“ആധാർ” ഉള്ളവർ അറിയുവാൻ രണ്ടു കാര്യങ്ങൾ

Updated on 19-Dec-2017
HIGHLIGHTS

പുതിയ ആധാർ വിവരങ്ങൾ നിങ്ങൾക്കായി

 

ആധാർ ഇപ്പോൾ എവിടെയും നിർബദ്ധമാണ് .ബാങ്ക് അക്കൗണ്ട്, പാന്‍ കാര്‍ഡ്, ഇന്‍ഷറന്‍സ് കൂടാതെ മറ്റു സാമ്പത്തിക ഇടപാടുകളിൽ ആധാർ ബന്ധിപ്പിക്കാനുള്ള അവസാന തീയതി ഡിസംബർ 31 ആയിരുന്നു .

എന്നാൽ ഇപ്പോൾ ഈ തീയതി ആണ് നീട്ടിയിരിക്കുന്നത് .എന്നാൽ പുതുക്കിയ തീയതി കൃത്യമായി പുറത്തുവന്നിട്ടില്ല .നിലവില്‍ ആധാര്‍ കാര്‍ഡ് ഇല്ലാത്തവര്‍ക്ക് പുതിയ കാര്‍ഡ് എടുത്ത് വിവിധ സര്‍ക്കാര്‍ ക്ഷേമപദ്ധതികളില്‍ ബന്ധിപ്പിക്കുന്നതിന് മൂന്നു മാസം കൂടി സാവകാശം നല്‍കുമെന്ന് സര്‍ക്കര്‍ കഴിഞ്ഞയാഴ്ച വ്യക്തമാക്കിയിരുന്നു.

പുതുക്കിയ തീയതികൾ ഉടൻ തന്നെ പ്രഖ്യാപിക്കും എന്നാണ് സൂചനകൾ .ഡിസംബർ 31നു ശേഷവും നിങ്ങൾക്ക് ഈ ഇടപാടുകൾ നടത്താവുന്നതാണ് .

mAadhaar

ഇന്ത്യയിൽ  വിവിധ ആവശ്യങ്ങള്‍ക്കായി ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാണല്ലോ ഈ അവസരത്തില്‍ ആധാര്‍ കാര്‍ഡ് പോക്കറ്റിലോ പേഴ്സിലോ സൂക്ഷിക്കാതെ മൊബൈലില്‍ കൊണ്ട് നടക്കാനുള്ള ഒരു അവസരമൊരുക്കിയിരിക്കുകയാണ് UIDAI. ആധാര്‍ കാര്‍ഡിന്റെ സോഫ്റ്റ്കോപ്പി സൂക്ഷിക്കുന്നതിനും വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യാനും എം ആധാര്‍ എന്ന ആപ്പ് വഴിയാണ് സൗകര്യമൊരുക്കിയിരിക്കുന്നത്.

UIDAI പുറത്തിറക്കിയിരിക്കുന്ന എം ആധാര്‍ (mAadhaar) എന്ന ആപ്പാണ് ആധാര്‍ കാര്‍ഡിനെ മൊബൈലില്‍ ഫോണിലാക്കി സൂക്ഷിക്കാനും ഉപയോഗിക്കാനും അവസരമൊരുക്കുന്നത്.

ആന്‍ഡ്രോയിഡ് 3.0 വേര്‍ഷന്‍ മുതലുളള ഫോണുകളില്‍ ഈ ആപ്പ് ഉപയോഗിക്കാനാകും. ഇതിനായി പ്ളേസ്റ്റോറില്‍ നിന്നും ആപ്പ് ഡൌണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാം.
ഫിംഗര്‍ പ്രിന്റ് സ്കാനര്‍ ഉള്ള ഫോണുകളില്‍ സെക്യൂരിറ്റി ലോഗിന്‍ സേവനത്തിനായി ആ രീതി പിന്തുടരാനാകും. അത്തരം സൗകര്യമില്ലാത്ത ഫോണുകളില്‍ ആധാര്‍ നമ്ബറും പാസ്സ്വേര്‍ഡും ഉപയോഗിച്ച്‌ ലോഗിന്‍ ചെയ്യാം.

Team Digit

Team Digit is made up of some of the most experienced and geekiest technology editors in India!

Connect On :