ഇലക്ട്രോണിക് ഉപകരണങ്ങളിലെ ജനപ്രിയ ബ്രാൻഡാണ് Acer. ഇപ്പോഴിതാ, ഏസർ പുതിയതായി കൊണ്ടുവരുന്നത് OLED, QLED ഡിസ്പ്ലേകളുള്ള ഗൂഗിൾ ടിവികളാണ്. ഇങ്ങനെ 6 സീരീസുകളാണ് എസർ വിപണിയിൽ എത്തിച്ചിരിക്കുന്നത്. ഓണക്കാലത്തിന് മുന്നേ ഏറ്റവും മികച്ച ബ്രാൻഡഡ് ടിവി വാങ്ങാൻ പദ്ധതിയുള്ളവർക്ക് Acerന്റെ Google TV മികച്ച ഓപ്ഷനായിരിക്കും.
Acerൽ നിന്നുള്ള പുതിയ ഗൂഗിൾ ടിവിയുടെ പ്രഖ്യാപനം ഇൻഡ്കൽ ടെക്നോളജീസ് ആണ് നടത്തിയത്. വ്യത്യസ്ത കോൺഫിഗറേഷനുകളിൽ ഡിസ്പ്ലേയുള്ള TVകളാണ് ഇവ. ആറ് സീരീസുകളിലും ഏസർ ഡ്യുവൽ-ബാൻഡ് WiFi ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ, ഇവയിലെല്ലാം 2-വേ ബ്ലൂടൂത്ത് 5.0, HDMI 2.1 പോർട്ടുകളും USB 3.0 എന്നിവയുമുണ്ട്. ആന്റി-ഗ്ലെയർ ഡിസ്‌പ്ലേ, വാൾപേപ്പർ ഡിസൈൻ, ഓറൽ സൗണ്ട്, മോഷൻ സെൻസറുകൾ എന്നിവ എടുത്തുപറയേണ്ട ഫീച്ചറുകളാണ്.
Acer പുറത്തിറക്കിയ ഈ 6 സീരീസ് ടിവികളിലും UHD മോഡലുകളും ഡോൾബി അറ്റ്‌മോസും ലഭിക്കും. O, V, I, G, H, W എന്നിവയുടെ ഏസർ ടിവികൾ. ഇതിൽ O സീരീസിൽ OLED ഡിസ്പ്ലേ, 60-വാട്ട് സ്പീക്കർ സിസ്റ്റം എന്നീ ഫീച്ചറുകൾ വരുന്നു. 55 ഇഞ്ചിലും, 65 ഇഞ്ചിലും രണ്ട് വേരിയന്റുകളിൽ O സീരീസ് വിപണിയിൽ എത്തിയിരിക്കുന്നു. V സീരീസ് TVകളിലാകട്ടെ QLEDയാണ് ഡിസ്പ്ലേ. 43 ഇഞ്ച്, 50 ഇഞ്ച്, 55 ഇഞ്ച്, കൂടാതെ 32 ഇഞ്ചിന്റെ എൻട്രി QLED വേരിയന്റുമാണ് പുറത്തിറങ്ങിയിട്ടുള്ളത്.
I, G എന്നീ സീരീസുകളുടെ പ്രത്യേകത അവയിൽ MEMC, ഡോൾബി അറ്റ്‌മോസ്, വിഷൻ, UHD അപ്‌സ്‌കേലിങ് എന്നിവ ഉണ്ടെന്നതാണ്. 32 ഇഞ്ച്, 40 ഇഞ്ച് വേരിയന്റുകളിൽ വരുന്ന I സീരീസിൽ 30 W സ്പീക്കറുകളും, 16GB ഇന്റേണൽ മെമ്മറിയുമുണ്ട്. H സീരീസുകളാണ് ഏസറിന്റെ ജനപ്രിയ ടിവികൾ. 76W സ്പീക്കർ സിസ്റ്റമുള്ള TVകളാണ് ഇവ.
വിപണിയിൽ 3 വർഷമാകുന്നു ഗൂഗിൾ ടിവി എത്തിയിട്ട്. 2020ലാണ് പുതിയ ക്രോംകാസ്റ്റ് ഉപകരണം ഉൾപ്പെടുത്തിയുള്ള ഗൂഗിൾ ടിവി വരുന്നത്. സെറ്റ്-ടോപ്പ് ബോക്‌സുകൾ, മറ്റ് സ്ട്രീമിങ് ഡിവൈസുകൾ, സ്‌മാർട് ടിവികൾ എന്നിവയിൽ എല്ലാം ഉൾപ്പെടുത്തിയിരിക്കുന്ന ആൻഡ്രോയിഡിന് മീതെ പ്രവർത്തിക്കുന്ന ഒരു സോഫ്റ്റ്‌വെയർ ലെയർ അഥവാ ഇന്റർഫേസ് ആണ് Google TV. എന്നാൽ, ഗൂഗിൾ ടിവി ഒരു ഓപ്പറേറ്റിംഗ് സിസ്റ്റമൊന്നുമല്ല. എന്നാലോ നിങ്ങൾ കാണാൻ ആഗ്രഹിക്കുന്ന പരിപാടികൾ എളുപ്പത്തിൽ കണ്ടെത്തുന്നതിനായി ഡിസൈൻ ചെയ്‌തിരിക്കുന്ന Android ടിവിയ്ക്ക് മുകളിൽ നിർമിച്ച ഫീച്ചറാണിത്.