന്നത് .1 വർഷത്തേക്കാണ് .എയർടെൽ TC അനുസരിച്ചു ഈ ഓഫറുകൾ ഉപഭോതാക്കൾക്ക് ലഭ്യമാകുന്നു .എന്നാൽ ഇപ്പോൾ പുറത്തിറക്കുന്ന മിക്ക സ്മാർട്ട് ഫോണുകളിലും ജിയോ ഇത്തരത്തിലുള്ള ഓഫറുകൾ നൽകുന്നുണ്ട് .
ഒപ്പോയുടെ F9 Pro
6.3 ഇഞ്ചിന്റെ ഫുൾ HD ഡിസ്‌പ്ലേയിലാണ് ഈ മോഡലുകൾ പുറത്തിറങ്ങിയിരിക്കുന്നത് . 1080×2340 പിക്സൽ റെസലൂഷൻ ഇത് കാഴ്ചവെക്കുന്നുണ്ട് .MediaTek Helio P60 പ്രോസസറിലാണ് ഇതിൻെറ പ്രവർത്തനം നടക്കുന്നത് .കൂടാതെ 6 ജിബിയുടെ റാം 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവ ഇതിന്റെ മറ്റു സവിശേഷതകളാണ് .എന്നാൽ നോക്കിയ 7 പ്ലസ് സ്മാർട്ട് ഫോണുകൾക്ക് 6 ഇഞ്ചിന്റെ ഡിസ്‌പ്ലേയാണുള്ളത് .കൂടാതെ Qualcomm Snapdragon 660 പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .
3800 mAh ന്റെ ബാറ്ററി ലൈഫും നോക്കിയ മോഡലുകൾ കാഴ്ചവെക്കുന്നുണ്ട് .എന്നാൽ നോക്കിയ 6.1 മോഡലുകൾക്ക് 5.5 ഇഞ്ചിന്റെ ഡിസ്‌പ്ലേയാണുള്ളത് .Snapdragon 630 പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .കൂടാതെ രണ്ടു മോഡലുകൾ വിപണിയിൽ നിന്നും വാങ്ങിക്കുവാൻ സാധിക്കുന്നു .3 ജിബിയുടെ റാം & 4 ജിബിയുടെ റാം മോഡലുകൾ .Android 8.1 Oreo ലാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .