രാജ്യത്തെ മുന്‍നിര ഇ-സ്കൂട്ടര്‍ നിര്‍മാതാക്കളായ ഏഥര്‍ സാധാരണക്കാര്‍ക്ക് താങ്ങുന്ന വിലയില്‍ പുതിയ മോഡല്‍ പുറത്തിറക്കുന്നുവെന്ന് പ്രഖ്യാപിച്ചു. Ather 450S ന് 1,29,999 രൂപ മുതലാണ് സ്കൂട്ടറിന്റെ പ്രാരംഭ വില.
രാജ്യത്തെ ഇലക്ട്രിക് സ്കൂട്ടർ മേഖലയിൽ കുതിച്ചു പായുകയാണ് ഏഥർ സ്കൂട്ടറുകൾ. മറ്റു ഇംപോർട്ടഡ് വാഹനങ്ങളെയും സ്റ്റാർട്ട് അപ് കമ്പനികളുടെ വാഹനങ്ങളെയും ബഹുദൂരം പിന്നിലാക്കിയാണ് ഏഥർ മുന്നോട്ടു കുതിയ്ക്കുന്നത്. നിലവിൽ ഏഥറിന്റെ ജനപ്രിയ മോഡലായ 450X ന് ഒരു അഫോർഡബിൾ, എൻട്രി ലെവൽ വേരിയന്റ് പുറത്തിറക്കാനൊരുങ്ങുകയാണ് ഏഥർ.
Ather Energy പുതിയ മോഡൽ ലോഞ്ച് ചെയ്തു കഴിഞ്ഞു . Ather 450S എന്നാണ് ലോഞ്ച് ചെയ്ത മോഡലിന്റെ പേര്. 1,29,999 രൂപ മുതലാണ് സ്കൂട്ടറിന്റെ പ്രാരംഭ വില. ജൂലൈ മുതൽ വാഹനം വിപണിയിലെത്തുമെന്നാണ് കമ്പനി അറിയിച്ചിട്ടുള്ളത്. കമ്മ്യൂട്ടർ ഇരുചക്ര വാഹന ശ്രേണിയിലെ പുത്തൻ താരോദയമാകും പുതിയ മോഡൽ എന്നാണ് കമ്പനി അവകാശപ്പെടുന്നത്.
3 kWh ബാറ്ററി പാക്ക് ആണ് വാഹനത്തിന് നൽകിയിട്ടുള്ളതെന്നും ഏഥർ അറിയിച്ചു. ഇന്ത്യൻ ഡ്രൈവിംഗ് കണ്ടീഷനിൽ (IDC) 90 km/h ൽ 115 km വരെ മൈലേജ് ലഭിക്കുമെന്നാണ് ഏഥർ പ്രഖ്യാപിച്ചിട്ടുള്ളത്. മികച്ച ടെക്നോളജിയും പെർഫോമൻസും നൽകുന്ന വാഹനമാകും ഇതെന്നും ഏഥർ കൂട്ടിച്ചേർക്കുന്നു. ഏഥറിന്റെ പുതിയ മോഡൽ ഏറ്റുമുട്ടുന്നത് ഓല ഇലക്ട്രിക്കിന്റെ S1, S1 എയർ എന്നീ പതിപ്പുകളോടാകും.
അതേ സമയം കേന്ദ്ര സർക്കാരിന്റെ FAME-II വിന് കീഴിൽ വിലമാറ്റം വരുത്തിയാണ് ഏഥർ 450X ഇപ്പോൾ വിൽപന നടത്തുന്നത്. FAME II സബ്സിഡി വിലകൾ അനുസരിച്ച് എക്സ്-ഫാക്ടറി വിലയുടെ 15 ശതമാനം പരമാവധി പരിധിയിൽ ഒരു kWh-ന് 10,000 രൂപയായി പരിഷ്ക്കരിച്ചിട്ടുണ്ട്.
ഇന്ത്യയിൽ ഹരിതോർജ ഉപയോഗത്തെ പ്രോത്സാഹിപ്പിക്കാനായി ഇലക്ട്രിക് വാഹനങ്ങളുടെ വിലയിൽ സബ്സിഡി പ്രഖ്യാപിച്ചിരിക്കുകയാണ് കേന്ദ്ര സർക്കാർ. ഫാസ്റ്റ് അഡോപ്ഷൻ ആൻഡ് മാനുഫാക്ചറിംഗ് ഓഫ്ഇന്ത്യ (ഫെയിം-2) പദ്ധതി പ്രകാരമാണിത്. ചില സംസ്ഥാനങ്ങളിലെ സംസ്ഥാന സർക്കാരുകളും ഇലക്ട്രിക് വാഹനങ്ങൾക്കു മേൽ സബ്സിഡികൾ പ്രഖ്യാപിച്ചിട്ടുണ്ട്.