ആധാർ ഇപ്പോൾ എവിടെയും നിർബദ്ധമാണ് .ബാങ്ക് അക്കൗണ്ട്, പാന്‍ കാര്‍ഡ്, ഇന്‍ഷറന്‍സ് കൂടാതെ മറ്റു സാമ്പത്തിക ഇടപാടുകളിൽ ആധാർ ബന്ധിപ്പിക്കാനുള്ള അവസാന തീയതി ഡിസംബർ 31 ആയിരുന്നു .
എന്നാൽ ഇപ്പോൾ ഈ തീയതി ആണ് നീട്ടിയിരിക്കുന്നത് .എന്നാൽ പുതുക്കിയ തീയതി കൃത്യമായി പുറത്തുവന്നിട്ടില്ല .നിലവില്‍ ആധാര്‍ കാര്‍ഡ് ഇല്ലാത്തവര്‍ക്ക് പുതിയ കാര്‍ഡ് എടുത്ത് വിവിധ സര്‍ക്കാര്‍ ക്ഷേമപദ്ധതികളില്‍ ബന്ധിപ്പിക്കുന്നതിന് മൂന്നു മാസം കൂടി സാവകാശം നല്‍കുമെന്ന് സര്‍ക്കര്‍ കഴിഞ്ഞയാഴ്ച വ്യക്തമാക്കിയിരുന്നു.
പുതുക്കിയ തീയതികൾ ഉടൻ തന്നെ പ്രഖ്യാപിക്കും എന്നാണ് സൂചനകൾ .എന്നാൽ മാർച്ച് 31 വരെ ലഭിക്കും എന്നാണ് സൂചനകൾ .ഡിസംബർ 31നു ശേഷവും നിങ്ങൾക്ക് ഈ ഇടപാടുകൾ നടത്താവുന്നതാണ് .