വൻ ഹൈപ്പോടെ തിയേറ്ററുകളിൽ പ്രദർശനത്തിന് എത്തിയ ചിത്രമാണ് ആദിപുരുഷ്. പ്രഭാസ് നായകനായ ചിത്രം ഗ്രാൻഡ് റിലീസായാണ് ജൂൺ 16ന് തിയേറ്ററുകളിലേക്ക് വരുന്നത്. പാൻ ഇന്ത്യൻ ചിത്രമായി ഒരുക്കുന്ന Adiprushൽ പ്രഭാസിനെ കൂടാതെ ബോളിവുഡിൽ നിന്നും തെന്നിന്ത്യൻ ചലച്ചിത്ര രംഗത്ത് നിന്നുമായി വൻ താരനിര തന്നെ അണിനിരക്കുന്നുണ്ട്.
രാമനായി പ്രഭാസ് കേന്ദ്ര കഥാപാത്രമാകുമ്പോൾ ആദിപുരുഷിൽ രാവണന്റെ വേഷം ചെയ്യുന്നത് ബോളിവുഡ് നടൻ സെയ്ഫ് അലിഖാൻ ആണ്. കൃതി സനോണാണ് നായിക. 500 കോടി ബജറ്റിലാണ് ചിത്രം നിർമിച്ചത്. സിനിമയുടെ പ്രീ ബുക്കിങ്ങിലും ഡിജിറ്റൽ- സാറ്റലൈറ്റ് റൈറ്റിലുമൂടെ 85 ശതമാനം ചെലവും നിർമാതാക്കൾ തിരിച്ചുപിടിച്ചതായാണ് കണക്കുകൾ.
ഓം റൗത്ത് സംവിധാനം ചെയ്തിരിക്കുന്ന ആദിപുരുഷ് 3ഡിയാക്കിയാണ് തിയേറ്ററുകളിലേക്ക് എത്തുന്നത്. രവി ബസ്രുര്‍ ആണ് ചിത്രത്തിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത്. ഭുവന്‍ ഗൗഡ സിനിമയ്ക്കായി ക്യാമറ ചലിപ്പിച്ചിരിക്കുന്നു. അപൂര്‍വ്വ മോടിവാലെ, ആഷിഷ് എം ഹത്രെ എന്നിവരാണ് ചിത്രത്തിന്റെ എഡിറ്റിങ് നിർവഹിച്ചിരിക്കുന്നത്.
ഹിന്ദിയിലും തെലുങ്കിലുമായി ചിത്രീകരിച്ച ചിത്രത്തിനായി സിനിമാപ്രേമികളും വൻ പ്രതീക്ഷയിലാണ്. എന്നാൽ മലയാളം, തമിഴ് തുടങ്ങിയ ഭാഷകളിലേക്കും ആദിപുരുഷ് ഡബ്ബ് ചെയ്തിട്ടുണ്ട്. ടി- സീരീസിന്റെ ബാനറില്‍ ഭൂഷണ്‍ കുമാറും കൃഷ്ണകുമാറും ഓം റാവത്തും ചേര്‍ന്നാണ് Adiprush നിർമിച്ചിരിക്കുന്നത്.
റിലീസിന് മുന്നേ വൻ ലാഭം കൊയ്ത പാൻ ഇന്ത്യൻ ചിത്രം ആദി പുരുഷിന്റെ ഒടിടി വിശേഷങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. സിനിമ തിയേറ്ററുകളിൽ എത്തുന്നതിന് മുന്നേ OTT അപ്ഡേറ്റും എത്തിക്കഴിഞ്ഞു. ഒടിടി പ്ലാറ്റ്‌ഫോമായ ആമസോൺ പ്രൈം വീഡിയോയിലാണ് സിനിമ സ്ട്രീം ചെയ്യുക. ഭീമൻ തുകയ്ക്കാണ് ആദിപുരുഷിനെ Amazon Prime സ്വന്തമാക്കിയിരിക്കുന്നതെന്നും പറയുന്നുണ്ട്. 250 കോടി രൂപയ്ക്ക് ആദിപുരുഷിനെ ആമസോൺ പ്രൈം വീഡിയോ നേടിയെന്നാണ് ചില റിപ്പോർട്ടുകളിൽ വിവരിക്കുന്നത്. എന്നാൽ ചിത്രത്തിന്റെ OTT release എന്നായിരിക്കുമെന്നതിൽ വ്യക്തതയില്ല.