എയർടെൽ 140 ജിബി ഡാറ്റ 70 ദിവസത്തേക്ക് ,വൊഡാഫോൺ 117 ജിബി 84 ദിവസത്തേക്ക് 2018
പുതിയ രണ്ടു ഓഫറുകളുമായി ഒരു താരതമ്മ്യം
എയർട്ടലും വൊഡാഫോണും ഇപ്പോൾ മത്സരിച്ചാണ് ഓഫറുകൾ പുറത്തിറക്കുന്നത് .രണ്ടു ടെലികോം കമ്പനികളും ഇപ്പോൾ അവരുടെ പുതിയ രണ്ടു ഓഫറുകൾ പുറത്തിറക്കിയിരിക്കുന്നു .എയർടെൽ പുറത്തിറക്കിയിരിക്കുന്നത് 70 ദിവസത്തെ വാലിഡിറ്റിയിൽ ആണെങ്കിൽ വൊഡാഫോൺ ഉപഭോതാക്കൾക്ക് നൽകുന്നത് 84 ദിവസ്സത്തെ വാലിഡിറ്റിയാണ് .കൂടാതെ വൊഡാഫോൺ ഇപ്പോൾ കേരളത്തിൽ അവരുടെ പുതിയ LTE സർവീസുകളും ആരംഭിച്ചുകഴിഞ്ഞു .ഓഫറുകളെക്കുറിച്ചു കൂടുതൽ മനസ്സിലാക്കാം .
എയർടെൽ ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത് 449 രൂപയുടെ റീച്ചാർജിൽ ലഭിക്കുന്ന പ്രീപെയ്ഡ് ഓഫറുകളാണ് .449 രൂപയുടെ റീച്ചാർജിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നു അൺലിമിറ്റഡ് വോയിസ് കോളുകൾ കൂടാതെ ദിവസേന 2 ജിബിയുടെ ഡാറ്റ വീതം 70 ദിവസത്തേക്ക് .അതായത് മുഴുവനായി 140 ജിബിയുടെ ഡാറ്റ ഉപഭോതാക്കൾക്ക് ലഭ്യമാകുന്നതാണു് .കൂടാതെ 100 SMS ,റോമിംഗ് കോളുകളും ഇതിൽ സൗജന്യമായി ലഭിക്കുന്നതാണ് .
എന്നാൽ വൊഡാഫോൺ ഉപഭോതാക്കൾക്ക് ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത് 458 രൂപയുടെ റീച്ചാർജിൽ ലഭിക്കുന്നത് ഓഫറുകളാണ് .458 രൂപയുടെ റീച്ചാർജിൽ വൊഡാഫോൺ പ്രീപെയ്ഡ് ഉപഭോതാക്കൾക്ക് ലഭിക്കുന്നത് അൺലിമിറ്റഡ് വോയിസ് കോളുകൾ കൂടാതെ ദിവസേന 117.6 GB ഡാറ്റയാണ് .എന്നാൽ അൺലിമിറ്റഡ് എന്നുപറയുമ്പോളും അതിൽ ദിവസേന 250 മിനുട്ട് മാത്രമേ ലഭിക്കുകയുള്ളു .
അതായത് ഒരു ആഴ്ചയിൽ 1000 മിനുട്ട് വോയിസ് കോളുകൾ വരെ ഇതിൽ ചെയ്യുവാൻ സാധിക്കുന്നതാണ് .ഇതിന്റെ വാലിഡിറ്റി ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 84 ദിവസ്സത്തേക്കാണ് .കൂടാതെ ദിവസേന 100 SMS ലഭിക്കുന്നതാണ് .ഓഫറുകളുടെ വാലിഡിറ്റിയിൽ വൊഡാഫോൺ മികച്ചു നില്കുന്നു എങ്കിലും ഡാറ്റയിലും മറ്റു എയർടെൽ പുറത്തിറക്കിയ ഓഫറുകളാണ് ലാഭകരമായത് .
പുതിയ വൊഡാഫോൺ സർവീസുകൾ കേരളത്തിൽ
വൊഡാഫോണിന്റെ പുതിയ സേവനങ്ങൾക്ക് കേരളത്തിൽ തുടക്കമായി കഴിഞ്ഞു .പുതിയ Volte സേവനകൾക്കാണ് കേരളത്തിൽ തുടക്കമായത് .വൊഡാഫോണിന്റെ 4ജി ഉപഭോതാക്കൾക്ക് Volte സപ്പോർട്ട് ചെയ്യുന്ന ഡിവൈസുകളിൽ ഇത് ഉപയോഗിക്കുവാൻ സാധിക്കുന്നു .എന്നാൽ ഈ ടെക്നോളജി വൊഡാഫോൺ മറ്റു മെട്രോ നഗരങ്ങളിൽ ഇതിനോടകംതന്നെ നടപ്പാക്കി കഴിഞ്ഞതാണ് .
ഡൽഹി ,മുംബൈ ,രാജസ്ഥാൻ ,കർണാടക ,പഞ്ചാബ് എന്നി സ്ഥലങ്ങളിലെ വൊഡാഫോൺ ഉപഭോതാക്കൾക്ക് ഇപ്പോൾ Volte ലഭിക്കുന്നതാണ് .ഇനി മുതൽ അത് നമ്മളുടെ കേരളത്തിലും ലഭ്യമാകുന്നു ,മികച്ച ക്ലാരിറ്റിയോടെ വോയിസ് കോളുകൾ ചെയ്യുവാൻ സാധിക്കുന്നു .
എന്നാൽ ഈ വർഷം അവസാനത്തിൽ തന്നെ ഇന്ത്യയിലെ മറ്റു പ്രധാന നഗരങ്ങളിൽ വൊഡാഫോണിന്റെ Volte തുടങ്ങു എന്നാണ് വൊഡാഫോൺ ബിസിനസ് ഹെഡ് അജിത് ചതുര്‍വേദി അറിയിച്ചിരിക്കുന്നത് .എന്നാൽ ഈ Volte സേവനങ്ങൾ ലഭ്യമാകണമെങ്കിൽ വൊഡാഫോണിന്റെ ഉപഭോതാവ് Volte സപ്പോർട്ട് സ്മാർട്ട് ഫോൺ ഉപയോഗിക്കണം .
അതുകൂടാതെ തന്നെ നിങ്ങൾ 4ജി ഉപഭോതാവ് ആയിരിക്കണം .4ജിയിൽ മാത്രമേ Volte ലഭിക്കുകയുള്ളു .വൊഡാഫോൺ 4ജി സിം വഴി ഇത് നിങ്ങൾക്ക് സാധ്യമാകുന്നു .അതുപോലെതന്നെ ഡ്യൂവൽ സിം ഉപയോഗിക്കുന്നവർ ആണെങ്കിൽ സിം സ്ലോട്ട് ഒന്നിൽ തന്നെ വൊഡാഫോണിന്റെ സിം ഉപയോഗിക്കുക .
അവസാനമായി നിങ്ങളുടെ ഓപ്പറേറ്റിംഗ് സിസ്റം അപ്പ്ഡേറ്റ് ചെയ്യേണ്ടതാണ് .നിങ്ങളുടെ സ്മാർട്ട് ഫോണില്‍ Volte സേവനങ്ങൾ ലഭ്യമാവുമോ എന്ന് നിങ്ങൾക്ക് അറിയുവാൻ വേണ്ടി നിങ്ങൾക്ക് www.vodafone.in/volte എന്ന URL സന്ദർശിക്കാവുന്നതാണ് .