ജിയോ എപ്പോളും പ്രതിസന്ധികളെ നേരിട്ടുകൊണ്ടിരിക്കുകയാണ് .ജിയോയുടെ ആദ്യത്തെ വെൽകം ഓഫറുകൾ ഇറങ്ങിയപ്പോൾ മുതൽ മറ്റു ടെലികോം കമ്പനികൾ ജിയോയ്ക്ക് എതിരെയാണ് പ്രവർത്തിക്കുന്നത് .
ഐഡിയ ,വൊഡാഫോൺ എന്നി ടെലികോം കമ്പനികൾ ജിയോയ്ക്ക് എതിരെ നേരെത്തെ തന്നെ TRAIയിൽ പരാതിനല്കിയിരുന്നു .ഇപ്പോൾ അവരുടെ സമ്മർ ഓഫറുകൾ തടഞ്ഞതിനു പിന്നാലെയാണ് പുതിയ ധനാ ധൻ ഓഫറുകൾക്ക് എതിരെ എയർടെൽ രംഗത്ത് എത്തിയിരിക്കുന്നത് .
എയർടെൽ ആവിശ്യപെടുന്നത് ജിയോ നിലവിൽ പുറത്തിറക്കിയ ധനാ ധൻ ഓഫറുകൾ നിർത്തലാക്കണം എന്നാണ് .എയർടെൽ ,ഐഡിയ എന്നി നെറ്റ്വർക്കിൽ നിന്നും ഒരുപാടു ഉപഭോതാക്കൾ ജിയോയെ ആശ്രയിച്ചിരുന്നു .
ഇപ്പോൾ പുതിയ ഓഫറുകൾ പുറത്തിറക്കിയപ്പോൾ ജിയോയുടെ ഉപഭോതാക്കളിൽ വലിയ വർദ്ധനവ് ആണ് വന്നിരിക്കുന്നത് .ഉടൻ തന്നെ 10 കോടി ഉപഭോതാക്കളുമായി ജിയോ മുന്നേറുമെന്നാണ് പുതിയ റിപ്പോർട്ടുകൾ .
എന്തായാലും എയർടെൽ കൊടുത്ത പരാതി ഇപ്പോൾ ടെലികോം റെഗുലേറ്ററി അതോറട്ടിയുടെ പരിഗണനയിൽ ഉണ്ട് .