ഗുഡ്ഗാവിലാണ് എയർടെൽ 5ജി ട്രയലുകൾ ഇപ്പോൾ നടത്തിയിരിക്കുന്നത്
1Gbps സ്പീഡ് ആണ് ട്രയൽ നടത്തിയ സമയത്തു ലഭിച്ചിരുന്നത്
ഈ വർഷം ടെലികോം രംഗത്ത് ഏറെ പ്രതീക്ഷയുള്ള ഒരു വർഷംകൂടിയാണ് .അതിനു പ്രധാന കാരണം 5ജി സർവീസുകൾ തന്നെയാണ് .ഇപ്പോൾ ടെലകോം കമ്പനികൾ അവരുടെ 5ജി സർവീസുകൾ പുറത്തിറക്കുന്നതിനുള്ള പരീക്ഷണഘട്ടത്തിലാണ് .മിക്ക ടെലികോം സർവീസുകളും അവരുടെ 5ജി ട്രയൽ സർവീസുകൾ നടത്തിയിരിക്കുന്നു .
എന്നാൽ ഇപ്പോൾ എയർടെൽ അവരുടെ 5ജി ട്രയൽ നടത്തിയിരിക്കുന്നു .ഹരിയാനയിലെ ഗുഡ്ഗാവിലാണ് ഇപ്പോൾ എയർടെൽ അവരുടെ 5ജി സർവീസുകൾ ടെസ്റ്റ് നടത്തിയിരിക്കുന്നത് .റിപ്പോർട്ടുകൾ പ്രകാരം എയർടെൽ 5ജി സർവീസികളുടെ ട്രയലിനു തന്നെ ഏകദേശം 1Gbps സ്പീഡ് ലഭിച്ചിരിക്കുന്നു എന്നാണ് .
3500 മെഗാഹെർഡ്‌സ് ബാൻഡ് സ്പെക്ട്രത്തിലാണ് എയർടെൽ 5ജി പ്രവർത്തിക്കുന്നത് .ബാംഗ്ലൂർ ,കൊൽക്കത്ത ,ഡൽഹി കൂടാതെ മുംബൈ എന്നിവിടങ്ങളിൽ എയർടെൽ അവരുടെ 5ജി സർവീസുകളുടെ സ്പെക്ട്രം അനുവദിച്ചിരിക്കുന്നു .എറിക്സൺ 5ജി നെറ്റ് വർക്കുംമായി സഹകരിച്ചാണ് എയർടെൽ 5ജി ട്രയലുകൾ പ്രവർത്തിച്ചിരുന്നത് .
ഇന്ത്യയിൽ ആദ്യമായി 5ജി ട്രയലുകൾ എയർടെൽ 2021 ജനുവരിയിൽ അവതരിപ്പിച്ചിരുന്നു .4ജിയെക്കാൾ 10 പതിമടങ്ങു വേഗതയിലാണ് 5ജി സർവീസുകൾ പ്രവർത്തിക്കുന്നത് .അതുകൊണ്ടു തന്നെ നിമിഷനേരങ്ങൾക്ക് ഉള്ളിൽ തന്നെ സിനിമകളും മറ്റും ഡൗൺലോഡ് ചെയ്യാനാകുന്നതാണ് .