സൗജന്യമായി Aadhaar Update ചെയ്യുന്നതിന് വീണ്ടും സമയം കൂടുതൽ അനുവദിച്ച് UIDAI. ഡിസംബർ 14നായിരുന്നു ഫ്രീ ആധാർ അപ്ഡേറ്റിനുള്ള കാലാവധി അനുവദിച്ചിരുന്നു. ഇപ്പോഴിതാ, March 14 വരെ വീണ്ടും സമയം കൂട്ടി നൽകിയിരിക്കുകയാണ് അധികൃതർ. നാളെ അവസാനിക്കാനിരുന്ന സൗജന്യ അപ്ഡേഷൻ കാലാവധി എന്തുകൊണ്ടാണ് പുതുക്കി നൽകിയതെന്നും, യുഐഡിഎഐയുടെ പുതിയ അറിയിപ്പും വിശദമായി അറിയാം.
മുമ്പ് സെപ്തംബർ 14ന് Deadline നിശ്ചയിച്ചിരുന്ന ആധാർ കാർഡ് അപ്ഡേറ്റിന്റെ കാലാവധി ഡിസംബറിലേക്ക് മാറ്റി വച്ചിരുന്നു. എന്നാൽ ആളുകളുടെ അഭ്യർഥന പ്രമാണിച്ച് വീണ്ടും അടുത്ത വർഷത്തേക്ക് ഇത് നീട്ടുകയായിരുന്നു. ആധാർ കാർഡിനുള്ള ഡോക്യുമെന്റ് അപ്ഡേറ്റ് സൗജന്യമായി നടത്തുന്നതിന് 3 മാസത്തേക്ക് കൂടി സമയം അനുവദിക്കുന്നുവെന്ന് യുഐഡിഎഐ തന്നെയാണ് അറിയിച്ചത്.
എന്നാൽ, ശ്രദ്ധിക്കുക myAadhaar പോർട്ടലിൽ മാത്രമാണ് ഈ സൗജന്യ സേവനം ലഭിക്കുക. അക്ഷയ കേന്ദ്രങ്ങളിലും ആധാർ സേവാ കേന്ദ്രങ്ങളിലും ആധാറിൽ മാറ്റം വരുത്തുന്നതിന് പണം ഈടാക്കേണ്ടിവരും. ഇവിടെ 50 രൂപയാണ് ഈടാക്കുക. എന്നാൽ നിങ്ങൾ അപ്ഡേറ്റ് ചെയ്യുന്ന വിവരങ്ങൾ അനുസരിച്ച് ഫീസിലും മാറ്റം വരും.
നിങ്ങളുടെ പേര്, അഡ്രസ് പ്രൂഫ് (PoI/PoA) ഡോക്യുമെന്റുകൾ പത്ത് വർഷത്തിലൊരിക്കൽ അപ്ഡേറ്റ് ചെയ്യണമെന്നാണ് UIDAI നിർദേശിക്കുന്നത്. അതായത് എൻറോൾമെന്റ് തീയതി മുതലുള്ള 10 വർഷത്തിൽ ഒരിക്കൽ വിവരങ്ങളും ഫോട്ടോയും മാറ്റം വരുത്തണം.
ഇവ മാറ്റം വരുത്തുന്നതിന് മൈആധാർ പോലുള്ള ഓൺലൈൻ പോർട്ടൽ സംവിധാനങ്ങൾ പ്രയോജനപ്പെടുത്താം. ഇതിനായി, രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലേക്ക് ഒരു ഒറ്റത്തവണ പാസ്‌വേഡ് (OTP) അയച്ചാണ് ആധാർ അപ്ഡേറ്റ് ചെയ്യേണ്ടത്.
പേരും ജനനത്തീയതിയും മേൽവിലാസവും അപ്ഡേറ്റ് ചെയ്യാനില്ലാത്തവരായാലും, ഒരു ദശകത്തിനുള്ളിൽ ഫോട്ടോ അപ്ഡേറ്റ് ചെയ്യണമെന്നാണ് പറയുന്നത്. വീട്ടിലിരുന്ന് എങ്ങനെയാണ് ആധാറിൽ ഫോട്ടോ അപ്ഡേറ്റ് ചെയ്യുന്നതെന്ന് നോക്കാം…
Read More: iPhone in India: ഇന്ത്യയിലെ പടുകൂറ്റൻ Apple ഫാക്ടറി നമ്മുടെ തൊട്ടയൽപകത്ത്, അതും TATA-യുടെ വക!
മാർച്ച് വരെ സമയം നീട്ടി നൽകിയെങ്കിലും, അവസാന തീയതികളിലെ തിരക്ക് ഒഴിവാക്കാനായി ഇനിയും കാലതാമസമെടുക്കാതെ ആധാർ അപ്ഡേറ്റ് ചെയ്യൂ…