CES 2021;ഏസറിന്റെ പുതിയ രണ്ടു പ്രെഡേറ്റർ ഗെയിമിംഗ് മോണിറ്ററുകൾ അവതരിപ്പിച്ചു

Updated on 14-Jan-2021
HIGHLIGHTS

ഏസറിന്റെ പുതിയ രണ്ടു ഉത്പന്നങ്ങൾ CES 2021ൽ അവതരിപ്പിച്ചിരിക്കുന്നു

ഏസറിന്റെ പ്രെഡേറ്റർ ഗെയിമിംഗ് മോണിറ്ററുകൾ ആണ് അവതരിപ്പിച്ചിരിക്കുന്നത്

4കെ ഗെയിമിംഗ് മോണിറ്ററുകളാണ് ഏസർ ഇപ്പോൾ അവതരിപ്പിച്ചിരിക്കുന്നത്

ഏസറിന്റെ പുതിയ ഗെയിമിംഗ് ഉത്പന്നങ്ങൾ ഇപ്പോൾ ഇതാ CES 2021 ൽ അവതരിപ്പിച്ചിരിക്കുന്നു .ഏസറിന്റെ പുതിയ ഗെയിമിംഗ് മോണിറ്ററുകളാണ് CES 2021ൽ അവതരിപ്പിച്ചിരിക്കുന്നത് .ഈ ഗെയ്മിങ് മോണിറ്ററുകളുടെ പ്രധാന സവിശേഷതകളിൽ എടുത്തു പറയേണ്ടത് ഇതിന്റെ 4കെ ഗെയിമിംഗ് എക്സ്‌പീരിയൻസ് തന്നെയാണ് .HDMI 2.1 പോർട്ടുകളും ഈ ഗെയിമിംഗ് മോണിറ്ററുകൾക്ക് ലഭിക്കുന്നതാണ് .ഏസറിന്റെ പ്രെഡേറ്റർ ഗെയിമിംഗ് മോണിറ്ററുകൾ എന്നാണ് ഇതിനെ അറിയപ്പെടുന്നത് .

മൂന്ന് ഗെയിമിംഗ് മോണിറ്ററുകൾ ഇപ്പോൾ അവതരിപ്പിച്ചിരിക്കുന്നു .27 ഇഞ്ചിന്റെ മോണിറ്ററുകൾ ,28 ഇഞ്ചിന്റെ മോണിറ്ററുകൾ കൂടാതെ 31 ഇഞ്ചിന്റെ മോണിറ്ററുകൾ എന്നിങ്ങനെയാണ് പരിചയപ്പെടുത്തിയിരിക്കുന്നത് .28 ഇഞ്ചിന്റെ 4K UHD ഡിസ്‌പ്ലേയിലാണ് ഇത് എത്തിയിരിക്കുന്നത് .കൂടാതെ ഈ മോഡലുകൾക്ക് 3840 x 2160 പിക്സൽ റെസലൂഷനും കാഴ്ചവെക്കുന്നുണ്ട് .അതുപോലെ തന്നെ 144Hz ഹൈ റിഫ്രഷ് റേറ്റ് തന്നെയാണ് ഈ മോഡ്‌ഡലുകൾ സപ്പോർട്ട് ചെയ്യുന്നത് .

ഈ ഗെയിമിംഗ് മോണിറ്ററുകൾ HDMI 2.1 സപ്പോർട്ട് ചെയ്യുന്നതാണ് .ഇതിന്റെ വിലയെക്കുറിച്ചു പറയുകയാണെങ്കിൽ USD 899 ആണ് വിലവരുന്നത് .ഈ മോഡലുകൾ ഫെബ്രുവരി മുതൽ സെയിലിനു എത്തുന്നതായിരിക്കും .അടുത്തതായി എത്തിയിരിക്കുന്നത് 28 ഇഞ്ചിന്റെ WQHD ഡിസ്‌പ്ലേയിലാണ് .കൂടാതെ 2560 x 1440 പിക്സൽ റെസലൂഷനും ഇത് കാഴ്ചവെക്കുന്നുണ്ട് .അതുപോലെ തന്നെ 28 ഇഞ്ചിന്റെ ഈ മോഡലുകൾ  240Hz ഹൈ റിഫ്രഷ് റേറ്റും കാഴ്ചവെക്കുന്നുണ്ട് .

കൂടാതെ HDR400 സെർട്ടിഫൈഡ് ആണിത് .വിലയെക്കുറിച്ചു പറയുകയാണെങ്കിൽ ഇതിന്റെ വിപണിയിലെ വിലവരുന്നത് USD 1,099 ആണ് .ചൈനയിൽ ഈ മോഡലുകൾക്ക് RMB 7,999 രൂപയും ആണ് വിലവരുന്നത് .അവസാനമായി എത്തിയിരിക്കുന്നത് 31 ഇഞ്ചിന്റെ ഡിസ്‌പ്ലേയിൽ പുറത്തിറങ്ങിയിരിക്കുന്നത് 4K UHD മോഡലുകളാണ് .

ഈ മോഡലുകൾക്ക് 3840 x 2160 പിക്സൽ റെസലൂഷൻ ആണ് കാഴ്ചവെക്കുന്നത് .144Hz റിഫ്രഷ് റേറ്റും ഈ മോഡലുകളുടെ ഡിസ്പ്ലേ കാഴ്ചവെക്കുന്നുണ്ട് .അതുപോലെ തന്നെ HDR 400 സർട്ടിഫൈഡ് ആണിത് .വിലയെക്കുറിച്ചു പറയുകയാണെങ്കിൽ 1,199 USD ആണ് വിലവരുന്നത് .ചൈനയിൽ RMB 8,999 രൂപയും ആണ് വരുന്നത് .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :