എയർടെൽ 56 ജിബിയുടെ ഓഫറുകൾ പുറത്തിറക്കി

എയർടെൽ 56 ജിബിയുടെ ഓഫറുകൾ പുറത്തിറക്കി
HIGHLIGHTS

149 രൂപയ്ക്ക് ദിവസേന 2 ജിബിയുടെ ഡാറ്റ ഓഫറുകളുമായി എയർടെൽ

പുതിയ ഓഫറുകളുമായി എയർടെൽ എത്തിക്കഴിഞ്ഞു .ഇത്തവണ എയർടെൽ എത്തിയിരിക്കുന്നത് പ്രീപെയ്ഡ് ഉപഭോതാക്കൾക്ക് ഏറെ ലാഭകരമായ ഓഫറുകളുമായിട്ടാണ് .ജിയോയുടെ ഓഫറുകൾക്ക് സമാനമായ ഓഫറുകൾ തന്നെയാണ് ഇപ്പോൾ എയർട്ടലും  പുറത്തിറക്കികൊണ്ടിരിക്കുന്നത് .ഇപ്പോൾ എയർടെൽ എത്തിയിരിക്കുന്നത് 149 രൂപയുടെ ഓഫറുകളുമായിട്ടാണ് .ഈ ഓഫറുകളു കൂടാതെ ജിയോ പുറത്തിറക്കിയ ഇതേ ഓഫറുകളുമായിട്ട് ഒരു ചെറിയ താരതമ്മ്യം .

149 രൂപയുടെ റീച്ചാർജിൽ പ്രീപെയ്ഡ് ഉപഭോതാക്കൾക്ക് ലഭിക്കുന്നു ദിവസേന 2 ജിബിയുടെ ഡാറ്റ കൂടാതെ അൺലിമിറ്റഡ് കോളുകളും .ഇതിന്റെ വാലിഡിറ്റി ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 28 ദിവസ്സത്തേക്കാണ് .അതായത് 56 ജിബിയുടെ ഡാറ്റ ഇതിൽ മുഴുവനായി എയർടെൽ പ്രീ പെയ്ഡ് ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ് .എന്നാൽ ജിയോ ഉപഭോതാക്കൾക്കായി നൽകുന്നത് 149 രൂപയുടെ റീച്ചാർജിൽ ദിവസേന 1.5 ജിബിയുടെ ഡാറ്റ മാത്രമാണ്.ഇതിൽ ജിയോ അൺലിമിറ്റഡ് കോളുകളും നൽകുന്നുണ്ട് .ഇതിന്റെ വാലിഡിയറ്റിയും 28 ദിവസ്സത്തേക്കാണ് .

126 ജിബിയുടെ ഡാറ്റ ലഭിക്കുന്നു,പുതിയ ജിയോ ഓഫറുകൾ എത്തി

ജിയോയുടെ ഏറ്റവും പുതിയ ഓഫറുകൾ പുറത്തിറക്കി .മൈ ജിയോ ആപ്പ് ഓഫറുകൾ ആണ് ഇപ്പോൾ എത്തിയിരിക്കുന്നത് .ഈ ഓഫറുകളിൽ ഉപഭോതാക്കൾക്ക് 100 രൂപയുടെ ക്യാഷ് ബാക്ക് ലഭിക്കുന്നതാണ് .എന്നാൽ ഈ ഓഫറുകൾ മൈ ജിയോ ആപ്പ് വഴി മാത്രമാണ് ലഭിക്കുന്നത് .ഈ ഓഫറുകളെക്കുറിച്ചു കൂടുതൽ മനസ്സിലാക്കാം .

നേരത്തെ ജിയോ പുറത്തിറക്കിയിരുന്നു 399 രൂപയുടെ ഓഫറുകൾ തന്നെയാണ് ഇപ്പോൾ പുതിയ രൂപത്തിൽ പുറത്തിറക്കിയിരിക്കുന്നത് .ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത് 299 രൂപയുടെ ഓഫറുകളാണ് .299 രൂപയുടെ റീച്ചാർജിൽ ജിയോ ഉപഭോതാക്കൾക്ക് ലഭിക്കുന്നു 126 ജിബിയുടെ 4 ജി ഡാറ്റ കൂടാതെ അൺലിമിറ്റഡ് വോയിസ് കോളുകളും .നേരത്തെ 399 രൂപയുടെ റീച്ചാർജിലാണ് ഈ ഓഫറുകൾ ലഭിച്ചിരുന്നത് .

84 ദിവസ്സത്തെ വാലിഡിറ്റിയാണ് ഈ ഓഫറുകൾക്ക് ലഭിക്കുന്നത് .കൂടാതെ ഈ ഓഫറുകൾക്ക് മൈ ജിയോ ആപ്പ് നൽകുന്നത് ക്യാഷ് ബാക്ക് ഓഫറുകളും ലഭിക്കുന്നതാണ് .100 രൂപയുടെ ക്യാഷ് ബാക്ക് ആണ് ഇതിൽ ലഭിക്കുന്നത് .അതിൽ 50 രൂപ നിങ്ങൾക്ക് മൈ ജിയോ ആപ്പിലും കൂടാതെ ബാക്കി 50 രൂപ ഫോൺ പേയിലും ലഭിക്കുന്നതാണ് .

ഈ ഓഫറുകൾ മൈ ജിയോ അപ്പ്ലികേഷനുകൾ വഴി മാത്രമാണ് ലഭ്യമാകുന്നത് .എങ്ങനെ ക്യാഷ് ബാക്ക് ഓഫറുകൾ നിങ്ങൾക്ക് ലഭിക്കും എന്ന കൂടുതൽ വിവരങ്ങൾ ജിയോയുടെ ഒഫീഷ്യൽ വെബ് സൈറ്റിൽ നിന്നും മനസ്സിലാക്കാവുന്നതാണ് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo