മലയാളത്തിന്റെ പ്രഗത്ഭ സംവിധായകൻ ബ്ലെസ്സി ഒരുക്കിയ സിനിമയാണ് Aadujeevitham. The Goat Life എന്ന് മറ്റ് ഭാഷകളിൽ ഇറങ്ങിയ സിനിമയിൽ പൃഥ്വിരാജാണ് നായകൻ. മലയാളത്തിന് പുതിയ റെക്കോഡ് സമ്മാനിച്ച ചിത്രമാണ് ആടുജീവിതം. ഒരു പ്രവാസി മലയാളിയുടെ യഥാർഥ ജീവിത ദുരനുഭവങ്ങളാണ് സിനിമയിലുള്ളത്.
ബെന്യാമിന്റെ ആടുജീവിതത്തിലൂടെ മലയാളി അറിഞ്ഞ നജീബിനെ അവിസ്മരണീയമായി സിനിമയിലും കാണാം. 82 കോടി ബജറ്റിലാണ് ഈ സർവൈവർ ചിത്രം നിർമിച്ചത്. എന്നാൽ ആദ്യവാരത്തിൽ തന്നെ ആടുജീവിതം 100 കോടി ബോക്സ് ഓഫീസ് ഹിറ്റിലെത്തി. എങ്കിലും സിനിമയുടെ OTT Update വിശദമായി അറിയുന്നതിനും ആരാധകർ ആകാംക്ഷയിലാണ്.
ഒടിടിയിൽ എത്തുന്ന ആടുജീവിതത്തിന് ചില വ്യത്യാസങ്ങൾ ഉണ്ടായിരിക്കും. ആടുജീവിതം- ദി ഗോട്ട് ലൈഫ് തിയേറ്ററിൽ 3 മണിക്കൂർ ദൈർഘ്യമുള്ള സിനിമയാണ്. എന്നാൽ സിനിമ ശരിക്കും 3 മണിക്കൂറും 30 മിനിറ്റും റൺടൈം ഉണ്ടായിരുന്നതാണ്. എന്നാൽ ഫീച്ചർ ഫിലിമിന്റെ സ്റ്റാൻഡേർഡ് ദൈർഘ്യത്തിലേക്ക് ഇത് ചുരുക്കേണ്ടി വന്നു. ഇതിനായി 30 മിനിറ്റിലധികം ഫൂട്ടേജ് കുറയ്ക്കേണ്ടി വന്നുവെന്ന് സംവിധായകൻ പറഞ്ഞു.
അതിനാൽ തന്നെ ഒടിടിയിൽ ദൈർഘ്യമുള്ള ആടുജീവിതം കാണിക്കുമെന്ന് ബ്ലെസ്സി പറഞ്ഞു. സംവിധായകൻ മലയാളത്തിന്റെ പ്രമുഖ മാധ്യമങ്ങളോട് ഇക്കാര്യം വെളിപ്പെടുത്തിയെന്നാണ് റിപ്പോർട്ട്. ചിത്രത്തിന്റെ അൺകട്ട് വേർഷൻ ഉടൻ പുറത്തിറങ്ങുമെന്ന് സംവിധായകൻ പറഞ്ഞു.
കാത്തിരിക്കുന്ന ആടുജീവിതം OTT പതിപ്പിന് കൂടുതൽ റൺടൈം ഉണ്ടായിരിക്കുമെന്നാണ് റിപ്പോർട്ട്. ചിത്രം തിയേറ്ററുകളിൽ പ്രദർശനം പൂർത്തിയാക്കിയ ഉടൻ തന്നെ അൺകട്ട് വേർഷൻ വരും. ഡിസ്നി + ഹോട്ട്‌സ്റ്റാറിൽ സ്ട്രീം ചെയ്യാൻ നിർമ്മാതാക്കൾ പദ്ധതിയിടുന്നതായും റിപ്പോർട്ടുകൾ പറയുന്നു. ഇക്കാര്യം സിനിമയുടെ അണിയറപ്രവർത്തകർ വ്യക്തമാക്കിയിട്ടില്ല.
പ്രേമലു, മഞ്ഞുമ്മൽ ബോയ്സ് എന്നീ ബോക്സ് ഓഫീസ് ഹിറ്റുകൾക്ക് ശേഷമുള്ള ചിത്രമാണിത്. പ്രേമലു ഈ മാസം 12ന് ഒടിടിയിൽ പ്രദർശനം ആരംഭിക്കും. മഞ്ഞുമ്മൽ ബോയ്സ് മറ്റ് ഭാഷകളിലേക്കും കുറച്ചുദിവസങ്ങൾക്ക് മുമ്പ് തിയേറ്റർ റിലീസായി. സർവൈവർ ത്രില്ലർ മഞ്ഞുമ്മൽ ബോയ്സ് മെയ് മാസം റിലീസാകും. സിനിമ ഏപ്രിലിൽ ഒടിടിയിൽ എത്തില്ലെന്ന് അണിയറപ്രവർത്തകർ അറിയിച്ചിരുന്നു.
Read More: Premalu റിലീസിന് മുന്നേ മമിത ബൈജുവിന്റെ തമിഴ് Movie OTT Release ചെയ്തു
പ്രേമലുവിനും മഞ്ഞുമ്മേൽ ബോയ്സിും ശേഷമായിരിക്കും ആടുജീവിതവും ഒടിടിയിൽ എത്തുക. എന്തായാലും ഒടിടി പ്രേക്ഷകർക്ക് മെയ് മാസം വരെ കാത്തിരിക്കണം. തിയേറ്ററുകളിൽ ചിത്രം വിജയകരമായി പ്രദർശനം തുടരുന്നു.