1 രൂപ വ്യത്യാസത്തിൽ 2 എയർടെൽ പ്ലാനുകൾ
1 രൂപ മാത്രം വ്യത്യാസത്തിൽ രണ്ട് എയർടെൽ ഡാറ്റ പ്ലാനുകൾ നിലവിലുണ്ട്
വാലിഡിറ്റി പോലുള്ള ആനുകൂല്യങ്ങൾ ഈ രണ്ട് പ്ലാനുകളിലും ഇല്ല
ഇവ രണ്ടും പൂർണമായും ഡാറ്റ ആനുകൂല്യം മാത്രം നൽകുന്നവയാണ്
ആകർഷകമായ ആനുകൂല്യങ്ങളുമായാണ് എയർടെൽ (Airtel) റീച്ചാർജ് പ്ലാനുകളെത്തുന്നത്. ഡാറ്റ പ്ലാനുകളും അങ്ങനെതന്നെയാണ്. ഉപയോക്താക്കളെ ആകർഷിക്കുന്ന ഡാറ്റ അളവോ, മറ്റ് ആനുകൂല്യങ്ങളോ എയർടെൽ (Airtel) ഡാറ്റ പ്ലാനുകളിൽ പ്രതീക്ഷിക്കാം. ഏതാണ്ട് ഒരു രൂപ മാത്രം വ്യത്യാസമുള്ള നിരക്കിലും എയർടെൽ ഡാറ്റ പ്ലാനുകൾ നിലവിലുണ്ട്. രണ്ട് പ്ലാനുകളാണ് ഈ പ്രത്യേകതയുമായി എത്തുന്നത്.
ഒരു രൂപ വ്യത്യാസത്തിൽ 2 എയർടെൽ ഡാറ്റ പ്ലാനുകൾ
എയർടെൽ 148 രൂപ, 149 രൂപ എന്നിവയാണ് ഒരു രൂപയുടെ മാത്രം വ്യത്യാസത്തിൽ എത്തുന്ന എയർടെൽ (Airtel) ഡാറ്റ പ്ലാനുകൾ. വാലിഡിറ്റി പോലുള്ള ആനുകൂല്യങ്ങൾ ഒന്നും തന്നെ ഈ രണ്ട് പ്ലാനുകളിലും ഉൾപ്പെടുന്നില്ല. ഇവ രണ്ടും പൂർണമായും ഡാറ്റ ആനുകൂല്യം മാത്രം നൽകുന്നവയാണ്. വോയ്‌സ് കോളിംഗ്, എസ്എംഎസ് പോലുള്ള മറ്റ് ആനുകൂല്യങ്ങളും ഈ പ്ലാനുകളിൽ പ്രതീക്ഷിക്കരുത്. ഡാറ്റയുടെ അളവ് വർധിപ്പിക്കാൻ സഹായിക്കും എന്നതു മാത്രമാണ് ഈ രണ്ട് പ്ലാനുകളുടെയും പ്രത്യേകത. എയർടെൽ (Airtel)നൽകുന്ന 148 രൂപ, 149 രൂപ ഡാറ്റ പ്ലാനുകളെ ഇവിടെ വിശദമായി പരിചയപ്പെടാം.
എയർടെൽ 148 രൂപ പ്ലാൻ
15 ജിബി ഡാറ്റയാണ് എയർടെൽ 148 രൂപ ഡാറ്റ പ്ലാനിൽ ലഭിക്കുന്ന പ്രധാന ആനുകൂല്യം. ഉപയോക്താവ് നിലവിൽ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന അടിസ്ഥാന പ്ലാനിന്റെ വാലിഡിറ്റിയാണ് ഈ പ്ലാനിന്റെയും വാലിഡിറ്റി. അത്രയും ദിവസത്തേക്ക് ഈ പ്ലാനിലെ ഡാറ്റ ഉപയോഗിക്കാവുന്നതാണ്. ഈ പ്ലാനിൽ എയർടെൽ എക്സ്ട്രീം പ്രീമിയം ബണ്ടിംഗ് ഇല്ല. ഉപയോക്താക്കൾക്ക് 28 ദിവസത്തേക്ക് എക്‌സ്‌ട്രീം ആപ്പിലേക്ക് ആക്‌സസ് ലഭിക്കും ഒപ്പം ഉള്ളടക്കം ഉപയോഗിക്കുന്നതിന് ഉള്ളിലെ പ്ലാറ്റ്‌ഫോമുകളിൽ ഏതെങ്കിലും ഒന്ന് മാത്രം തിരഞ്ഞെടുക്കാം. എക്‌സ്‌ട്രീം പ്രീമിയം സബ്‌സ്‌ക്രിപ്‌ഷൻ ഉണ്ടെങ്കിൽ ഉപയോക്താക്കൾക്ക് എല്ലാ പ്ലാറ്റ്‌ഫോമുകളിൽ നിന്നുമുള്ള ഉള്ളടക്കം ഉപയോഗിക്കാനാകും.
എയർടെൽ 149 രൂപ ഡാറ്റ പ്ലാൻ
ഭാരതി എയർടെൽ തങ്ങളുടെ ഡാറ്റ പ്ലാൻ നിരയിലേക്ക് അടുത്തിടെ കൂട്ടിച്ചേർത്ത ഡാറ്റ പ്ലാൻ ആണ് 149 രൂപയുടേത്. 1ജിബി ഡാറ്റയാണ് ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നത്. ഉപയോക്താവിന്റെ അടിസ്ഥാന പ്രീപെയ്ഡ് പ്ലാൻ കാലഹരണപ്പെടുന്നതുവരെ ആണ് ഈ പ്ലാനിന്റെയും വാലിഡിറ്റി. എയർടെൽ എക്‌സ്‌ട്രീം പ്രീമിയത്തിന്റെ സബ്‌സ്‌ക്രിപ്‌ഷൻ ആഗ്രഹിക്കുന്ന ആളുകളെ ലക്ഷ്യമിട്ടാണ് എയർടെൽ 149 രൂപയുടെ ഡാറ്റ പ്ലാൻ പുറത്തിറക്കിയിരിക്കുന്നത്. ഈ പ്ലാൻ 30 ദിവസത്തേക്ക് എയർടെൽ എക്‌സ്ട്രീം പ്രീമിയത്തിലേക്കുള്ള സൗജന്യ സബ്‌സ്‌ക്രിപ്‌ഷൻ നൽകുന്നു. 15-ൽ അധികം ഒടിടി ആപ്പുകൾ എയർടെൽ എക്സ്ട്രീമിൽ ഉൾപ്പെടുന്നു.
4ജി ഉപയോക്താക്കൾക്കാണ് ഈ ഡാറ്റ പ്ലാനുകൾ ഉപയോഗപ്പെടുക. 5ജി ഉപയോക്താക്കൾക്ക് എയർടെലിന്റെ അൺലിമിറ്റഡ് 5ജി ഡാറ്റ ഓഫർ ഇപ്പോൾ ലഭ്യമാണ്. 239 രൂപയ്ക്ക് മുകളിലുള്ള തുകയുടെ അടിസ്ഥാന പ്ലാൻ ഉപയോഗിക്കുന്ന 5ജി ഉപയോക്താക്കൾക്ക് നിശ്ചിത പരിധിയില്ലാതെ 5ജി ഡാറ്റ ഉപയോഗിക്കാം എന്നതാണ് ഈ പ്ലാനിന്റെ പ്രത്യേകത.