എയർടെൽ വീണ്ടും തകർപ്പൻ ഓഫറുകൾ പുറത്തിറക്കി ,10000 ജിബി ?

എയർടെൽ വീണ്ടും തകർപ്പൻ ഓഫറുകൾ പുറത്തിറക്കി ,10000 ജിബി ?
HIGHLIGHTS

പുതിയ ബ്രൊഡ് ബാൻഡ് ഓഫറുകളിൽ

 

ടെലികോം മേഖലയിൽ പൊരിഞ്ഞപോരാട്ടംതന്നെയാണ് ഇപ്പോൾ നടക്കുന്നത് .അതിനു മുന്നോടിയായി ഇപ്പോൾ എയർടെൽ ഉപഭോതാക്കൾക്കായി തകർപ്പൻ ഓഫറുകളാണ്  പുറത്തിറക്കികൊണ്ടിരിക്കുന്നത് .എന്നാൽ ഇപ്പോൾ എയർടെൽ പുറത്തിറക്കിയിരിക്കുന്നത് 1000ജിബിയുടെ സൗജന്യ  ഓഫറുകളാണ് .

എയർടെൽ ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത് ബ്രോഡ് ബാൻഡ് ഓഫറുകളാണ് .1,099 കൂടാതെ 1,299 രൂപയുടെ ബ്രോഡ് ബാൻഡ്  റീച്ചാർജുകളിലാണ് ഇപ്പോൾ അധികമായി 1000ജിബിയുടെ ബോണസ് ഡാറ്റ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് .എന്നാൽ ഈ ഓഫറുകൾ കഴിഞ്ഞ വർഷം എയർടെൽ പുറത്തിറക്കിയ ഓഫറുകൾ ആയിരുന്നു .

എന്നാൽ ഇപ്പോൾ ഈ പായ്ക്കുകളിൽ അധികമായി 1000ജിബി ഡാറ്റ ലഭിക്കുന്നു എന്ന് മാത്രം ഒക്ടോബർ 2018 വരെയാണ്  ഇതിന്റെ വാലിഡിറ്റി ഉപഭോതാക്കൾക്ക് ലഭിക്കുന്നത് .100Mbps സ്പീഡ്‌വരെയാണ് ഇതിനു ലഭിക്കുന്നത് .

 

5ജിയുമായി എയർടെൽ എത്തുന്നു 

ഈ വർഷം നമ്മൾ കാത്തിരിക്കുന്ന കാര്യങ്ങളിൽ എടുത്തുപറയേണ്ടത് 5ജി നെറ്റ്വർക്ക്  തന്നെയാണ് .4ജി മതിവരുവോളം ഉപയോഗിച്ചുകഴിഞ്ഞു .ഇനി 5ജി യിൽ ഒരുകൈനോക്കേണ്ടേ ?.എയർടെൽ അവരുടെ പുതിയ 5ജി ടെക്നോളജിയുടെ ട്രയൽ ഗുഡാസിറ്റിയിൽ നടത്തുകയുണ്ടായി .പുതിയ സാങ്കേതിക ടെക്നോളജിയുടെ  (IODT) സഹയാത്തോടെയാണ്  ഇത് സാധ്യമാകുന്നത് .

എയർടെൽ 5ജി എത്തുന്നു ഹുവാവെ മോഡലുകൾക്ക് ഒപ്പം 

4ജി ഉപയോഗിച്ച് മടുത്തവർക്കായി ഇതാ പുതിയ 5ജി ടെക്നോളോജിയുമായി എയർടെൽ എത്തുന്നു .ചൈനീസ്  നിർമ്മിതമായ ഹുവാവെയുടെ മോഡലുകൾക്ക് ഒപ്പം ചേർന്നാണ് എയർടെൽ പുതിയ 5ജി ടെക്നോളജി പുറത്തിറക്കുന്നത് .ഇന്ത്യയിൽ ആണ് ആദ്യമായി 5ജി പരീക്ഷണം നടത്തുന്നത് എന്നാണ് സൂചനകൾ .

ഡിജിറ്റ് മലയാളം Instagram ഇസ്റ്റാഗ്രാം പേജ് ലൈക്ക് ചെയ്യുക

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo