1000 കോടി കളക്റ്റ് ചെയ്ത സിനിമ നാളെ കഴിഞ്ഞു OTT യി എത്തും

Updated on 18-May-2022
HIGHLIGHTS

ആർ ആർ ആർ ഇതാ OTT റിലീസിങ്ങിന് എത്തുന്നു

മെയ് 20 നു ആണ് ഈ സിനിമ OTT യിൽ എത്തുന്നത്

ഈ വർഷത്തെ ഏറ്റവും വലിയ ഹിറ്റുകളിൽ ഒന്നാണ് രാജമൗലി സംവിധാനം ചെയ്ത ആർ ആർ ആർ എന്ന സിനിമ .ഇപ്പോൾ 1000 കോടിയ്ക്ക് മുകളിൽ ബോക്സ് ഓഫീസ് കളക്ഷനുകൾ നേടി ഈ സിനിമ ഇപ്പോഴും നോർത്ത് ഇന്ത്യയിലെ തിയറ്ററുകളിൽ നിറഞ്ഞ സദസ്സുകളിൽ പ്രദർശനം നടന്നുകൊണ്ടിരിക്കുകയാണ് .എന്നാൽ ഇപ്പോൾ സിനിമയുടെ OTT റിലീസ് എത്തുന്നു .

മെയ് 20 നു ഈ ചിത്രം OTT പ്ലാറ്റ്ഫോമായ ZEE 5 ലൂടെ പ്രദർശിപ്പിക്കുന്നതാണ് .അതുപോലെ തന്നെ ഏപ്രിൽ അവസാനത്തിൽ പുറത്തിറക്കിയ ചിരഞ്ജീവി നായകനായി തിയറ്ററുകളിൽ എത്തിയ ആചാര്യ എന്ന സിനിമയും മെയ് 20 നു ആമസോൺ പ്രൈംമിൽ എത്തുന്നതാണ് .

ആചാര്യ എന്ന സിനിമ ഇതാ OTT യിൽ എത്തുന്നു

മെഗാസ്റ്റാർ ചിരഞ്ജീവിയുടെ ഏറ്റവും പുതിയ ചിത്രമായിരുന്നു ആചാര്യ എന്ന സിനിമ .ഏപ്രിൽ അവസാനത്തിൽ തിയറ്ററുകളിൽ എത്തിയ ഈ സിനിമയ്ക്ക് തണുപ്പൻ പ്രതികരണം ആയിരുന്നു തിയറ്ററുകളിൽ നിന്നും ലഭിച്ചിരുന്നത് .ഏകദേശം രണ്ടു വർഷങ്ങൾക്ക് ശേഷം ചിരഞ്ജീവി അഭിനയിച്ചു തിയേറ്ററുകളിൽ എത്തിയ ഒരു സിനിമ കൂടിയായിരുന്നു ഇത് .

എന്നാൽ ഇപ്പോൾ ഇതാ ഏകദേശം 3 ആഴ്ചകൾ പിന്നിടുമ്പോൾ ഈ സിനിമ OTT യി റിലീസ് ചെയ്യുവാൻ ഒരുങ്ങുകയാണ് .മെയ് 20 നു ഈ സിനിമ ആമസോൺ പ്രൈംമിലൂടെ സംപ്രേക്ഷണം ചെയ്യുന്നതാണ് എന്ന് ഇപ്പോൾ ഒഫീഷ്യൽ ആയി തന്നെ അറിയിച്ചിരിക്കുകയാണ് .ചിരഞ്ജീവിയെ കൂടാതെ മകൻ റാം ചരണും ഈ സിനിമയിൽ ഒരു വലിയ വേഷം ചെയ്തിട്ടുണ്ട് .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :