പുതുവത്സരത്തിൽ 500 Mbps ഡൗൺലോഡ് വേഗതയിൽ എയർടെൽ എത്തുന്നു
2019 ൽ പുതിയ ഓഫറുകളുമായി എയർടെൽ എത്തുന്നു
2019 ൽ പുതിയ ഓഫറുകളുമായി ടെലികോം കമ്പനികൾ എത്തുന്നു .അതിൽ ഏറ്റവും എടുത്തുപറയേണ്ടത് എയർടെൽ ഓഫറുകളാണ് .കേരളത്തിലെ എയർടെൽ ഉപഭോതാക്കൾ നേരിടുന്ന ഒരു പ്രശ്നം അതിന്റെ റെയിഞ്ചു തന്നെയാണ് .എന്നാൽ അതിനു ഇപ്പോൾ ഒരു പരിഹാരം കണ്ടിരിക്കുകയാണ്.എയർടെൽ കൂടാതെ എറിക്സൺ ചേർന്നാണ് ഈ ഓഫറുകൾ ഉപഭോതാക്കൾക്ക് എത്തിക്കുന്നത് .എയർടെൽ ഉപഭോതാക്കൾക്ക് 500 Mbps ( Licensed Assisted Access ,LAA) ഡൌൺലോഡ് സ്പീഡുകളിൽ 4ജി ലഭ്യമാകുന്നതാണു് .സ്മാർട്ട് ഫോൺ ഉപഭോതാക്കൾക്കാണ് ഇത്തരത്തിൽ ലഭ്യമാകുന്നത് .ഇതിന്റെ ട്രയൽ കഴിഞ്ഞ ദിവസ്സം ഡൽഹി മേഖലകളിൽ പരീക്ഷിച്ചുകഴിഞ്ഞു .ട്രയലിൽ ഇതിനു 400 Mbps സ്പീഡിന് മുകളിൽ ലഭിച്ചിരുന്നു .
എയർടെൽ 199 ഓഫറുകൾ
2018 ന്റെ അവസാനത്തിലും മികച്ച ഓഫറുകൾ പല ടെലികോം കമ്പനികളും പുറത്തിറക്കുന്നുണ്ട് .ഇപ്പോൾ വൊഡാഫോൺ ,എയർടെൽ ,BSNL എന്നി കമ്പനികളാണ് മികച്ച ഓഫറുകളുമായി എത്തിയിരിക്കുന്നത് .എന്നാൽ ഇപ്പോൾ എയർടെൽ എത്തിയിരിക്കുന്നത് അവരുടെ നേരത്തെ തന്നെ പുറത്തിറക്കിയ 199 രൂപയുടെ ഓഫറുകൾ തന്നെയാണ് .എന്നാൽ ഇപ്പോൾ പുതിയ രൂപത്തിലാണ് ഈ ഓഫറുകൾ ലഭ്യമാകുന്നത് .199 രൂപയുടെ റീച്ചാർജിൽ ഇപ്പോൾ എയർടെൽ പ്രീപെയ്ഡ് ഉപഭോതാക്കൾക്ക് ദിവസ്സേന 1.5 ജിബിയുടെ ഡാറ്റയാണ് ലഭിക്കുന്നത് .കൂടാതെ അൺലിമിറ്റഡ് വോയിസ് കോളിംഗ് ഇതിൽ ലഭിക്കുന്നതാണ് .28 ദിവസ്സത്തെ വാലിഡിറ്റയിൽ ഇത് ലഭിക്കുന്നു .
419 രൂപയുടെ റീച്ചാർജിൽ എയർടെൽ പ്രീപെയ്ഡ് ഉപഭോതാക്കൾക്ക് ലഭിക്കുന്നു ദിവസ്സേന 1.4 ജിബിയുടെ ഡാറ്റ കൂടാതെ അൺലിമിറ്റഡ് വോയിസ് കോളുകളും ലഭിക്കുന്നു .ഈ ഓഫറുകൾക്ക് എയർടെൽ നൽകുന്നത് 75 ദിവസ്സത്തെ വാലിഡിറ്റിയാണ് .അതായത് മുഴുവനായി ഉപഭോതാക്കൾക്ക് ലഭിക്കുന്നു 105 ജിബിയുടെ ഡാറ്റ .കൂടാതെ 399 രൂപയുടെ റീച്ചാർജിൽ എയർടെൽ പ്രീപെയ്ഡ് ഉപഭോതാക്കൾക്ക് ലഭിക്കുന്നു 1 ജിബിയുടെ ഡാറ്റ കൂടാതെ അൺലിമിറ്റഡ് വോയിസ് കോളിംഗ് .ഇതിന്റെ വാലിഡിറ്റി ലഭ്യമാകുന്നത് 84 ദിവസ്സത്തേക്കാണ് .നേരത്തെ 70 ദിവസ്സം ആയിരുന്നു .