യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ അഥവാ UIDAI അടുത്തിടെ ഒരു പുതിയ AI ബാക്കപ്പ് chatbot പുറത്തിറക്കി. ഇന്ന് ChatGPT അടക്കമുള്ള ചാറ്റ്ബോട്ടുകൾ വൈറലാകുന്ന കാലത്ത്, ആധാറുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്കും സംശയങ്ങൾക്കും ഉപഭോക്താക്കളെ സഹായിക്കുന്നതിനാണ് ഇങ്ങനെയൊരു ചാറ്റ്ബോട്ട് ആശയം വന്നത്. 'ആധാർ മിത്ര' എന്ന് അറിയപ്പെടുന്ന, AI/ML അടിസ്ഥാനമാക്കിയുള്ള ചാറ്റ്ബോട്ടാണിത്. ആധാർ PVC സ്റ്റാറ്റസ് ട്രാക്ക് ചെയ്യുന്നതിനും, ആധാറുമായി ബന്ധപ്പെട്ട പരാതികൾ രജിസ്റ്റർ ചെയ്യുന്നതിനുമെല്ലാം ഈ Aadhaar Mitra സഹായകരമാണ്.
UIDAI തന്നെയാണ് തങ്ങളുടെ ഔദ്യോഗിക Twitter Accountലൂടെ ഇക്കാര്യം അറിയിച്ചത്. chatbotനെ കുറിച്ച് വിശദമാക്കുന്നതിനൊപ്പം, ആധാർ മിത്ര AI പരീക്ഷിക്കുന്നതിന് ഇന്ത്യക്കാർക്ക് സ്കാൻ ചെയ്യാൻ കഴിയുന്ന QR കോഡ് ഉൾപ്പെടുന്ന ഒരു പോസ്റ്ററും UIDAI ട്വീറ്റിൽ അറ്റാച്ചുചെയ്‌തിട്ടുണ്ട്. കൂടാതെ, ഈ സ്കാനർ UIDAIയുടെ ഔദ്യോഗിക വെബ്സൈറ്റിലും ലഭ്യമാണ്. Aadhaarമായി ബന്ധപ്പെട്ട പരാതികൾ പരിഹരിക്കുന്നതിന് ഈ സംവിധാനം കൂടുതൽ മികച്ചതാണെന്നാണ് വിലയിരുത്തൽ.
എന്താണ് Aadhaar Mitraയെന്നും, ആധാറുമായി ബന്ധപ്പെട്ട സംശയങ്ങൾ പരിഹരിക്കുന്നതിന് ഇത് എങ്ങനെ ഉപയോഗിക്കാമെന്നും വിശദമായി അറിയാം.
യുഐഡിഎഐയുടെ പുതിയ ചാറ്റ്ബോട്ടായ Aadhaar Mitra ഔദ്യോഗിക വെബ്സൈറ്റായ www.uidai.gov.inലൂടെ ആക്സസ് ചെയ്യാവുന്നതാണ്. വെബ്‌സൈറ്റിലെ ഉപയോക്താവിന്റെ അനുഭവം മെച്ചപ്പെടുത്തുന്നതിനും ആധാറുമായി ബന്ധപ്പെട്ട അവരുടെ സംശയങ്ങൾ എളുപ്പത്തിൽ പരിഹരിക്കുന്നതിനും ഇത് സഹായിക്കും.
അതായത്, ആധാർ സെന്റർ എവിടെയെല്ലാമുണ്ട്, എൻറോൾമെന്റ്/അപ്‌ഡേറ്റ് സ്റ്റാറ്റസ് വെരിഫിക്കേഷൻ, പിവിസി കാർഡ് ഓർഡർ സ്റ്റാറ്റസ് പരിശോധന, പരാതി ഫയൽ ചെയ്യൽ, പരാതി സ്റ്റാറ്റസ് ചെക്കിങ്, എൻറോൾമെന്റ് സെന്റർ ലൊക്കേഷൻ എന്നിവയിൽ നിങ്ങൾക്കുള്ള സംശയങ്ങൾ ചാറ്റ്ബോട്ട് വിശദീകരിച്ചുതരും. നിലവിൽ Aadhaarന്റെ ഈ AI ചാറ്റ്ബോട്ട് ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിൽ മാത്രമാണ് ലഭ്യമായിട്ടുള്ളത്.