ഇന്ത്യയിൽ 5ജി സർവീസുകൾ ജിയോ ,എയർടെൽ കൂടാതെ വൊഡാഫോൺ ഐഡിയ എന്നിങ്ങനെ പ്രമുഖ കമ്പനികൾ ട്രയൽ സർവീസുകൾ ആരംഭിച്ചിരിക്കുന്നു .ഇപ്പോൾ ഇതാ എയർടെൽ അവരുടെ 5ജി ഉപഭോക്താക്കൾക്കായി ഒക്ടോബർ 8 വരെ 1.8GBPS വേഗത്തിൽ 5ജി സർവീസുകൾ നൽകുന്നു .എല്ലാ എയർടെൽ ഉപഭോക്താക്കൾക്കും ഇത് ലഭിക്കണം എന്നില്ല .
തിരഞ്ഞെടുത്ത ഉപഭോക്താക്കൾക്ക് മാത്രമാണ് ഇപ്പോൾ ഇത്തരത്തിൽ ടെലികോം കമ്പനികൾ 5ജി സർവീസുകൾ നൽകുന്നത് .ഡൽഹി ,മുംബൈ ,ചെന്നൈ ,വാരാണസി ,ബാംഗ്ലൂർ ,ഹൈദ്രാബാദ് ,നാഗ്പുർ എന്നിങ്ങനെ പ്രമുഖ നഗരങ്ങളിൽ മാത്രമാണ് ഇപ്പോൾ എയർടെൽ 5ജി സർവീസുകളുടെ ട്രയലുകൾ നടക്കുന്നത് .അതുകൊണ്ടു തന്നെ ഈ നഗരങ്ങളിൽ ഉള്ള തിരഞ്ഞെടുത്ത ഉപഭോക്താക്കൾക്ക് മാത്രമാണ് ഇത്തരത്തിൽ 5ജി അൺലിമിറ്റഡ് ലഭിക്കുക .
എന്നാൽ ഇത്തരത്തിൽ ലഭിക്കുന്ന എയർടെൽ ,ജിയോ 5ജി സർവീസുകൾക്ക് വേറെ താരിഫ് പ്ലാനുകളോ അല്ലെങ്കിൽ വേറെ ഏതെങ്കിലും രീതിയിൽ പണം അടക്കേണ്ടതോ അല്ല.നിലവിൽ ഉള്ള താരിഫ് പ്ലാനുകളിൽ തന്നെ ഉപഭോക്താക്കൾക്ക് ഇത്തരത്തിൽ 5ജി ട്രയൽ സേവനങ്ങൾ ഉപയോഗിക്കുവാൻ സാധിക്കുന്നതാണ് .
അതുപോലെ തന്നെ റിലയൻസ് ജിയോ നൽകുന്നതിനേക്കാൾ കൂടുതൽ നഗരങ്ങളിൽ എയർടെൽ അവരുടെ 5ജി ട്രയൽ ഉപഭോക്താക്കൾക്കായി നൽകുന്നുണ്ട് .ഇന്ത്യയിലെ 5ജി സപ്പോർട്ട് സ്മാർട്ട് ഫോണുകൾ ഉപയോഗിക്കുന്ന ഉപഭോക്താക്കൾക്ക്(തിരെഞ്ഞെടുത്ത ഉപഭോക്താക്കൾ ) ഇത്തരത്തിൽ 5ജി സേവനങ്ങൾ ലഭിക്കുന്നതാണ് .