5G തുടങ്ങി ഒരു മാസത്തിനകം 10 ലക്ഷം വരിക്കാരെ നേടി Airtel

5G തുടങ്ങി ഒരു മാസത്തിനകം 10 ലക്ഷം വരിക്കാരെ നേടി Airtel
HIGHLIGHTS

2024 മാർച്ചോടെ എല്ലാ നഗരങ്ങളിലും ഗ്രാമപ്രദേശങ്ങളിലും എയർടെൽ നെറ്റ്‌വർക്ക് ലഭിക്കും

5ജി സേവനങ്ങള്‍ അവതരിപ്പിച്ച് ഒരു മാസത്തിനകം 10 ലക്ഷം ഉപഭോക്താക്കളെ ലഭിച്ചു

ഒരു കോടി ഉപഭോക്താക്കളെ ലഭിച്ച ആദ്യത്തെ ടെലികോം ഓപ്പറേറ്ററാണ് എയർടെൽ

ഭാരതി എയർടെൽ (Airtel) ആദ്യമായി തങ്ങളുടെ നെറ്റ്‌വർക്കിൽ ഒരു കോടി കടന്നതായി തിങ്കളാഴ്ച അറിയിച്ചു. എയർടെൽ (Airtel) 5G പ്ലസ് രാജ്യത്തുടനീളമുള്ള 70 നഗരങ്ങളിൽ ലഭ്യമാണ്. 2024 മാർച്ച് അവസാനത്തോടെ എല്ലാ നഗരങ്ങളിലും പ്രധാന ഗ്രാമപ്രദേശങ്ങളിലും എയർടെൽ (Airtel)  നെറ്റ്‌വർക്ക് ലഭിക്കുമെന്ന് കമ്പനി അറിയിച്ചു.  "ഉപഭോക്താക്കളിൽ നിന്നുള്ള പ്രതികരണത്തിൽ ഞങ്ങൾ ആവേശഭരിതരാണ്. കൂടുതൽ കണക്റ്റുചെയ്‌തതും തുല്യവും സുസ്ഥിരവുമായ ഒരു നെറ്റ്‌വർക്ക് നിർമ്മിക്കാനുള്ള പ്രതിജ്ഞാബദ്ധതയിൽ എയർടെൽ (Airtel)  തുടർന്നും നിലകൊള്ളും. ഉപഭോക്താക്കൾക്ക് ലോകോത്തര 5G പ്ലസ് അനുഭവം നൽകുന്നതിനും ഞങ്ങൾ ശരിയായ പാതയിലാണെന്ന് ഞങ്ങൾ വിശ്വസിക്കുന്നു,” രൺദീപ് സെഖോൺ, ചീഫ് ടെക്‌നോളജി എയർടെൽ ഓഫീസർ പറഞ്ഞു.

ഒരു മാസത്തിൽ ഒരു കോടി

വാണിജ്യാടിസ്ഥാനത്തില്‍ 5ജി സേവനങ്ങള്‍ അവതരിപ്പിച്ച് ഒരു മാസത്തിനകം 10 ലക്ഷം ഉപഭോക്താക്കളെ ലഭിച്ച ആദ്യത്തെ ടെലികോം ഓപ്പറേറ്ററാണ് തങ്ങളെന്നും കമ്പനി അവകാശപ്പെടുന്നു. 4ജിയേക്കാൾ മികച്ച ശബ്ദ അനുഭവവും വേഗമേറിയ കോൾ കണക്ഷനും 20 മുതൽ 30 മടങ്ങ് വരെ ഉയർന്ന വേഗത നൽകുമെന്ന് കമ്പനി വാഗ്ദാനം ചെയ്യുന്നു, 5 ജി പ്ലസ് നെറ്റ്‌വർക്ക് അതിന്റെ പ്രത്യേക പവർ റിഡക്ഷൻ സൊല്യൂഷനിലൂടെ പരിസ്ഥിതിയോട് നീതി പുലർത്തുമെന്നു എയർടെൽ (Airtel) പറഞ്ഞു.

പോയ നവംബർ വരെ 14 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും (UTs) 20,980 5G ബേസ് സ്റ്റേഷനുകൾ (BTS) സ്ഥാപിച്ചിട്ടുണ്ടെന്ന് സർക്കാർ ഡിസംബറിൽ പാർലമെന്റിനെ അറിയിച്ചു. മാർക്കറ്റ് ട്രാക്കർമാർ പറയുന്നതനുസരിച്ച്, ഫെബ്രുവരി 16 വരെ, ഇന്ത്യയിലുടനീളം 84,346 ബിടിഎസ് സ്ഥാപിച്ചിട്ടുണ്ട്. സർക്കാരിന്റെ കണക്കനുസരിച്ച്, ടെലികോം സേവനദാതാക്കൾ (ടിഎസ്പി) ആഴ്ചയിൽ ശരാശരി 2,500 ബിടിഎസ് ഇൻസ്റ്റാൾ ചെയ്യുന്നു. രാജ്യത്തുടനീളമുള്ള എയര്‍ടെല്‍ സ്റ്റോറുകളില്‍ ഉപഭോക്താക്കള്‍ക്കായി 5ജി എക്സീരിയന്‍സ് സോണുകള്‍ ഒരുക്കിയിട്ടുണ്ട്. എയര്‍ടെല്‍ (Airtel)5ജി പ്ലസിന്റെ ഡേറ്റാ വേഗത ഉപഭോക്താക്കള്‍ക്ക് ഇതുവഴി നേരിട്ട് അനുഭവിച്ചറിയാം.

Nisana Nazeer
Digit.in
Logo
Digit.in
Logo