ഇതൊരു ഫോണിന്റെ കഥയാണ്. 365 ദിവസങ്ങൾക്ക് ശേഷം വെള്ളത്തിനടിയിൽ നിന്ന് ഉടമയിലേക്ക് തിരികെ എത്തിയ iPhoneന്റെ കഥ. 2022ൽ ഒര വേനൽക്കാല അവധി ആഘോഷിക്കാനായി സുഹൃത്തുക്കളുമായി ബോട്ട് സവാരി നത്തുകയായിരുന്നു എല്ലി ഐസൻബർഗ്. അമേരിക്കയിലെ വിസ്കോൺസിൻ-മാഡിസൺ സർവകലാശാലയിലെ ബിരുദധാരിയാണ് എല്ലി ഐസൻബെർഗ്. അന്ന് ബോട്ട് സവാരിയ്ക്കിടയിൽ എല്ലി ഐസൻബർഗിന്റെ ഫോൺ താഴെ വെള്ളത്തിൽ വീണു. ലോകത്ത് വില പിടിപ്പുള്ള, ഏറ്റവും മികച്ച ബ്രാൻഡായ ആപ്പിളിന്റെ iPhone ആണ് പുഴയിൽ നഷ്ടമായത്.
എന്നാൽ, ഒരു വർഷത്തിന് അപ്പുറം വെള്ളത്തിൽ മുങ്ങിയ iPhone 12 വീണ്ടെടുത്തു. ഒരു കേടുപാടുമില്ലാതെ ഈ ഐഫോൺ തിരികെ ലഭിച്ചു. ഒരു വർഷത്തിലധികം നാൾ വെള്ളത്തിൽ കിടന്നാലും ഒരു കേടുപാടും വരില്ലെന്ന വാട്ടർപ്രൂഫ് വാറണ്ടിയാണ് ഐഫോൺ ഈ സംഭവത്തിൽ നിന്നും ഉറപ്പുതരുന്നത്. ഐഫോണിന് ഇത്രയും കാലം വെള്ളത്തിനടിയിൽ കിടക്കാനും, എന്നിട്ടും iPhone ശരിയായി പ്രവർത്തിക്കുന്നു എന്നതും ഒരു കൌതുക വാർത്ത തന്നെയാണ്.
ഒരു ഫോൺ പുറത്തിറക്കുമ്പോൾ പൊടിയെ പ്രതിരോധിക്കാനും വെള്ളത്തിനെ പ്രതിരോധിക്കാനും ഇവയ്ക്ക് ശേഷിയുണ്ടെന്നാണ് കമ്പനി അവകാശപ്പെടുന്നത്. എന്നാൽ, IP68 റേറ്റിങ്ങുള്ള ഐഫോൺ ജല പ്രതിരോധം ഉൾക്കൊള്ളുന്നുവെന്ന് തെളിയിക്കുന്നതാണ് ഈ സംഭവം. അമേരിക്കയിലെ ഒരു തടാകത്തിൽ നിന്ന് പരിസ്ഥിതി ശുചീകരണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്ന സ്കൂബ ക്ലബ് പ്രവർത്തകരാണ് ഒരു വർഷത്തോളമായി വെള്ളത്തിനടിയിൽ കിടന്ന ഐഫോണിനെ കണ്ടെത്തിയത്. ഇത്രയധികം നാൾ വെള്ളത്തിൽ പ്രശ്‌നങ്ങളൊന്നുമില്ലാതെ കിടന്ന ഫോൺ, പ്രവർത്തനക്ഷമതയുള്ളതാണ് എന്നതും അതിശയിപ്പിക്കുന്നു.
സാധാരണ വൃത്തിയാക്കുന്നതിനിടെ ജലാശയങ്ങളിൽ നിന്ന് ഇത്തരത്തിൽ ഫോണുകൾ ലഭിച്ചാലും അവ ചാർജ് ചെയ്ത് വീണ്ടും ഓൺ ചെയ്താലും പ്രവർത്തിക്കാറില്ല. എന്നാൽ iPhone 12 Pro അല്ലെങ്കിൽ iPhone 13 Pro എന്ന് കരുതുന്ന ഈ ആപ്പിൾ ഫോൺ ശരിക്കും ഞെട്ടിച്ചു. ഫോൺ പ്രവർത്തന ക്ഷമത ഉള്ളതാണെന്ന് മനസിലാക്കിയതിനെ തുടർന്ന് ഐഫോൺ ബന്ധപ്പെട്ട അധികാരികളെ ഏൽപിക്കുകയും, അവർ ഫോണിന്റെ വിവരങ്ങൾ ആസ്പദമാക്കി ഉടമ എല്ലി ഐസൻബർഗാണെന്ന് തിരിച്ചറിയുകയും ചെയ്തു. ഇങ്ങനെ iPhone ഉടമയ്ക്ക് നീണ്ട നാളുകൾക്ക് ശേഷം അതിന്റെ ഉടമയെ തിരിച്ചുകിട്ടി.