ഫോട്ടോസിന്റെയും ഇല്ലുസ്ട്രേഷന്‍സിന്റെയും ഭാഗമായി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (Artificial Intelligence) പലപ്പോഴും സോഷ്യൽ മീഡിയകളിലും പ്രവർത്തിക്കാറുണ്ട്. ആർട്ടിസ്റ്റിന്റെ സങ്കൽപ്പത്തിൽ ഓരോ ഇന്ത്യൻ സംസ്ഥാനങ്ങളിലെയും സ്ത്രീകൾ എങ്ങനെ വ്യത്യസ്തരായിരിക്കുന്നു എന്നാണ് ചിത്രങ്ങളിലൂടെ വിശദീകരിക്കുന്നത്.
ആർട്ടിസ്റ്റിക് ഇന്റലിജൻസ്(Artificial Intelligence) ഉപയോഗിച്ച് ഇന്ത്യൻ സ്ത്രീകള്‍ എങ്ങനെ വ്യത്യസ്തരായിരിക്കുന്നു, സംസ്കാരങ്ങൾ എങ്ങനെ വേറിട്ടിരിക്കുന്നു എന്ന് കാണിക്കുന്നു. ആദ്യം ഡൽഹിയിലെ സ്‌ത്രീയുടെ വിവാഹ ചിത്രങ്ങളാണ് പങ്കുവച്ചിരിക്കുന്നത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (Artificial Intelligence) വഴി എടുത്ത ചിത്രങ്ങൾ വൈറലായി മാറുകയും പലരും ഇതിന് ഷെയറും കമന്റുകളുമായി എത്തുകയും ചെയ്തു. ഫോട്ടോ എഡിറ്റിംഗ് മേഖലയിൽ ഒരു കാലത്ത് അസാധ്യമായിരുന്ന കാര്യം ഇപ്പോൾ ഒരുപാട് പരിശ്രമിക്കാതെ തന്നെ നിമിഷങ്ങൾക്കുള്ളിൽ പൂർത്തീകരിക്കാൻ കഴിയും എന്നതാണ് ഏറ്റവും മികച്ച സവിശേഷത.
https://twitter.com/baghardh/status/1609038566927261700?ref_src=twsrc%5Etfw
ആർട്ടിഫിഷ്യൽ ഇന്റലിജൻസ്(Artificial Intelligence) ഉപയോഗിച്ച് സൃഷ്‌ടിച്ച ആയിരക്കണക്കിന് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നതിനിടയിൽ, അടുത്തിടെ, ഡൽഹിയിൽ നിന്നുള്ള മാധവ് കോഹ്‌ലി എന്ന കലാകാരനും വിവിധ ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ള സ്ത്രീകളും പുരുഷന്മാരും സ്റ്റീരിയോടൈപ്പിക്' (Stereotypic) ആയി എങ്ങനെയിരിക്കും എന്നതിന്റെ ഛായാചിത്രങ്ങൾ ട്വിറ്ററിൽ പങ്കുവച്ചിരുന്നു.
മറ്റൊരു ട്വിറ്റർ ഉപഭോക്താവ് വിവിധ ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ള വിവാഹ ദമ്പതികൾ സ്റ്റീരിയോടൈപ്പിക്'(Stereotypic) ആയി ചിന്തിക്കുമ്പോൾ എങ്ങനെയായിരിക്കുമെന്ന് പുനർവ്യാഖ്യാനം ചെയ്തു. ട്വിറ്ററിന്റെ ഉപഭോക്താവ് ചിത്രങ്ങൾ പങ്കിടാൻ മൈക്രോബ്ലോഗിംഗ് സൈറ്റിലേക്ക് പോയി. ഫോട്ടോകൾ ഓൺലൈനിൽ വളരെയധികം വൈറൽ ആയി. പഞ്ചാബ്, ബിഹാർ, ഉത്തർപ്രദേശ്, തമിഴ്‌നാട്, ഗുജറാത്ത്, രാജസ്ഥാൻ, ഹിമാചൽ പ്രദേശ്, പശ്ചിമ ബംഗാൾ, കേരളം, നാഗാലാൻഡ്, അരുണാചൽ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ള ദമ്പതികളെ ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിരുന്നു.
ചില ഉപഭോക്താക്കൾ ഈ ഇമേജസിന് സ്വീകരിച്ചപ്പോൾ, മറ്റൊരു വിഭാഗം ഒട്ടും സ്വീകാര്യത കാണിച്ചില്ല. മാത്രമല്ല AI വഴി എടുത്ത ചിത്രങ്ങൾ യാഥാർത്ഥ്യത്തോട് ചേർന്ന് നിൽക്കുന്നതായി തോന്നുന്നില്ലെന്നും അഭിപ്രായപ്പെട്ടു. ചിത്രത്തെ പ്രകീർത്തിച്ചും വിമർശിച്ചും നിരവധി കമന്റുകളും എത്തി. അതിമനോഹരമെന്ന് ഭൂരിഭാഗവും കമന്റ് ചെയ്തപ്പോൾ ചിത്രങ്ങൾക്കു യാഥാർഥ്യവുമായി വലിയ വ്യത്യാസമുണ്ടെന്നായിരുന്നു ചിലരുടെ വിമർശനം.
ചിലർ ഇതിനെ വിചിത്രവും യുക്തിക്കു ചേരാത്തതാണെന്നും പറഞ്ഞു.
ഒരു വലിയ മത്സ്യവുമായി പോസ് ചെയ്യുന്ന ബംഗാളി ദമ്പതികളുടെ പ്രാതിനിധ്യത്തിൽ ഭൂരിഭാഗം ഉപയോക്താക്കളും എതിർത്തിരുന്നു. ഒരു ഉപഭോക്താവ് അഭിപ്രായം പറഞ്ഞത് ഇങ്ങനെയാണ് മറ്റെല്ലാ സംസ്കാരവും സാധാരണമായി ചിത്രീകരിക്കപ്പെടുമ്പോൾ AI ലൂടെ സൃഷ്‌ടിച്ച ഈ ചിത്രത്തിനു ബോധപൂർവം നിർദ്ദിഷ്ട കീവേഡുകൾ നൽകിയിട്ടുണ്ടെന്നുള്ളത് ഉറപ്പാണ്. AI ഇമേജുകൾ എല്ലാം യാഥാർത്ഥ്യത്തിൽ നിന്ന് നീക്കം ചെയ്യപ്പെടുമ്പോൾ അവ തികച്ചും സമയം പാഴാക്കുന്നതുമാണ്. ഗോവയിലെ സ്ത്രീ എന്ന ചിത്രത്തിന് താഴെ ഒരാളുടെ കമന്റ് ഇങ്ങനെയായിരുന്നു. ‘ഇത് ഗോവയിലെ ജനങ്ങളെ അപമാനിക്കുന്നതിനു തുല്യമാണ്. ഒരു സ്ത്രീയെയും ഇത്തരത്തിൽ ചിത്രീകരിക്കുന്നത് ശരിയല്ല.