പറക്കും എയർടെൽ ;ഇതാ എയർടെൽ 700 MHzൽ 5ജി ട്രയൽ നടത്തി

പറക്കും എയർടെൽ ;ഇതാ എയർടെൽ 700 MHzൽ 5ജി ട്രയൽ നടത്തി
HIGHLIGHTS

എയർടെൽ അവരുടെ 5ജി ട്രയലുകൾ 700 MHz ബാൻഡിൽ നടത്തി

നോക്കിയയ്ക്ക് ഒപ്പം ചേർന്നാണ് എയർടെൽ 5ജി ട്രയൽ നടത്തിയിരിക്കുന്നത്

കഴിഞ്ഞ ദിവസ്സങ്ങളിൽ എയർടെൽ അവരുടെ പുതിയ താരിഫ് പ്ലാനുകൾ അവതരിപ്പിച്ചിരുന്നു .എന്നാൽ അതിനെതിരെ പലതരത്തിലുള്ള വിമർശനങ്ങൾ ആയിരുന്നു ഇന്ത്യയുടെ പലഭാഗങ്ങളിൽ നിന്നും നടന്നിരുന്നത് .എന്നാൽ ഇപ്പോൾ എയർടെൽ ഉപഭോക്താക്കൾക്ക് ഒരു സന്തോഷവാർത്ത എത്തിയിരിക്കുന്നു .അതായത് എയർടെൽ 5ജി സർവീസുകളുടെ ട്രയൽ നടത്തിയിരിക്കുന്നു എന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത് .എയർടെൽ നോക്കിയയുമായി ചേർന്ന് ഇന്ത്യയിൽ  700 MHz ബാൻഡിൽ ആണ് 5ജി ട്രയലുകൾ നടത്തിയിരിക്കുന്നത് .ഇന്ത്യയിലെ ആദ്യത്തെ 5ജി ട്രയൽ ആണ്  700 MHz ബാൻഡിൽ ഇപ്പോൾ നടത്തിയിരിക്കുന്നത് .

എയർടെൽ ഉപഭോക്താക്കൾക്ക് ഓഫറുകളിൽ മാറ്റങ്ങൾ വന്നു 

എയർടെൽ ഉപഭോക്താക്കൾക്ക് ഇപ്പോൾ പുതിയ താരിഫ് പ്ലാനുകൾ ലഭിക്കുന്നതാണ് .എന്നാൽ നവംബർ 26 മുതലാണ് ഉപഭോക്താക്കൾക്ക് പുതിയ താരിഫ് പ്ലാനുകളിൽ ഓഫറുകൾ ലഭ്യമാകുന്നത് .എന്നാൽ ഇന്ന് അതായത് നവംബർ 25നു വരെ ഉപഭോക്താക്കൾക്ക് പഴയ ഓഫറുകൾ തന്നെ ലഭിക്കുന്നതാണ് .അതിൽ ഏറ്റവും കൂടുതൽ ആളുകൾ റീച്ചാർജ്ജ്‌ ചെയ്യുന്ന പ്ലാനുകളിൽ ഒന്നാണ് 219 രൂപയുടെ പ്ലാനുകൾ .219 രൂപയ്ട്ട് പ്ലാനുകളിൽ ഇന്നും കൂടി ഉപഭോക്താക്കൾക്ക് ദിവസ്സേന 1 ജിബിയുടെ ഡാറ്റ അൺലിമിറ്റഡ് കോളുകൾ എന്നിവ ലഭിക്കുന്നതാണ് .എന്നാൽ നാളെമുതൽ 265 രൂപയാണ് ഇതിന്നായി ഈടാക്കുന്നത് .

20 ശതമാനം മുതൽ 25 ശതമാനം വരെയാണ് എയർടെൽ അവരുടെ പ്ലാനുകളിൽ മാറ്റം വരുത്തുന്നത് .നവംബർ 26 തീയതി മുതൽ ഓഫറുകളുടെ വർദ്ധനവിൽ മാറ്റങ്ങൾ കൊണ്ടുവരും .പുതിയ നിരക്കുകൾ പ്രകാരം 79 രൂപയ്ക്ക് നിലവിൽ ലഭിച്ചുകൊണ്ടിരിക്കുന്ന പ്ലാനുകൾ 99 രൂപയ്ക്ക് ആണ് ലഭിക്കുന്നത് .അതുപോലെ തന്നെ 149 രൂപയ്ക്ക് ഉപഭോക്താക്കൾക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന പ്ലാനുകൾ ലഭിക്കുന്നത് 179 രൂപയ്ക്ക് ആയിരിക്കും .അതുപോലെ തന്നെ 48 രൂപയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന ഡാറ്റ ടോപ്പ് അപ്പുകൾ 58 രൂപയാക്കി വർദ്ധിപ്പിച്ചിരുന്നു .

എന്നാൽ ഈ പുതിയ വർദ്ധനവ് രാജ്യത്ത് 5ജി എളുപ്പത്തിൽ എത്തുന്നതിനു സഹായിക്കും എന്നാണ് കരുതുന്നത് .219 രൂപയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന പ്ലാനുകൾ 265 രൂപയായി വർദ്ധിപ്പിക്കും .ഈ പ്ലാനുകളിൽ ഉപഭോക്താക്കൾക്ക് അൺലിമിറ്റഡ് വോയ്‌സ് കോളുകൾ കൂടാതെ ദിവസ്സേന ജിബിയുടെ ഡാറ്റ എന്നിങ്ങനെ ലഭിക്കുന്നതാണ് .അതുപോലെ തന്നെ 249 രൂപയുടെ പ്രീപെയ്ഡ് പ്ലാനുകൾ ഇനി മുതൽ ഉപഭോക്താക്കൾക്ക് 299 രൂപയ്ക്ക് ആണ് ലഭിക്കുന്നത് .ഈ പ്ലാനുകളിൽ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് അൺലിമിറ്റഡ് വോയ്‌സ് കോളിംഗ് കൂടാതെ 1.5ജിബിയുടെ ഡാറ്റയും ആണ് 

മറ്റു  റീചാർജുകൾക്ക് 

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo