ഷവോമി റെഡ്മി നോട്ട് 5 പ്രൊ & അസൂസ് സെൻഫോൺ മാക്സ് പ്രൊ M1 മികച്ചത് ഇതിൽ ?
12+5 ഡ്യൂവൽ ക്യാമറയിൽ ഷവോമി റെഡ്മി നോട്ട് 5 പ്രൊ Vs 13+5 ക്യാമറയിൽ അസൂസ് സെൻഫോൺ മാക്സ് പ്രൊ M1
അസൂസിന്റെ max പ്രൊ M1 എന്ന മോഡലിൽ ഏറ്റവും എടുത്തു പറയേണ്ടത് അതിന്റെ കരുത്താർന്ന ബാറ്ററി ലൈഫ് തന്നെയാണ് .കൂടാതെ അതിന്റെ ഡിസ്‌പ്ലേയും .5.99 ഇഞ്ചിന്റെ FHD പ്ലസ് ഡിസ്‌പ്ലേയിലാണ് ഈ മോഡലുകൾ പുറത്തിറങ്ങുന്നത് .കൂടാതെ സ്നാപ്പ് ഡ്രാഗന്റെ 636 പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .രണ്ടു തരത്തിലുള്ള മോഡലുകളാണ് ഇപ്പോൾ വിപണിയിൽ എത്തിയിരിക്കുന്നത് .
3 ജിബിയുടെ റാംമ്മിൽ 32 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ കൂടാതെ 4 ജിബിയുടെ റാംമ്മിൽ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നി മോഡലുകളാണ് .ഇതിന്റെ മെമ്മറി നിങ്ങൾക്ക് കാർഡ് ഉപയോഗിച്ച് വർദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ് .ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ ഓറിയോയിലാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .ഡ്യൂവൽ പിൻ ക്യാമറകളാണ് ഈ മോഡലുകൾക്ക് നൽകിയിരിക്കുന്നത് .
13+5 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറകളും കൂടാതെ 8 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളുമാണ് ഇതിനുള്ളത് . അതിനു ശേഷം ഇതിൽ എടുത്തുപറയേണ്ടത് ഇതിന്റെ കരുത്താർന്ന ബാറ്ററി ലൈഫിനെകുറിച്ചാണ് .5000mAh ന്റെ ബാറ്ററി ലൈഫ് ആണ് ഇത് കാഴ്ചവെക്കുന്നത് .ഇതിന്റെ വിപണിയിലെ വിലവരുന്നത് 3 ജിബിയുടെ റാം മോഡലിന് 10999 രൂപയും കൂടാതെ 4 ജിബിയുടെ മോഡലിന് 12999 രൂപയും ആണ് വില .
5.99 ഇഞ്ചിന്റെ FHD+ ഡിസ്‌പ്ലേയാണ് ഈ മോഡലുകൾക്കുള്ളത് .അതുപോലെതന്നെ Snapdragon 636പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം .12MP + 5 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറകളാണ് ഈ മോഡലുകൾക്ക് നൽകിയിരിക്കുന്നത് .കൂടാതെ 20 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഇതിനുണ്ട് .4000mAhന്റെ ബാറ്ററി ലൈഫും ഈ മോഡലുകൾ കാഴ്ചവെക്കുന്നുണ്ട് .
4 ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് ഈ മോഡലുകളുടെ മറ്റൊരു സവിശേഷതയാണ് .14999 രൂപയാണ് ഷവോമിയുടെ മോഡലുകളുടെ വില .കൂടാതെ 6 ജിബിയുടെ മോഡലുകൾക്ക് 16999 രൂപയും ആണ് വില .
ഡിജിറ്റ് മലയാളം Instagram ഇസ്റ്റാഗ്രാം പേജ് ലൈക്ക് ചെയ്യുക