49 രൂപയ്ക്ക് 3ജിബിയുടെ 3ജി /4ജി ഓഫറുകളുമായി എയർടെൽ എത്തി
ജിയോയെ മറികടക്കാൻ എയർടെൽ പുതിയ ഓഫറുകളുമായി
ടെലികോം മേഖലയിൽ മത്സരിച്ചാണ് ഇപ്പോൾ കമ്പനികൾ ഓഫറുകൾ പുറത്തിറക്കുന്നത് .അതിനു ഏറ്റവും വലിയ ഉദാഹരണംമാണ് എയർടെൽ ഇപ്പോൾ പുറത്തിറക്കിയിരിക്കുന്ന ചോട്ടാ ഓഫറുകൾ .ഉപഭോതാക്കൾക്ക് വലിയ ലാഭകരമായ ഓഫറുകൾതന്നെയാണ് ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത് .
49 രൂപയുടെ റീച്ചാർജുകളിലാണ് ഈ ഓഫറുകൾ ലഭ്യമാകുന്നത് .49 രൂപയുടെ റീച്ചാർജിൽ 3ജിബിയുടെ 4ജി അല്ലെങ്കിൽ 3ജി ലഭ്യമാകുന്നതാണ് .ഇതിന്റെ വാലിഡിറ്റി ലഭിക്കുന്നത് 1 ദിവസ്സത്തേക്കാണ് .ഈ ഓഫറുകൾ എയർടെലിന്റെ ഒഫീഷ്യൽ വെബ് സൈറ്റ് വഴിയോ അല്ലെങ്കിൽ മൈ എയർടെൽ ആപ്പ് വഴി റീച്ചാർജ്ജ് ചെയ്യാവുന്നതാണ് .
എന്നാൽ ജിയോ ഇതേ ഓഫറുകൾക്ക് നൽകുന്നത് കൂടുതൽ വാലിഡിറ്റിയാണ് .52 രൂപയുടെ റീച്ചാർജുകളിൽ ജിയോ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 1.05GB മാത്രമ്മമാണ് .എന്നാൽ ഇതിനു ജിയോ നൽകുന്നത് 7 ദിവസ്സത്തെ വാലിഡിറ്റിയാണ് .അതുപോലെതന്നെ 98 രൂപയുടെ റീച്ചാർജുകളിൽ ജിയോ നൽകുന്നത് 2 ജിബിയുടെ 4ജി മാത്രമാണ് .
ജിയോയുടെ മറ്റു ഓഫറുകൾ
1. 999 രൂപയ്ക്ക് ജിയോ പുറത്തിറക്കിയ ഓഫറുകൾ
ജിയോ പുറത്തിറക്കിയ ഒരു വലിയ ഓഫർ ആയിരുന്നു 999 രൂപയുടേത് .ലാഭകരമായ ഓഫറുകൾ തന്നെയായിരുന്നു ഇത് .999 രൂപയുടെ റീച്ചാർജിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നു 60ജിബിയുടെ 4ജി ഡാറ്റ .കൂടാതെ ഇതിൽ അൺലിമിറ്റഡ് വോയിസ് കോളുകളും ലഭിക്കുന്നതാണ് .ഈ ഓഫറുകളുടെ വാലിഡിറ്റി ലഭിക്കുന്നത് 90 ദിവസ്സത്തേക്കാണ് .
2. 1999 രൂപയുടെ ഓഫറുകൾ
ജിയോ പുറത്തിറക്കിയ മറ്റൊരു മികച്ച ഓഫർ ആണിത് .1999 രൂപയുടെ റീച്ചാർജുകളിൽ ജിയോ പ്രൈം ഉപഭോതാക്കൾക്ക് ലഭിക്കുന്നു 125 ജിബിയുടെ ഡാറ്റ .കൂടാതെ അൺലിമിറ്റഡ് വോയിസ് കോളുകളും .ഇതിന്റെ വാലിഡിറ്റി ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 6 മാസത്തേക്കാണ് .ഇത് ഒരു ലോങ്ങ് വാലിഡിറ്റി ഓഫർ ആണ് .
3. 4999 രൂപയുടെ വലിയ ഓഫറുകൾ
ജിയോ പുറത്തിറക്കിയ മറ്റൊരു വലിയ ഓഫർ ആണ് 4999 രൂപയുടേത് .ഈ ഓഫറുകൾ ഉപകാരപ്പെടുന്നത് ചെറിയ കമ്പനികൾക്കാണ് .വൈഫൈ ആയി ഇതിന്റെ ഉപയോഗിക്കുവാൻ സാധിക്കും .ഈ ഓഫറുകളിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 350 ജിബിയുടെ ഡാറ്റയാണ് .ഇതിൽ അൺലിമിറ്റഡ് കോളുകളും ലഭിക്കുന്നു . ഇതിന്റെ വാലിഡിറ്റി ലഭിക്കുന്നത് 1 വർഷത്തേക്കാണ് .
ഡിജിറ്റ് മലയാളം Instagram ഇസ്റ്റാഗ്രാം പേജ് ലൈക്ക് ചെയ്യുക