Online Scam: കസ്റ്റംസിൽ നിന്ന് Mala Parvathy-യെ വിളിച്ചു, ഗൂഗിളിൽ സെർച്ച് ചെയ്തപ്പോഴാണ് കെണിയെന്ന് മനസിലായത്…

Updated on 16-Oct-2024
HIGHLIGHTS

വെർച്വൽ അറസ്റ്റെന്ന പേരിൽ നടി മാലാ പാർവ്വതിയ്ക്കെതിരെ Scam

മുംബൈ പോലീസ് ഓഫീസർമാരെന്ന വ്യാജേനയാണ് തട്ടിപ്പുകാർ ബന്ധപ്പെട്ടത്

ഐഡി കാർഡുകളും സംസാരവും ശരിക്കുള്ള ഉദ്യോഗസ്ഥരാണെന്ന് ബോധ്യപ്പെടുത്തുന്ന രീതിയിലായിരുന്നു

Online Fraud: വെർച്വൽ അറസ്റ്റെന്ന പേരിൽ നടി മാലാ പാർവ്വതിയ്ക്കെതിരെ (Mala Parvathy) Scam. സമയോചിതമായി തിരിച്ചറിഞ്ഞറിഞ്ഞതിനാലാണ് ഓൺലൈൻ തട്ടിപ്പിൽ നിന്ന് നടി രക്ഷപ്പെട്ടത്.

മുംബൈ പോലീസ് ഓഫീസർമാരെന്ന വ്യാജേനയാണ് തട്ടിപ്പുകാർ ബന്ധപ്പെട്ടത്. നടിയുടെ പേരിൽ എം.ഡി.എം.എ അടങ്ങിയ കൊറിയർ പിടികൂടിയതായി ഇവർ പറഞ്ഞു. ഇത് കസ്റ്റംസ് പിടിച്ചുവച്ചിരിക്കുകയാണെന്നും വെർച്വൽ അറസ്റ്റ് ചെയ്തിരിക്കുന്നതായും അവർ അവകാശപ്പെട്ടു. ഒരു മണിക്കൂറോളം മാലാ പാർവ്വതിയെ വെർച്വൽ അറസ്റ്റിൽ വച്ചിരുന്നു. ഐഡി കാർഡുകളും പ്രൊഫഷണൽ രീതിയിലുള്ള സംസാരവും ശരിക്കുള്ള ഉദ്യോഗസ്ഥരാണെന്ന് ബോധ്യപ്പെടുത്തുന്ന രീതിയിലാണ് കാണിച്ചത്.

Mala Parvathy നേരിട്ട Online Fraud

എന്നാൽ ഐഡി കാർഡിൽ കണ്ട പേര് ഗൂഗിളിൽ സെർച്ച് ചെയ്തതിനാലാണ് താരം തട്ടിപ്പ് കണ്ടെത്തിയത്. യാക്കോബായ സഭ നിരണം ഭദ്രാസനം മുന്‍ മെത്രാപ്പോലീത്തയെ മുമ്പ് ഇതുപോലെ കെണിയിലാക്കിയിരുന്നു. അദ്ദേഹത്തിൽ നിന്ന് സ്കാമർമാർ 15 ലക്ഷം രൂപ തട്ടിയെടുത്തു. എന്നാൽ മാലാ പാർവ്വതി വ്യാജന്മാരെ തിരിച്ചറിഞ്ഞതാണ് വലിയൊരു അപകടം തിരിച്ചറിയാൻ സഹായിച്ചത്.

കസ്റ്റംസിൽ നിന്ന് വിളി: Mala Parvathy നേരിട്ട Scam

പാഴ്സല്‍ കസ്റ്റംസ് തടഞ്ഞുവച്ച അനുഭവം നേരത്തെ ഉണ്ടായിട്ടുണ്ട്. ഇതേ തുടർന്നാണ് കോൾ തട്ടിപ്പാണെന്ന് പെട്ടെന്ന് നടിയ്ക്ക് മനസിലാവാഞ്ഞത്. തന്റെ ആധാർ കാർഡ് ദുരുപയോഗം ചെയ്ത് തായ് വാനിലേക്ക് പാഴ്സല്‍ അയച്ചിട്ടുണ്ടെന്ന് അവർ പറഞ്ഞു. മധുരയിൽ ഷൂട്ടിങ് ലൊക്കേഷനിൽ വച്ചാണ് താരത്തിന് കോൾ ലഭിച്ചത്. കൃത്യമായി അഡ്രസും വിശ്വസിക്കുന്ന രീതിയിൽ ഓർഡർ ഐഡിയും ഇവർ വിശദീകരിച്ചു.

പാഴ്സലില്‍ 200 ഗ്രാം എംഡിഎംഎയും പാസ്പോർട്ട്, ക്രഡിറ്റ് കാർഡ്, ലാപ്ടോപ്പ് എന്നിവയുമുണ്ട്. ശേഷം മുംബൈ പൊലീസിനെ കണക്ട് ചെയ്യുകയാണെന്ന പേരില്‍ കോള്‍ മറ്റൊരാള്‍ക്ക് കൈമാറി. ഇതിനിടയിൽ ഇവർ സംസാരിക്കുന്നത് കേട്ടാലും വിശ്വസനീയമാണെന്ന് തോന്നിക്കും.

ഇത് തീവ്രവാദ ബന്ധമുള്ളതാണെന്നും രാജ്യത്തെ ദ്രോഹിക്കുന്നതാണെന്നും വ്യാജന്മാർ പറഞ്ഞു. മുംബൈ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥാനാണെന്ന പേരില്‍ ഐഡി കാർഡും നടിയ്ക്ക് അയച്ചുകൊടുത്തു.

Also Read: ഓഫർ സീസണിൽ Shopping scam പെരുകുന്നു! Gift card തട്ടിപ്പുകൾ ഉൾപ്പെടെ സൂക്ഷിക്കുക

പ്രകാശ് കുമാർ ഗുണ്ടു എന്നായിരുന്നു ഐഡി കാർഡിലെ പേര്. തുടക്കത്തിൽ സംശയമില്ലെങ്കിലും അശോക സ്തംഭം ഇല്ലല്ലോ എന്ന് താരം ചിന്തിച്ചു. ഉദ്യോഗസ്ഥന്റെ പേര് ഗൂഗിളിൽ സെർച്ച് ചെയ്തു. അപ്പോഴാണ് തട്ടിപ്പെന്ന് കാണിച്ചുള്ള ചില ട്വീറ്റുകൾ പാർവ്വതിയുടെ ശ്രദ്ധയിൽ പെട്ടത്. ശേഷം മാനേജറെയും മറ്റും അറിയിച്ച് താരം ഇത് തട്ടിപ്പാണെന്ന് സ്ഥിരീകരിച്ചു.

മുമ്പ് സംഗീത സംവിധായകൻ ജെറി അമൽദേവിനും ഇത്തരം കോൾ ലഭിച്ചിട്ടുണ്ട്. നടനും സംവിധായകനുമായ ശ്രീകാന്ത് മുരളിയ്ക്കും സമാനമായ സ്കാം കോൾ വന്നിരുന്നു. ഇത് പ്രമുഖർക്ക് മാത്രമല്ല, സാധാരണക്കാരെയും വിളിച്ച് പറ്റിക്കുന്നത് പതിവായിരിക്കുന്നു.

വെർച്വൽ അറസ്റ്റ്: എങ്ങനെ സുരക്ഷിതരായിരിക്കാം?

അടുത്തിടെ തളിപ്പറമ്പ് സ്വദേശിയിൽ നിന്നും 3.43 കോടി രൂപ തട്ടിയെടുത്തിരുന്നു. ഇങ്ങനെ കേരളത്തിൽ നിരവധി ആളുകൾ തട്ടിപ്പിന് ഇരയായിട്ടുണ്ട്. വളരെ വിശ്വസനീയമായ രീതിയിലാണ് സ്കാം നടത്തുന്നവർ സംസാരിക്കുന്നത്. അതിനാൽ തന്നെ ഇതിൽ പലരും വീഴുന്നു.

എന്നാൽ കസ്റ്റംസ് ഉദ്യോഗസ്ഥരോ, പൊലീസോ വെർച്വൽ അറസ്റ്റ് നടത്താറില്ല. ഇക്കാര്യം അധികൃതർ തന്നെ അറിയിച്ചതാണ്. നിങ്ങളുടെ ആധാര്‍ നമ്പറും ബാങ്ക് അക്കൗണ്ട് വിവരങ്ങളും തട്ടിപ്പുകാരന്‍ പറഞ്ഞു തരുന്നു. ഇതിൽ പലരും വിശ്വസിക്കുന്നു.

പാഴ്‌സലിലെ സാധനങ്ങള്‍ക്ക് തീവ്രവാദ ബന്ധമുണ്ടെന്ന് പറഞ്ഞ് ഭയപ്പെടുത്തുന്നു. ഫോണ്‍ CBI-യിലെയോ സൈബര്‍ പൊലീസിലെയോ മുതിര്‍ന്ന ഓഫീസര്‍ക്ക് കൈമാറുന്നതായി പറയും. പാഴ്‌സലിനുള്ളില്‍ എംഡിഎംഎയും പാസ്‌പോര്‍ട്ടും നിരവധി ആധാര്‍ കാര്‍ഡുകളും ഉണ്ടെന്ന് ഇവർ വാദിക്കും.

Also Read: Pension Scam: തട്ടിപ്പിന്റെ പുതിയ ലക്ഷ്യം പെൻഷൻ വാങ്ങുന്നവർ, മുന്നറിയിപ്പുമായി കേന്ദ്രം| New Scam

ശരിയായ ഉദ്യോഗസ്ഥർ ആണെന്ന് തെളിയിക്കുന്ന വ്യാജ രേഖകൾ ഇവർ കാണിക്കും. ഐഡി കാര്‍ഡ്, പരാതിയുമായി ബന്ധമുണ്ടെന്ന് തെളിയിക്കുന്ന രേഖകകളും ഇവർ അയച്ചുതരും. എന്നാൽ ഇവ വ്യാജമാണെന്ന് തിരിച്ചറിയാൻ പോലും ബുദ്ധിമുട്ടായിരിക്കും.

ഇക്കാര്യങ്ങളിലൊന്നും നിങ്ങൾ വിശ്വസിക്കരുത്. നിങ്ങളുടെ പേരിൽ ഏതെങ്കിലും ക്രമക്കേടുകൾ കണ്ടാൽ അത് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ നേരിട്ട് കണ്ടെത്തുന്നു. നിയമപരമായി ലോകത്തെവിടെയും ഡിജിറ്റൽ അറസ്റ്റ് എന്നൊന്നില്ല.

ഓൺലൈൻ അറസ്റ്റ് പോലുള്ള നടപടികളില്ല. അഥവാ നിങ്ങൾക്ക് ഇങ്ങനെ കോൾ വന്നാലോ തട്ടിപ്പിന് ഇരയായാലോ ബന്ധപ്പെട്ട അധികൃതരെ അറിയിക്കണം. ഒരു മണിക്കൂറിനകം 1930ല്‍ വിവരം അറിയിക്കണമെന്നാണ് പൊലീസ് പറയുന്നത്.

How to: തട്ടിപ്പ് എങ്ങനെ തിരിച്ചറിയാം?

ഇങ്ങനെയൊരു അവസരത്തിൽ നിങ്ങൾ ഭയപ്പെടരുത്. കോൾ ചെയ്യുന്ന സ്രോതസ്സ് ശരിയായി പരിശോധിക്കുക. ഗവൺമെന്റ് അധികൃതർ ഒരിക്കലും വാട്സ്ആപ്പ്, സ്കൈപ്പ് പോലുള്ളവ ഉപയോഗിക്കില്ല. ഇങ്ങനെ കോളുകൾ ലഭിച്ചാൽ ദേശീയ ക്രൈം പോർട്ടലിനെ അറിയിക്കണം. cybercrime.gov.in എന്ന സൈറ്റിലൂടെ പരാതി രജിസ്റ്റർ ചെയ്യാം.

Anju M U

She love to connect you to the latest Technology News and updates. Specialised in topics like Technology, Film and Travel.

Connect On :