155 രൂപയിൽ തുടങ്ങുന്നു, Bulk ഡാറ്റ നൽകുന്ന Airtel പ്ലാനുകൾ!

155 രൂപയിൽ തുടങ്ങുന്നു, Bulk ഡാറ്റ നൽകുന്ന Airtel പ്ലാനുകൾ!
HIGHLIGHTS

എയർടെൽ നൽകുന്ന മികച്ച റീചാർജ് പ്ലാനുകൾ അറിയാം.

155 രൂപ മുതൽ 1799 രൂപ വരെ വില വരുന്ന ഇതിലുണ്ട്.

അൺലിമിറ്റഡ് കോളിങ്, ആവശ്യത്തിലധികം ഡാറ്റ, കൂടാതെ ഒരുപാട് ആനുകൂല്യങ്ങൾളും നൽകുന്ന പ്രീപെയ്ഡ് പ്ലാനുകൾ എയർടെൽ വാഗ്ദാനം ചെയ്യുന്നു. ചിലപ്പോഴൊക്കെ നമ്മുടെ പ്ലാനിലെ ഡാറ്റ തികയാതെ വരില്ല. അപ്പോൾ Bulk ആയി ഇന്റർനെറ്റ് വാഗ്ദാനം ചെയ്യുന്ന റീചാർജ് പ്ലാനുകളാണ് തെരഞ്ഞെടുക്കേണ്ടത്. 

ഇത്തരത്തിൽ Airtel 155 രൂപ മുതൽ 1799 രൂപ വരെ വില വരുന്ന, എന്നാൽ ബൾക്ക് ഡാറ്റ നൽകുന്ന പ്ലാനുകൾ അവതരിപ്പിച്ചിട്ടുണ്ട്. ബൾക്ക് ഡാറ്റ, അൺലിമിറ്റഡ് കോളിങ്, അധിക ആനുകൂല്യങ്ങൾ എന്നിവ വാഗ്ദാനം ചെയ്യുന്ന എല്ലാ എയർടെൽ പ്രീപെയ്ഡ് റീചാർജ് പ്ലാനുകളെ കുറിച്ചും വിശദമായി അറിയൂ…

എയർടെലിന്റെ ബൾക്ക് ഡാറ്റ പ്ലാനുകൾ

155 രൂപ പ്ലാൻ

ഈ എൻട്രി ലെവൽ പ്ലാനിലൂടെ എയർടെൽ 24 ദിവസത്തേക്ക് 1 GB ബൾക്ക് ഡാറ്റ വാഗ്ദാനം ചെയ്യുന്നു. ഉപയോക്താക്കൾക്ക് അൺലിമിറ്റഡ് കോളിങ്ങും, 300 എസ്എംഎസും സൗജന്യ ഹലോ ട്യൂണുകളിലേക്കും വിങ്കിലേക്കും അധിക ആനുകൂല്യങ്ങൾ സൗജന്യമായും നൽകുന്നു.

179 രൂപ പ്ലാൻ

ആദ്യത്തെ പ്ലാനിന് സമാനമായി, ഈ റീചാർജ് പ്ലാനിൽ 28 ദിവസത്തേക്ക് 2GB ബൾക്ക് ഡാറ്റയും അൺലിമിറ്റഡ് കോളിങ്ങും 300 എസ്എംഎസും Hello Tunes, Wynk എന്നിവയുടെ അധിക ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്യുന്നു.

Rs199 പ്ലാൻ

എയർടെലിന്റെ ഈ പ്ലാനിൽ അൺലിമിറ്റഡ് കോളിങ്ങിനൊപ്പം 3GB ബൾക്ക് ഡാറ്റയും 300 എസ്എംഎസുകളും 30 ദിവസത്തെ പ്ലാൻ വാലിഡിറ്റിയിൽ Hello Tunes, Wynk എന്നിവയിലേക്കുള്ള സൗജന്യ ആക്‌സസും ലഭിക്കുന്നു.

296 രൂപ പ്ലാൻ

എയർടെൽ അൺലിമിറ്റഡ് കോളിങ്ങിനൊപ്പം പ്രതിദിനം 25 ജിബി ഡാറ്റയും പ്രതിദിനം 100 എസ്എംഎസും വാഗ്ദാനം ചെയ്യുന്നു. കൂടാതെ, അപ്പോളോ 24|7 സർക്കിളിന്റെ ആനുകൂല്യങ്ങൾ, ഫാസ്ടാഗ്, ഹലോ ട്യൂൺസ്, വിങ്ക് എന്നിവയും ഈ പ്ലാനിൽ ഉൾപ്പെടുന്നു.

455 രൂപ പ്ലാൻ

ഈ റീചാർജ് പ്ലാൻ പ്രകാരം, എയർടെൽ 84 ദിവസത്തെ പായ്ക്ക് വാലിഡിറ്റിയിൽ 6 GB ബൾക്ക് ഡാറ്റ നൽകുന്നുണ്ട്. ഈ പ്ലാനിൽ അൺലിമിറ്റഡ് കോളിങ്ങും 900 എസ്എംഎസും ചേർത്തിട്ടുണ്ട്. അപ്പോളോ 247 സർക്കിളിലേക്കുള്ള സൗജന്യ ആക്‌സസ്, ഫാസ്‌ടാഗിൽ ക്യാഷ്ബാക്ക്, ഹലോ ട്യൂൺസ്, വിങ്ക് എന്നിവ ഉൾപ്പെടുന്നതാണ് അധിക ആനുകൂല്യങ്ങൾ.

489 രൂപ പ്ലാൻ

ഈ പ്ലാൻ 30 ദിവസത്തെ പ്ലാൻ വാലിഡിറ്റിയോടെയാണ് വരുന്നത്. കൂടാതെ അൺലിമിറ്റഡ് കോളിങ്ങിനൊപ്പം 50 GB ബൾക്ക് ഡാറ്റയും 300 എസ്എംഎസുകളും അപ്പോളോ 24|7 സർക്കിളിന്റെ ആനുകൂല്യങ്ങളും ഫാസ്‌ടാഗിൽ ക്യാഷ്ബാക്ക്, ഹലോ ട്യൂൺസ്, വിങ്ക് എന്നിവയും ഇത് വാഗ്ദാനം ചെയ്യുന്നു.

509 രൂപ പ്ലാൻ

1 മാസ-പാക്ക് വാലിഡിറ്റിയുള്ള എയർടെൽ പ്ലാനാണിത്. അതായത് ഒരു മാസം 28 ദിവസമോ 30 ദിവസമോ 31 ദിവസമോ എന്നത് പരിഗണിക്കാതെ തന്നെ ഉപയോക്താക്കൾക്ക് പൂർണമായി ഒരു മാസത്തെ സാധുത ലഭിക്കും.
ഈ പ്ലാൻ പ്രകാരം ഉപയോക്താക്കൾക്ക് അൺലിമിറ്റഡ് കോളിങ്ങും 300 എസ്എംഎസ് ആനുകൂല്യങ്ങളും സഹിതം 60 GB ബൾക്ക് ഡാറ്റയും ലഭിക്കും. കൂടാതെ, ഉപയോക്താക്കൾക്ക് അപ്പോളോ 24|7 സർക്കിളിലേക്ക് സൗജന്യ ആക്സസ്, ഫാസ്ടാഗ്, ഹലോ ട്യൂൺസ്, വിങ്ക് എന്നിവയും ആനുകൂല്യങ്ങളായി ലഭിക്കും.

1799 രൂപ പ്ലാൻ

365 ദിവസത്തെ പ്ലാൻ വാലിഡിറ്റിയിൽ 24 GB ഡാറ്റ, അൺലിമിറ്റഡ് കോളിങ്, 3600 എസ്എംഎസ് എന്നിവ വാഗ്ദാനം ചെയ്യുന്ന വാർഷിക റീചാർജ് പ്ലാനാണിത്. അപ്പോളോ 24|7 സർക്കിൾ, ഫാസ്ടാഗിൽ ക്യാഷ്ബാക്ക്, ഹലോ ട്യൂൺസ്, വിങ്ക് എന്നിവയും അധിക ആനുകൂല്യങ്ങളിൽ ഉൾപ്പെടുന്നു. ബൾക്ക് ഡാറ്റ പായ്ക്ക് കൂടുതൽ ഇന്റർനെറ്റ് ആക്‌സസ് നൽകുന്നില്ലെങ്കിലും, സെക്കൻഡറി സിമ്മിൽ എയർടെൽ ഉപയോഗിക്കുന്നവർക്ക് ഇത് മികച്ച ഓപ്ഷനാണ്. അല്ലെങ്കിൽ വൈ-ഫൈ നെറ്റ്‌വർക്ക് കൂടുതലായി ഉപയോഗിക്കുന്ന ഉപയോക്താക്കൾക്ക് ഈ Recharge പ്ലാൻ തെരഞ്ഞെടുക്കാവുന്നതാണ്.

Anju M U

Anju M U

She love to connect you to the latest Technology News and updates. Specialised in topics like Technology, Film and Travel. View Full Profile

Digit.in
Logo
Digit.in
Logo