digit zero1 awards

എയർസെൽ ദിവസേന 2 ജിബി ഡാറ്റ ,വാലിഡിറ്റി 84 ദിവസത്തേക്ക്

എയർസെൽ ദിവസേന 2 ജിബി ഡാറ്റ ,വാലിഡിറ്റി 84 ദിവസത്തേക്ക്
HIGHLIGHTS

പുതിയ ഡാറ്റ ഓഫർ

 

ജിയോ എഫക്ടിൽ തന്നെയാണ് ഇപ്പോൾ മറ്റു ടെലികോം കമ്പനികളും .വൊഡാഫോൺ ,എയർടെൽ ,BSNL എന്നി ടെലികോം കമ്പനികൾ അവരുടെ ഏറ്റവും പുതിയ ഡാറ്റ ഓഫറുകൾ പുറത്തിറക്കിയതിനു തൊട്ടു പിന്നാലെയാണ് ഇപ്പോൾ എയർസെലും എത്തിയിരിക്കുന്നത് .

വളരെ ലാഭകരമായ ഓഫറുകളാണിത് .ജിയോ ,BSNL എന്നി ടെലികോം കമ്പനികൾ പുറത്തിറക്കിയ ഓഫറുകൾക്ക് സമാനമായ ഓഫറുകൾ ആണിത് .419 രൂപയുടെ റീച്ചാർജിൽ നിങ്ങൾക്ക് ലഭിക്കുന്നത് 2 ജിബിയുടെ ഡാറ്റയാണ് .പ്രതിദിനം 2 ജിബി ഉപഭോതാക്കൾക്ക്  ഉപയോഗിക്കുവാൻ സാധിക്കുന്നു .

ഇതിന്റെ വാലിഡിറ്റി ഉപഭോതാക്കൾക്ക്  ലഭിക്കുന്നത് 84 ദിവസത്തേക്കാണ് .അങ്ങനെയാണെങ്കിൽ ഉപഭോതാവിനു 168 ജിബിയുടെ ഡാറ്റ ഈ പായ്ക്കിൽ ലഭിക്കുന്നതാണ് .ജിയോയുടെ 509 രൂപയുടെ പായ്ക്കിൽ ലഭിക്കുന്നത് 2 ജിബിയുടെ ഡാറ്റ വീതം 56 ദിവസത്തേക്കാണ് .

എന്നാൽ ജിയോ നൽകുന്നത് 4ജിയും എയർസെൽ ഓഫറുകൾ 3ജിയും ആണ് .അതുപോലെതന്നെ BSNL ന്റെ ഏറ്റവും പുതിയ ഓഫറുകളിൽ ഒന്നാണ് 429 രൂപയുടെ പായ്ക്ക് .ഇതിൽ ലഭിക്കുന്നത് 1 ജിബിയുടെ പ്രതിദിന ഡാറ്റ 90 ദിവസത്തേക്കാണ് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo