30ജിബിയുടെ 4ജി ഡാറ്റയുമായി എയർടെൽ എത്തി
എയർടെൽ VoLTE എത്തി ,കൂടെ 30 ജിബി സൗജന്യ ഡാറ്റയും
എയർടെൽ അവരുടെ പുതിയ സർവീസുകൾ പുറത്തിറക്കി .വേഗത്തിൽകുത്തിക്കുന്ന എയർടെൽ VoLTE ആണ് ഇപ്പോൾ ഇന്ത്യയിൽ പുറത്തിറക്കിയിരിക്കുന്നത് .ഇന്ത്യയിലെ പശ്ചിമബംഗാള്‍, അസം, ഒഡിഷ, കേരള, ബീഹാര്‍, ആന്ധ്രാപ്രദേശ്
എന്നി സംസ്ഥാനങ്ങളിൽ മാത്രമാണ് പുതിയ വോൾട്ട് ലഭ്യമാകുന്നത് .
എന്നാൽ നിലവിൽ എയർടെൽ കണക്ഷനുകൾ ഉപയോഗിക്കുന്നവർക്ക് ഈ പുതിയ വോൾട്ടിലേക്കു മറുവാനും സാധിക്കുന്നതാണ് .അതുപോലെതന്നെ 30 ജിബിയുടെ സൗജന്യ ഡാറ്റ ഇതിൽ എയർടെൽ നൽകുന്നുണ്ട് .കൂടുതൽ വിവരങ്ങൾ മനസിലാക്കാം .
എങ്ങനെ സൗജന്യ ഡാറ്റ ലഭ്യമാക്കാം
എയർടെൽ പുറത്തിറക്കിയ ഈ 10 ജിബി സേവനങ്ങൾ ലഭ്യമാകണമെങ്കിൽ ആദ്യം തന്നെ സ്മാർട്ട് ഫോണിൽ നിങ്ങളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം അപ്പ്ഡേറ്റ് ചെയ്തു വോൾട്ടിലേക്കു മാറുക .മാറിക്കഴിഞ്ഞു എയർടെൽ ആദ്യം 10 ജിബിയുടെ ഡാറ്റ ഉപഭോതാക്കൾക്കായി നൽകുന്നു .
അതിനു ശേഷം പ്രകടന മികവ് അറിഞ്ഞുകഴിഞ്ഞു 4 നാലാമത്തെ ആഴ്ചയിൽ അടുത്ത 10 ജിബിയും അതിനു ശേഷം 10 ജിബിയും ഉപഭോതാക്കൾക്ക് ലഭ്യമാകുന്നതാണു് .
ഇതിന്നായി നിങ്ങൾ ചെയ്യേണ്ടത്
ഇതിന്നായി നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം.വോൾട്ട് ലഭ്യമാകുന്ന ഒരു സ്മാർട്ട് ഫോണിൽ എയർടെൽ 4ജി ആക്റ്റിവേറ്റ് ചെയ്യേണ്ടതാണ് .അതിനു ശേഷം നിങ്ങളുടെ ഓപ്പറേറ്റിങ്ങ് സിസ്റ്റം അപ്പ്ഡേറ്റ് ചെയ്യേണ്ടത് അനിവാര്യമാണ് .
എച്ച്ഡി വീഡിയോ കോളിംഗ്, മള്‍ട്ടിടാസ്‌കിംഗ്, ഇന്‍സ്റ്റന്റ് കോള്‍ കണക്ട് എന്നീ സൗകര്യങ്ങളാണ് ഇപ്പോള്‍ ലഭ്യമാകുന്നത്. ദിനവും ഇതിന്റെ ഫീഡ്ബാക്ക് നിങ്ങൾ പങ്കുവെക്കേണ്ടതാണ് .കൂടുതൽ വിവരങ്ങൾ അറിയുവാൻ എയർടെൽ കസ്റ്റമർ (121)കെയറുമായി ബന്ധപ്പെടാവുന്നതാണ് .
ഞങ്ങളുടെ Instagram പേജ് ലൈക്ക് ചെയ്യുക