1000 രൂപ 60 ലക്ഷമാക്കി അതും വെറും 2 മണിക്കൂർകൊണ്ട് ഈ ക്രിപ്റ്റോ
ക്രിപ്റ്റോ കറൻസികളുടെ കൂട്ടത്തിലേക്കു ഇതാ ഒരു വമ്പൻ എത്തിയിരിക്കുന്നു
Shih Tzu എന്ന ക്രിപ്റ്റോ കറൻസിയാണ് ഈ മായാജാലം കാണിച്ചിരിക്കുന്നത്
ഇന്ന് ഇന്ത്യയിൽ ഏറ്റവും അധികം ചർച്ചചെയ്യപ്പെടുന്ന ഒന്നാണ് ക്രിപ്റ്റോ കറൻസികൾ .ഇന്ന് ഇന്ത്യയിൽ ഒട്ടനവധി ക്രിപ്റ്റോ കറൻസികൾ നിലവിൽ ഉണ്ട് .എന്നാൽ വളരെ കുറച്ചു കറൻസികൾ മാത്രമേ ഇപ്പോൾ ശ്രദ്ധനേടിയട്ടുള്ളു .അതിൽ എടുത്തുപറയേണ്ട ഒന്നാണ് Shih Tzu .ഇപ്പോൾ വാർത്തകളിൽ വളരെ അധികം ഇടം നേടിയിരിക്കുന്നു .
സംഭവം മറ്റൊന്നുമല്ല വെറും 2 മണിക്കൂർ കൊണ്ട് 1000 രൂപ 60 ലക്ഷം രൂപയാക്കി വളർത്തി മുന്നേറിയിരിക്കുന്നു Shih Tzu എന്ന കറൻസികൾ .വെറും രണ്ടു മണിക്കൂർ കൊണ്ട് ഇതിന്റെ മൂല്യം 6,00,000 ശതമാനത്തിനു മുകളിൽ ആയിരുന്നു വർദ്ധിച്ചിരുന്നത് .അതായത് ഡോളറിനു വെറും 0.000000009105 വ്യാപാരം നേടിയിരുന്ന കോയിന്റെ മൂല്യം ഒറ്റയടിയ്ക്ക് 0.00005477 ആണ് എത്തിയത് .
മൃഗ സ്നേഹമാണ് Shih Tzu എന്ന കറൻസി പ്രധാനമായും ഉയർത്തിപ്പിടിക്കുന്നത് .മൃഗങ്ങളുടെ സുരക്ഷയ്ക്കും കൂടാതെ പരിപാലനത്തിന് നിലകൊള്ളുന്ന ഒന്നാണ് Shih Tzu എന്നാണ് അവരുടെ വാദം .അതുകൊണ്ടു തന്നെ മൃഗസ്നേഹികളുടെ സഹായം കൂടുതലായും ഇതിൽ ലഭിക്കുന്നുണ്ട് എന്നാണ് ഇവർ അവകാശപ്പെടുന്നത് .