129 രൂപയ്ക്ക് ദിവസേന 1 ജിബി കൂടാതെ അൺലിമിറ്റഡ് കോളുകളും എയർടെലിൽ

Updated on 01-May-2018
HIGHLIGHTS

പുതിയ സർപ്രൈസ് ഓഫറുകളുമായി എയർടെൽ എത്തി

എയർടെൽ അവരുടെ പുതിയ ഓഫറുകൾ പുറത്തിറക്കി .കഴിഞ്ഞ ആഴ്ച എയർടെൽ പുറത്തിറക്കിയ 219 രൂപയുടെ ഓഫറുകളുടെ തുടർച്ചയായാണ് ഇപ്പോൾ പുതിയ 129 രൂപയുടെ അൺലിമിറ്റഡ് ഓഫറുകൾ പുറത്തിറക്കിയിരിക്കുന്നത് .219 രൂപയുടെ ഓഫറുകളിൽ എയർടെൽ പ്രീ പെയ്ഡ് ഉപഭോതാക്കൾക്ക് ദിവസേന 1.4 ജിബിയുടെ ഡാറ്റയാണ് ലഭിക്കുന്നത് .കൂടാതെ അൺലിമിറ്റഡ് വോയിസ് കോളുകളും ഇതിൽ ലഭിക്കുന്നു .

28 ദിവസ്സത്തേക്കാണ് ഈ ഓഫറുകൾക്ക് വാലിഡിറ്റി ലഭിക്കുന്നത് .എന്നാൽ 129 രൂപയുടെ റീച്ചാർജിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നു ദിവസേന 1 ജിബിയുടെ ഡാറ്റ കൂടാതെ അൺലിമിറ്റഡ് വോയിസ് കോളുകളും ലഭിക്കുന്നു .28 ദിവസ്സത്തേക്കാണ് ഇതിന്റെ വാലിഡിറ്റി ഉപഭോതാക്കൾക്ക് ലഭ്യമാകുന്നത് .അതായത് 28 ജിബിയുടെ ഡാറ്റ 129 രൂപയ്ക്ക് ലഭ്യമാകുന്നു .

മൈ എയർടെൽ ആപ്ലികേഷൻ വഴി ഇത് നിങ്ങൾക്ക് റീച്ചാർജ്ജ്‌ ചെയ്യുവാൻ സാധിക്കുന്നു .റീച്ചാർജ്ജ്‌ ചെയ്യുന്നതിന് മുൻപ് നിങ്ങളുടെ സർക്കിളുകളിൽ ഇത് ലഭ്യമാകുന്നുണ്ടോ എന്ന് പരിശോധിക്കുക.കാരണം തിരെഞ്ഞെടുത്ത സർക്കിളുകളിൽ മാത്രമാണ് ഇപ്പോൾ ലഭ്യമാകുന്നത് .

399 രൂപയുടെ വൊഡാഫോണിന്റെ ഓഫറുകൾ 

399 രൂപയുടെ റീച്ചാർജിൽ വൊഡാഫോണിന്റെ പ്രീപെയ്ഡ് ഉപഭോതാക്കൾക്ക് ലഭിക്കുന്നു ദിവസേന 1 ജിബിയുടെ ഡാറ്റവീതം 70 ദിവസത്തേക്ക് .കൂടാതെ ഈ 70 ദിവസത്തേക്ക് അൺലിമിറ്റഡ് വോയിസ് കോളുകളും ലഭ്യമാകുന്നതാണു് .100 SMS ദിവസേന ഇതിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നു .

349 രൂപയുടെ വൊഡാഫോണിന്റെ ഓഫറുകൾ 

349 രൂപയുടെ റീച്ചാർജിൽ വൊഡാഫോൺ പ്രീപെയ്ഡ് ഉപഭോതാക്കൾക്ക് ലഭിക്കുന്നു ദിവസേന 2.5 ജിബിയുടെ ഡാറ്റ കൂടാതെ ഇതിൽ അൺലിമിറ്റഡ് വോയിസ് കോളുകളും ലഭ്യമാകുന്നതാണു് .ഇതിന്റെ വാലിഡിറ്റി ലഭിക്കുന്നത് 28 ദിവസത്തേക്ക് മാത്രമാണ് .

എന്നാൽ ഈ ഓഫറുകളും ജിയോയുടെ 149 രൂപയുടെ ഓഫറുകളുമായി നമുക്ക് താരതമ്മ്യം ചെയ്യുവാൻ സാധിക്കുന്നതാണ് .ജിയോ 149 രൂപയുടെ റീച്ചാർജിൽ നൽകുന്നത് ദിവസേന 1.5 ജിബിയുടെ ഡാറ്റ വീതം  28 ദിവസ്സത്തേക്കാണ് .അതായത് 42 ജിബിയുടെ ഡാറ്റയും കൂടാതെ അൺലിമിറ്റഡ് വോയിസ് കോളുകളും ലഭിക്കുന്നു .

ഡിജിറ്റ് മലയാളം Instagram ഇസ്റ്റാഗ്രാം പേജ് ലൈക്ക് ചെയ്യുക

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :