ഇതിന്റെ വില ഇന്ത്യൻ വിപണിയിൽ ഏകദേശം 49900 രൂപയ്ക്കു അടുത്ത് വരും .ഒരുപാടു സവിശേഷതകളുമായിട്ടാണ് ഐപാഡ് പ്രൊ ഇറങ്ങുന്നത് .ഏറ്റവും വലിയ പ്രേതെകത എന്നുപറയുന്നത് ഇതിന്റെ ഡിസ്പ്ലേ ആണ് .കരുത്തുറ്റ 9.7 ഹെച് ഡി ഡിസ്പ്ലേ ആണ് ഇതിനു നല്ക്കിയിരിക്കുന്നത് .അത് കൂടാതെ 32 gb wifi വേർഷൻ കൂടിയാണിത് .ഇതിന്റെ 32gb wifi + സെല്ലുലാർ വെർഷനു ഏതാണ്ട് 61,900 ഇന്ത്യൻ രൂപ വരുംമെന്നാണ് സൂചന .ഇത് ഏപ്രിൽ മാസ്സത്തോട് കൂടി ഇന്ത്യൻ വിപണിയിൽ ഇറക്കാനാണ് ആപ്പിളിന്റെ ശ്രേമം .
ആപ്പിൾ ഇതിനോടകംതന്നെ ഇതിന്റെ വിവരങ്ങൾ എല്ലാംതന്നെ പുറതുവിട്ടുകഴിഞ്ഞു .പ്രോയുടെ കൂടെത്തന്നെ അപ്പ്ലിന്റെ മറ്റൊരു കരുത്തുറ്റ സ്മാർട്ട് ഫോൺ കൂടി അവർ ഇന്ത്യയിൽ ഇറക്കുന്നു .4 ഇഞ്ച് ഡിസ്പ്ലയിൽ ആപ്പിളിന്റെ SE എന്നാ മോഡലാണ് ഇന്ത്യൻ വിപണി കാത്തിരിക്കുന്നത് .ഐ പാഡ്പ്രോ നിര്മിചിരിക്കുന്നത് A9X SoC പ്രോസസ്സറിൽ ആണു .ഇതിന്റെ ക്യാമറയെ കുറിച്ച് പറയുവാണെങ്കിൽ 12mp റിയർ ക്യാമറ കൂടെ led ഫ്ലാഷ് ലയിറ്റ് ഇതിൽ ഉണ്ട് .ഏതായാലും നമുക്ക് കാത്തിരിക്കാം ആപ്പിളിന്റെ ഈ പുതിയ ഐപാടിനായി