ഐപിഎൽ (IPL) ക്രിക്കറ്റിന്റെ സീസണാണ്. മൊബൈലിലും മറ്റും കളികാണുന്നവർ വളരെയേറെയാണ്. എന്നാൽ പ്രതിദിന ഡാറ്റ തീർന്നതിനാൽ മത്സരം കാണാൺ ബുദ്ധിമുട്ട് നേരിടുന്നവരും ധാരാളമുണ്ട്. ഈ ഘട്ടത്തിൽ വിവിധ ഡാറ്റ പ്ലാനുകളെക്കുറിച്ചും അവയിൽ ലഭ്യമാകുന്ന ആനുകൂല്യങ്ങളെക്കുറിച്ചും അറിഞ്ഞിരിക്കുന്നത് കളികാണാൻ ആഗ്രഹിക്കുന്നവർക്കും ഡാറ്റ അധികമായി വേണ്ടവർക്കും ഉപകാരപ്പെടും. എയർടെൽ (Airtel)നൽകുന്ന ഡാറ്റ പ്ലാനുകൾ ഇവിടെ പരിചയപ്പെടാം.
എയർടെലി (Airtel)ൽനിന്ന് ലഭിക്കുന്ന ഏറ്റവും കുറഞ്ഞ തുകയുടെ ഡാറ്റ പ്ലാൻ ആണ് 19 രൂപയുടേത്. 1GB ഡാറ്റ ആണ് ഒരു ദിവസത്തെ വാലിഡിറ്റിയിൽ ഈ പ്ലാൻ നൽകുന്നത്. അപ്രതീക്ഷിതമായി പ്രതിദിന ഡാറ്റ തീർന്നാൽ ഈ പ്ലാനിനെ ആശ്രയിക്കാവുന്നതാണ്.
ദിവസവും അത്യാവശ്യം ഡാറ്റ ആവശ്യങ്ങൾ മാത്രം ഉള്ള ആളുകൾക്ക് ഒരു പ്രതിദിന ഡാറ്റ പ്ലാൻ എയർടെൽ (Airtel) നൽകുന്നുണ്ട്. 30 ദിവസത്തെ വാലിഡിറ്റിയിൽ പ്രതിദിനം 1GB ഹൈസ്പീഡ് ഡാറ്റയാണ് ഈ പ്ലാനിൽ ലഭിക്കുക.
ഏവരുടെയും പ്രിയപ്പെട്ട എയർടെൽ ഡാറ്റ പ്ലാനുകളിൽ ഒന്നാണിത്. ബൾക്ക് ഡാറ്റ ഉപയോഗിക്കാൻ ഇഷ്ടപ്പെടുന്ന ആളുകൾക്ക് ഈ പ്ലാൻ ഏറെ അനുയോജ്യമാണ്. ദീർഘനേരം നീണ്ടുനിൽക്കുന്ന വീഡിയോ കാഴ്ചകൾക്കും വൻ ഫയലുകൾ ഡൗൺലോഡ് ചെയ്യുന്നതിനുമൊക്കെ ഈ 301 രൂപ പ്ലാൻ അനുയോജ്യമാണ്.
എല്ലാവിധ ആവശ്യങ്ങളും നിറവേറ്റാൻ പാകത്തിൽ 50 ജിബി ഹൈ-സ്പീഡ് ഡാറ്റയാണ് 301 രൂപയുടെ എയർടെൽ ഡാറ്റ പ്ലാനിൽ ലഭ്യമാകുന്നത്. നിശ്ചിത വാലിഡിറ്റി നിശ്ചയിച്ചിട്ടില്ല എന്നതാണ് ഈ പ്ലാനിന്റെ ഏറ്റവും ആകർഷകമായ ഒരു പ്രത്യേകത. നിലവിലുള്ള അടിസ്ഥാന പ്ലാനിന്റെ വാലിഡിറ്റി ആണ് ഈ ഡാറ്റയ്ക്കും ഉണ്ടാകുക.
നിങ്ങൾ 84 ദിവസത്തെ വാലിഡിറ്റി ലഭ്യമാകുന്ന ഏതെങ്കിലും പ്ലാൻ ആണ് ഉപയോഗിക്കുന്നത് എന്ന് കരുതുക. 301 രൂപയുടെ ഈ ഡാറ്റ പ്ലാൻ 84 ദിവസത്തേക്ക് നിങ്ങൾക്ക് അധിക ഡാറ്റയുടെ പിന്തുണ ഉറപ്പാക്കുന്നു. ഈ ഡാറ്റ പ്ലാനിനൊപ്പം എയർടെൽ ഉപഭോക്താക്കൾക്ക് 1 വർഷത്തേക്ക് വിങ്ക് മ്യൂസിക് പ്രീമിയം ആസ്വദിക്കാനും അവസരമുണ്ട്.