സൗജന്യ ഡാറ്റ : എയർടെൽ 30 ജിബി & ജിയോ 60 ജിബി മികച്ചത് ഏത് ?

Updated on 03-Apr-2018
HIGHLIGHTS

ഈ ഓഫറുകളിൽ മികച്ച ഏത് ഓഫറുകൾ

രണ്ടു ടെലികോം കമ്പനികളും തമ്മിൽ മത്സരിച്ചു ഓഫറുകൾ പുറത്തിറക്കികൊണ്ടിരിക്കുകയാണ് .ഇപ്പോൾ എയർടെൽ & ജിയോ നൽകുന്ന രണ്ടു ഓഫറുകളാണ് നമ്മൾ താരതമ്മ്യം ചെയ്യുവാൻ പോകുന്നത് .ഇതിൽ മികച്ച ഓഫറുകൾ ഏത് എന്ന് നിങ്ങളക്ക് തിരഞ്ഞെടുക്കാവുന്നതാണ് .

എയർടെൽ അവരുടെ പുതിയ സർവീസുകൾ പുറത്തിറക്കി .വേഗത്തിൽകുത്തിക്കുന്ന എയർടെൽ VoLTE ആണ് ഇപ്പോൾ ഇന്ത്യയിൽ പുറത്തിറക്കിയിരിക്കുന്നത് .ഇന്ത്യയിലെ പശ്ചിമബംഗാള്‍, അസം, ഒഡിഷ, കേരള, ബീഹാര്‍, ആന്ധ്രാപ്രദേശ് 
എന്നി സംസ്ഥാനങ്ങളിൽ മാത്രമാണ് പുതിയ വോൾട്ട് ലഭ്യമാകുന്നത് .

എന്നാൽ നിലവിൽ എയർടെൽ കണക്ഷനുകൾ ഉപയോഗിക്കുന്നവർക്ക്  ഈ പുതിയ വോൾട്ടിലേക്കു മറുവാനും സാധിക്കുന്നതാണ് .അതുപോലെതന്നെ 30 ജിബിയുടെ സൗജന്യ ഡാറ്റ ഇതിൽ എയർടെൽ നൽകുന്നുണ്ട് .കൂടുതൽ വിവരങ്ങൾ മനസിലാക്കാം .

എങ്ങനെ സൗജന്യ ഡാറ്റ ലഭ്യമാക്കാം 

എയർടെൽ പുറത്തിറക്കിയ ഈ 10 ജിബി  സേവനങ്ങൾ ലഭ്യമാകണമെങ്കിൽ ആദ്യം തന്നെ സ്മാർട്ട് ഫോണിൽ നിങ്ങളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം അപ്പ്ഡേറ്റ് ചെയ്തു വോൾട്ടിലേക്കു മാറുക .മാറിക്കഴിഞ്ഞു എയർടെൽ ആദ്യം 10 ജിബിയുടെ ഡാറ്റ ഉപഭോതാക്കൾക്കായി നൽകുന്നു .

അതിനു ശേഷം പ്രകടന മികവ് അറിഞ്ഞുകഴിഞ്ഞു 4 നാലാമത്തെ ആഴ്ചയിൽ അടുത്ത 10 ജിബിയും അതിനു ശേഷം 10 ജിബിയും ഉപഭോതാക്കൾക്ക് ലഭ്യമാകുന്നതാണു് .

 

ഇതിന്നായി നിങ്ങൾ ചെയ്യേണ്ടത് 

ഇതിന്നായി നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം.വോൾട്ട് ലഭ്യമാകുന്ന ഒരു സ്മാർട്ട് ഫോണിൽ എയർടെൽ 4ജി ആക്റ്റിവേറ്റ് ചെയ്യേണ്ടതാണ് .അതിനു ശേഷം നിങ്ങളുടെ ഓപ്പറേറ്റിങ്ങ് സിസ്റ്റം അപ്പ്ഡേറ്റ് ചെയ്യേണ്ടത് അനിവാര്യമാണ് .

എച്ച്ഡി വീഡിയോ കോളിംഗ്, മള്‍ട്ടിടാസ്‌കിംഗ്, ഇന്‍സ്റ്റന്റ് കോള്‍ കണക്ട് എന്നീ സൗകര്യങ്ങളാണ് ഇപ്പോള്‍ ലഭ്യമാകുന്നത്. ദിനവും ഇതിന്റെ ഫീഡ്ബാക്ക് നിങ്ങൾ പങ്കുവെക്കേണ്ടതാണ് .കൂടുതൽ വിവരങ്ങൾ അറിയുവാൻ എയർടെൽ കസ്റ്റമർ (121)കെയറുമായി ബന്ധപ്പെടാവുന്നതാണ് .

ജിയോ നൽകുന്ന 60 ജിബിയുടെ  ഡാറ്റ 

നോക്കിയായുടെ ഒരു ബഡ്‌ജെക്റ്റ് സ്മാർട്ട് ഫോൺ ആണ് നോക്കിയ 1 .എന്നാൽ ഈ മോഡലുകൾക്ക് ഒപ്പം ജിയോ നൽകുന്നത്  വമ്പൻ ഓഫറുകളാണ് .2200 രൂപയുടെ ക്യാഷ് ബാക്ക് ഓഫറുകളും അതുപോലെതന്നെ 60 ജിബിയുടെ 4ജി ഡാറ്റയും ഇതിൽ ലഭിക്കുന്നതാണ് .

 എന്നാൽ ഈ ക്യാഷ് ബാക്ക് ഓഫറുകളും ഡാറ്റയും ലഭിക്കണമെങ്കിൽ ജിയോയുടെ TC ഉണ്ട് .198 രൂപമുതൽ 299 രൂപവരെയുള്ള റീച്ചാർജുകൾ നടത്തണം .ക്യാഷ് ബാക്ക് ഓഫറുകളുടെ വാലിഡിറ്റി 2022 മെയ്വരെയാണ് ലഭിക്കുന്നത് .

 

 

ഡിജിറ്റ് മലയാളം Instagram ഇസ്റ്റാഗ്രാം പേജ് ലൈക്ക് ചെയ്യുക

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :