വാട്ട്സ് ആപ്പ് ഉപയോഗിക്കുന്നവർ അറിഞ്ഞിരിക്കേണ്ട ട്രിക്കുകൾ
നിങ്ങൾക്ക് അറിയാവുന്നതും അറിയാത്തതുമായ ട്രിക്കുകൾ
വാട്ട്സ് ആപ്പിൽ ഒരുപാടു കാര്യങ്ങൾ നമ്മൾ ഇനിയും പഠിക്കുവാൻ ഉണ്ട് .എന്നാൽ അതിൽ കുറെയൊക്കെ നമുക്ക് അറിയാവുന്നതും ആണ് .അങ്ങനെ നിങ്ങൾക്ക് അറിയാവുന്നതും കൂടാതെ അറിയാത്തതുമായ കുറച്ചു ട്രിക്കുകൾ ഇവിടെ നിന്നും മനസ്സിലാക്കാം .അതുപോലെ നിങ്ങൾക്ക് അറിയാവുന്ന ട്രിക്കുകൾ ഞങ്ങളുടെ കമന്റ് ബോക്സിൽ രേഖപ്പെടുത്താവുന്നതും ആണ് .
ഇപ്പോൾ വാട്ട്സ് ആപ്പിൽ നമ്മൾ ഓൺലൈനിൽ വരാതെ തന്നെ എങ്ങനെ ചാറ്റിങ് നടത്താം എന്നതിനെക്കുറിച്ചാണ് പറയുന്നത് .അതിന്നായി ഒരുപാടു ആപ്ലികേഷനുകൾ നമുക്ക് പ്ലേ സ്റ്റോറുകളിൽ നിന്നും ഡൌൺലോഡ് ചെയ്ത എടുക്കാവുന്നതാണ് .എന്നാൽ അതിൽ ഒരു ആപ്ലിക്കേഷന്റെ പേരാണ് NINJA WAZZAPP .ഈ ആപ്ലിക്കേഷന്റെ സഹായത്തോടെ നിങ്ങൾക്ക് ഓൺലൈനിൽ വരാതെ തന്നെ വാട്ട്സ് ആപ്പിലെ മെസേജുകൾ വായിക്കുവാനും അതുപോലെതന്നെ റിപ്ലൈ നൽകുവാനും സാധിക്കുന്നതാണ് .
വാട്ട്സ് ആപ്പിലെ മറ്റു അപ്പ്ഡേഷനുകൾ
വാട്ട്സ് ആപ്പിൽ ഇപ്പോൾ പുതിയ അപ്പ്ഡേഷനുകൾ ഒരുപാടു വന്നുകൊണ്ടിരിക്കുകയാണ് .അതിൽ ഏറ്റവും അവസാനം പുറത്തിറക്കിയത് വാട്ട്സ് ആപ്പിൾ ഗ്രൂപ്പ് വീഡിയോ കോളിങ് സംവിധാനമാണ് .എന്നാൽ ഇപ്പോൾ ഇതാ മറ്റൊരു അപ്പ്ഡേഷൻ കൂടി എത്തിയിരിക്കുന്നു .വാട്ട്സ് ആപ്പിലെ ഫോർവേർഡ് മെസേജുകൾ വ്യാജമാണോ എന്ന് തിരിച്ചറിയാനുള്ള സംവിധാനമാണ് എത്തുന്നത് .
ഈ അപ്പ്ഡേഷനുകൾ ഇപ്പോൾ ഉപഭോതാക്കൾക്ക് ലഭിച്ചു തുടങ്ങുന്നു .നമ്മളുടെ വാട്ട്സ് ആപ്പിൽ വരുന്ന ഫോർവേഡ് വ്യാജ മെസേജുകളും കൂടതയെ അശ്ളീല ചിത്രങ്ങളുമൊക്കെ ഒരു പരിധിവരെ തടയുവാൻ സാധിക്കുന്നതാണ് .ആൻഡ്രോയിഡിന്റെ ബീറ്റാ വേര്‍ഷന്‍ 2.18.179 ൽ ഇപ്പോൾ ഇത് ലഭ്യമാകുന്നു .
മറ്റു പുതിയ അപ്പ്ഡേഷനുകൾ
വ്യാജ വാർത്തകളെ ഇനി മുതൽ തിരിച്ചറിയാം ;വാട്ട്സ് ആപ്പിൽ പുതിയ ഫീച്ചറുകൾ എത്തിക്കൊണ്ടിരിക്കുകയാണ് .ഏറ്റവും ഒടുവിൽ എത്തിയ ഫീച്ചറുളളിൽ ഒന്നാണ് ഫയലുകൾ സൂക്ഷിച്ചുവെക്കുവാനുള്ള സൗകര്യം ഏർപ്പെടുത്തി എന്നതാണ് .മീഡിയ വിസിബിലിറ്റി ഫീച്ചറുകളാണ് ഇപ്പോൾ വാട്ട്സ് ആപ്പിൽ ലഭിച്ചു തുടങ്ങുന്നത് .
വാട്ട്സ് ആപ്പിന്റെ പുതിയ ആൻഡ്രോയിഡ് 2.18.194 പതിപ്പിലാണ് ഈ ഫീച്ചറുകൾ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് .അതുപോലെതന്നെ ഡിഫോള്‍ട്ട്, Yes / No എന്നി ഓപ്ഷനുകളാണ് മീഡിയാ വിസിബിലിറ്റിയിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് .ചിത്രങ്ങളും ,വിഡിയോകളും ഇനി നിങ്ങൾക്ക് മറച്ചുവെക്കുവാനും സാധിക്കുന്നതാണ്.