28 ജിബി ഡാറ്റ സൗജന്യ കോളർട്യൂണുകളും എയർടെൽ ഓഫറുകളിൽ

28 ജിബി ഡാറ്റ സൗജന്യ കോളർട്യൂണുകളും എയർടെൽ ഓഫറുകളിൽ
HIGHLIGHTS

129 രൂപയ്ക്ക് ദിവസേന 1 ജിബി കൂടാതെ അൺലിമിറ്റഡ് കോളുകളും എയർടെലിൽ

എയർടെൽ അവരുടെ പുതിയ ഓഫറുകൾ പുറത്തിറക്കി .കഴിഞ്ഞ ആഴ്ച എയർടെൽ പുറത്തിറക്കിയ 219 രൂപയുടെ ഓഫറുകളുടെ തുടർച്ചയായാണ് ഇപ്പോൾ പുതിയ 129 രൂപയുടെ അൺലിമിറ്റഡ് ഓഫറുകൾ പുറത്തിറക്കിയിരിക്കുന്നത് .കൂടാതെ ഈ ഓഫറുകൾക്ക് എയർടെൽ തന്നെ സൗജന്യ കോളർട്യൂൺ നൽകുന്നതാണ് .ഇതിന്റെ വാലിഡിറ്റിയും 28 ദിവസ്സത്തേക്കാണ് ലഭിക്കുന്നത് .

219 രൂപയുടെ ഓഫറുകളിൽ എയർടെൽ പ്രീ പെയ്ഡ് ഉപഭോതാക്കൾക്ക് ദിവസേന 1.4 ജിബിയുടെ ഡാറ്റയാണ് ലഭിക്കുന്നത് .കൂടാതെ അൺലിമിറ്റഡ് വോയിസ് കോളുകളും ഇതിൽ ലഭിക്കുന്നു .ജിയോ ഓഫറുകൾ മറികടക്കാൻ പുതിയ ഓഫറുകൾ പുറത്തിറക്കുകയാണ് ഇപ്പോൾ എയർടെൽ .

28 ദിവസ്സത്തേക്കാണ് ഈ ഓഫറുകൾക്ക് വാലിഡിറ്റി ലഭിക്കുന്നത് .എന്നാൽ 129 രൂപയുടെ റീച്ചാർജിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നു ദിവസേന 1 ജിബിയുടെ ഡാറ്റ കൂടാതെ അൺലിമിറ്റഡ് വോയിസ് കോളുകളും ലഭിക്കുന്നു .28 ദിവസ്സത്തേക്കാണ് ഇതിന്റെ വാലിഡിറ്റി ഉപഭോതാക്കൾക്ക് ലഭ്യമാകുന്നത് .അതായത് 28 ജിബിയുടെ ഡാറ്റ 129 രൂപയ്ക്ക് ലഭ്യമാകുന്നു .

മൈ എയർടെൽ ആപ്ലികേഷൻ വഴി ഇത് നിങ്ങൾക്ക് റീച്ചാർജ്ജ്‌ ചെയ്യുവാൻ സാധിക്കുന്നു .റീച്ചാർജ്ജ്‌ ചെയ്യുന്നതിന് മുൻപ് നിങ്ങളുടെ സർക്കിളുകളിൽ ഇത് ലഭ്യമാകുന്നുണ്ടോ എന്ന് പരിശോധിക്കുക.കാരണം തിരെഞ്ഞെടുത്ത സർക്കിളുകളിൽ മാത്രമാണ് ഇപ്പോൾ ലഭ്യമാകുന്നത് .

399 രൂപയുടെ വൊഡാഫോണിന്റെ ഓഫറുകൾ 

399 രൂപയുടെ റീച്ചാർജിൽ വൊഡാഫോണിന്റെ പ്രീപെയ്ഡ് ഉപഭോതാക്കൾക്ക് ലഭിക്കുന്നു ദിവസേന 1 ജിബിയുടെ ഡാറ്റവീതം 70 ദിവസത്തേക്ക് .കൂടാതെ ഈ 70 ദിവസത്തേക്ക് അൺലിമിറ്റഡ് വോയിസ് കോളുകളും ലഭ്യമാകുന്നതാണു് .100 SMS ദിവസേന ഇതിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നു .

349 രൂപയുടെ വൊഡാഫോണിന്റെ ഓഫറുകൾ 

349 രൂപയുടെ റീച്ചാർജിൽ വൊഡാഫോൺ പ്രീപെയ്ഡ് ഉപഭോതാക്കൾക്ക് ലഭിക്കുന്നു ദിവസേന 2.5 ജിബിയുടെ ഡാറ്റ കൂടാതെ ഇതിൽ അൺലിമിറ്റഡ് വോയിസ് കോളുകളും ലഭ്യമാകുന്നതാണു് .ഇതിന്റെ വാലിഡിറ്റി ലഭിക്കുന്നത് 28 ദിവസത്തേക്ക് മാത്രമാണ് .

എന്നാൽ ഈ ഓഫറുകളും ജിയോയുടെ 149 രൂപയുടെ ഓഫറുകളുമായി നമുക്ക് താരതമ്മ്യം ചെയ്യുവാൻ സാധിക്കുന്നതാണ് .ജിയോ 149 രൂപയുടെ റീച്ചാർജിൽ നൽകുന്നത് ദിവസേന 1.5 ജിബിയുടെ ഡാറ്റ വീതം  28 ദിവസ്സത്തേക്കാണ് .അതായത് 42 ജിബിയുടെ ഡാറ്റയും കൂടാതെ അൺലിമിറ്റഡ് വോയിസ് കോളുകളും ലഭിക്കുന്നു .

ഡിജിറ്റ് മലയാളം Instagram ഇസ്റ്റാഗ്രാം പേജ് ലൈക്ക് ചെയ്യുക

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo