999 രൂപയുടെ പ്രീപെയ്ഡ് പ്ലാനിൽ Airtel നൽകുന്ന ആനുകൂല്യങ്ങൾ ഏറെ

Updated on 07-Mar-2023
HIGHLIGHTS

മൂന്ന് OTT സർവീസുകളിലേക്കാണ് 999 രൂപയുടെ പ്ലാൻ ആക്സസ് നൽകുന്നത്

84 ദിവസമാണ് പ്ലാനിന്റെ വാലിഡിറ്റി

മറ്റു ആനുകൂല്യങ്ങൾ എന്തൊക്കെയാണ് എന്ന് പരിശോധിക്കാം

രാജ്യത്തെ രണ്ടാമത്തെ വലിയ ടെലിക്കോം കമ്പനിയായ ഭാരതി എയർടെൽ (Airtel) ഉപഭോക്താക്കൾക്കായി വിവിധ പ്രീപെയ്ഡ് പ്ലാനുകളും പായ്ക്കുകളുമെല്ലാം ഓഫർ ചെയ്യുന്നുണ്ട്. അൺലിമിറ്റഡ് പ്ലാനുകൾ, ഡാറ്റ ആഡ് ഓണുകൾ, ഒടിടി സബ്സ്ക്രിപ്ഷൻ പ്ലാനുകൾ എന്നിങ്ങനെ വ്യത്യസ്തമായ റീചാർജ് ഓപ്‌ഷനുകളാണ് എയർടെൽ (Airtel) അവതരിപ്പിക്കുന്നത്. ഒടിടി സ്ട്രീമിങ് ആവശ്യങ്ങൾ ഉള്ള യൂസേഴ്സിന് ഏറെ ഉപകാരപ്രദമായ പ്ലാനുകളാണ് എയർടെലി (Airtel) ന്റെ ഒടിടി സെഗ്മെന്റിൽ അവതരിപ്പിക്കുന്നത്. 

എയർടെൽ ഒടിടി ഓഫർ

എയർടെൽ (Airtel) നൽകുന്ന പുത്തൻ പ്ലാനാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. ഒടിടി ആനുകൂല്യങ്ങൾക്കൊപ്പം നല്ല ഡെയിലി ഡാറ്റ ആനുകൂല്യവും ആവശ്യമുള്ളവർക്ക് ഈ റീചാർജ് പ്ലാൻ ഏറെ അനുകൂലമാണ്. എയർടെലി (Airtel)ന്റെ 999 രൂപയുടെ പ്രീപെയ്ഡ് റീചാർജ് പ്ലാനിനെക്കുറിച്ചാണ് പറഞ്ഞ് വരുന്നത്. മൂന്ന് OTT സർവീസുകളിലേക്കാണ് 999 രൂപയുടെ പ്ലാൻ ആക്സസ് നൽകുന്നത്. 

999 രൂപയുടെ എയർടെൽ പ്രീപെയ്ഡ് റീചാർജ് പ്ലാൻ

999 രൂപ വിലയുള്ള ഭാരതി എയർടെൽ (Airtel) പ്രീപെയ്ഡ് റീചാർജ് പ്ലാൻ പ്രതിദിനം 2.5 ജിബി ഡാറ്റ ലഭിക്കും. 2 ജിബി പരിധി കഴിഞ്ഞാൽ ഡാറ്റ സ്പീഡ് 64 കെബിപിഎസ് ആയി കുറയും. അൺലിമിറ്റഡ് വോയ്‌സ് കോളുകളും ഡെയിലി 100 എസ്എംഎസുകളും 999 രൂപ വിലയുള്ള എയർടെൽ (Airtel) പ്രീപെയ്ഡ് റീചാർജ് പ്ലാൻ ഓഫർ ചെയ്യുന്നു. 84 ദിവസമാണ് പ്ലാൻ വാലിഡിറ്റി.

999 രൂപയുടെ എയർടെൽ (Airtel) പ്രീപെയ്ഡ് റീചാർജ് പ്ലാനിനൊപ്പം നിരവധി അധിക ആനുകൂല്യങ്ങളും ലഭിക്കും. അപ്പോളോ 24 ബൈ 7 സർക്കിൾ 3 മാസത്തേക്കുള്ള അപ്പോളോ (24 | 7Apollo 24 by 7 Circle) സർക്കിൾ സബ്സ്ക്രിപ്ഷനാണ് ഇതിലൊന്ന്. ഫാസ്ടാഗി (FASTag)ൽ 100  രൂപയുടെ ക്യാഷ്ബാക്ക് ഓഫർ, വിങ്ക് മ്യൂസിക് ഫ്രീ (Wynk Music Free) സബ്സ്ക്രിപ്ഷൻ, ഹെലോട്യൂൺസ് (Hellotunes), റിവാർഡ് മിനി സബ്‌സ്‌ക്രിപ്‌ഷൻ (RewardsMini Subscription) എന്നിവ 999 രൂപയുടെ പ്ലാനിനൊപ്പം ലഭിക്കുന്ന ആനുകൂല്യങ്ങളാണ്.

മൂന്ന് ഒടിടി സബ്സ്ക്രിപ്ഷനുകൾ

മൂന്ന് ഒടിടി (OTT) സേവനങ്ങളിലേക്ക് ആക്സസ് നൽകുന്നതിനൊപ്പം 84 ദിവത്തെ വാലിഡിറ്റിയും ഓഫർ ചെയ്യുന്ന ഏക എയർടെൽ (Airtel) റീചാർജ് ഓപ്ഷനാണ് 999 രൂപയുടെ പ്ലാൻ. എയർടെൽ (Airtel) ആപ്പിൽ നിന്നും വെബ്സൈറ്റിൽ നിന്നും ഈ പ്ലാൻ റീചാർജ് ചെയ്യാൻ കഴിയും. 3 മാസത്തെ വാലിഡിറ്റിയുള്ള ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ (Disney + Hotstar)സബ്സ്ക്രിപ്ഷൻ, 84 ദിവസം വാലിഡിറ്റിയുള്ള ആമസോൺ പ്രൈം (Amazon Prime) മൈമ്പർഷിപ്പ്, 84 ദിവസം വാലിഡിറ്റി ലഭിക്കുന്ന എയർടെൽ എക്സ്ട്രീം ആപ്പ് എന്നിവയാണ് ഒടിടി സബ്സ്ക്രിപ്ഷനുകൾ.

പ്ലാനിനൊപ്പം ലഭിക്കുന്ന ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ (Disney Hotstar) സബ്സ്ക്രിപ്ഷന് യഥാർഥത്തിൽ 149 രൂപയാണ് ഈടാക്കുന്നത്. എയർടെൽ എക്സ്ട്രീം (Airtel Xstream) സബ്സ്ക്രിപ്ഷനിലേക്കുള്ള ആക്സസ് ഒരു ഉപാധിയുമായാണ് വരുന്നത്. 7 ഒടിടി (OTT)പ്ലാറ്റ്ഫോമുകളിൽ ഒന്നിലേക്ക് മാത്രമാണ് ആക്സസ് ലഭിക്കുക. എത് ഏത് വേണമെന്ന് നമുക്ക് സെലക്റ്റും ചെയ്യാം. ലയൺസ്‌ഗേറ്റ്പ്ലേ (LionsgatePlay), മനോരമ മാക്സ് (ManoramaMAX), ഇറോസ്‌നൗ (ErosNow), സോണി ലിവ് (Sony LIV), ഹോയ്‌ചോയ് (HoiChoi), ചൗപ്പൽ (Chaupal), കാഞ്ചലങ്ക (KancchaLannka) എന്നിവയാണ് ഓപ്ഷനുകൾ. 

Connect On :