4ജി ഉപയോഗിച്ച് മടുത്തവർക്കായി ഇതാ പുതിയ 5ജി ടെക്നോളോജിയുമായി എയർടെൽ എത്തുന്നു .ചൈനീസ് നിർമ്മിതമായ ഹുവാവെയുടെ മോഡലുകൾക്ക് ഒപ്പം ചേർന്നാണ് എയർടെൽ പുതിയ 5ജി ടെക്നോളജി പുറത്തിറക്കുന്നത് .ഇന്ത്യയിൽ ആണ് ആദ്യമായി 5ജി പരീക്ഷണം നടത്തുന്നത് എന്നാണ് സൂചനകൾ .
2020 ൽ ഈ പുതിയ സാങ്കേതിക ടെക്നോളജി പുറത്തിറക്കാനാണ് ഒരുങ്ങുന്നത് .ഇപ്പോൾ ടെലികോം മേഖലയിൽ ഒരു കനത്ത പോരാട്ടം തന്നെയാണ് നടക്കുന്നത് .നിലവിൽ 4ജിയിൽ മികച്ച സ്പീഡ് കാഴ്ചവെക്കുന്നത് ജിയോയാണ് .എന്നാൽ ഈ വർഷം തന്നെ ഇതിന്റെ പരീക്ഷണം നടത്തുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് .
നിലവിൽ ലഭിക്കുന്ന 4ജി നെറ്റ്വർക്കിനെക്കാളും 100 മടങ്ങു സ്പീഡിൽ ആണ് എയർടെലിന്റെ 5ജി പ്രവർത്തിക്കുക എന്ന് എയർടെലിന്റെ ഡയറക്ടർ അബേ അറിയിച്ചു .