AI ഇന്ന് സാർവ്വത്രമേഖലകളിലേക്കും പരീക്ഷണം ആരംഭിച്ചു കഴിഞ്ഞു. ടെക്നിക്കൽ മേഖലയിൽ മാത്രമല്ല, മനുഷ്യന്റെ അറുതിക്കും കഷ്ടപ്പാടിനും വരെ പരിഹാരം കണ്ടെത്താൻ Artificial intelligence അഥവാ കൃത്യമബുദ്ധിയ്ക്ക് നിഷ്പ്രയാസം സാധിക്കുമെന്നതിലാണ് ഏറ്റവും പുതിയ പരീക്ഷണങ്ങൾ വിരൽ ചൂണ്ടുന്നത്.
മഹാരാഷ്ട്രയിലെ ഇടപ്പള്ളിയിലെ ഒരു ട്രൈബൽ സ്‌കൂളിൽ കുട്ടികളുടെ പോഷകാഹാര നിലവാരം മെച്ചപ്പെടുത്തുന്നതിന് AI യന്ത്രത്തെ സ്ഥാപിച്ചുവെന്നാണ് പുതിയ വാർത്ത. അതായത്, പോഷകസമൃദ്ധമായ ഭക്ഷണമാണോ വിദ്യാർഥികൾക്ക് നൽകുന്നത് എന്ന് കണ്ടെത്താനാണ് ഇങ്ങനെയൊരു ശ്രമം. വിദ്യാർഥിയുടെയും ഒപ്പം കുട്ടിയ്ക്ക് സ്കൂളിൽ നിന്ന് നൽകുന്ന ഭക്ഷണത്തിന്റെയും ഫോട്ടോ AI തന്റെ ക്യാമറ കണ്ണുകളിലേക്ക് പകർത്തും, ഞൊടിയിടയിൽ ഭക്ഷണത്തിന്റെ ഗുണനിലവാരം നല്ലതാണോ അല്ലയോ എന്ന് കണ്ടെത്തുകയും ചെയ്യുമെന്ന് എഎൻഐ റിപ്പോർട്ട് ചെയ്യുന്നു.
https://twitter.com/ANI/status/1649987567063040001?ref_src=twsrc%5Etfw
ഭമ്രഗഡ് പദ്ധതിക്ക് കീഴിൽ ഇടപ്പള്ളിയിലെ ടോഡ്സ ആശ്രമം സ്കൂളിലാണ് എഐ യന്ത്രം അവതരിപ്പിച്ചിരിക്കുന്നത്. ഇതിന് പുറമെ, എട്ട് സർക്കാർ സ്കൂളുകളും പദ്ധതിയുടെ ഭാഗമാണ്. ഇന്ത്യയിലെ അഞ്ചിൽ താഴെയുള്ള ആദിവാസി കുട്ടികളിൽ 40 ശതമാനവും വളർച്ച മുരടിച്ചവരാണെന്ന് യുണിസെഫ് ഇന്ത്യയുടെ റിപ്പോർട്ട് പറയുന്നു. സാമൂഹികമായും സാമ്പത്തികപരമായും പിന്നിൽ നിൽക്കുന്ന ആദിവാസി സമൂഹത്തിലെ കുട്ടികളിൽ പോഷകാഹാരക്കുറവിന്റെ അപര്യാപതതയുമുണ്ട്.
സ്കൂളിൽ നിന്ന് 3 നേരവും ഭക്ഷണം സൌജന്യമായി നൽകുന്നുണ്ടെങ്കിലും അവയിലെ പോഷകമൂല്യങ്ങളും നിർണയിക്കേണ്ടത് അനിവാര്യമാണെന്ന് മുന്നിൽക്കണ്ടാണ് അധികൃതർ ഈ തീരുമാനമെടുത്തത്. ഇങ്ങനെ ഭക്ഷണത്തിന്റെ അളവിൽ മാത്രമല്ല, ഗുണനിലവാരവും മെച്ചപ്പെടുത്താൻ സാധിക്കുമെന്നാണ് പ്രതീക്ഷ. ഇതിനകം 8 സ്കൂളുകളിൽ AI യന്ത്രം സ്ഥാപിച്ചതായും, 2022 സെപ്തംബർ മുതൽ ഇത് തുടങ്ങിയതായും ഇടപ്പള്ളി കളക്ടർ അറിയിച്ചുവെന്നും സീ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.