സ്വർണ നിക്ഷേപത്തിലൂടെ കൂടുതൽ വരുമാനം നേടാം; SGBയുടെ നേട്ടങ്ങൾ

സ്വർണ നിക്ഷേപത്തിലൂടെ കൂടുതൽ വരുമാനം നേടാം; SGBയുടെ നേട്ടങ്ങൾ
HIGHLIGHTS

ഓൺലൈനിൽ അപേക്ഷിക്കുന്നവർക്ക് ഗ്രാമിന് 50 രൂപ വരെ കിഴിവ് ലഭിക്കും

8 വര്‍ഷമാണ് സോവറിൻ ഗോൾഡ് ബോണ്ടിന്റെ കാലാവധി

സോവറിന്‍ ഗോള്‍ഡ്‌ ബോണ്ടുകള്‍ക്ക് പ്രതിവര്‍ഷം 2.5 ശതമാനം പലിശ ലഭിക്കും

സോവറിൻ ഗോൾഡ് ബോണ്ട് (Sovereign gold bonds) സ്ക്വീമിൽ പുതിയ നിക്ഷേപം നടത്താനുള്ള തീയതികൾ പുറത്ത് വിട്ട് കേന്ദ്ര സർക്കാർ. മാർച്ച് ആറാം തീയതി മുതൽ എസ്ജിബി(Sovereign gold bonds)യിൽ നിക്ഷേപം നടത്താനുള്ള അടുത്ത അവസരം തുറക്കുകയാണ്. അഞ്ച് ദിവസത്തേക്കാണ് നിക്ഷേപം നടത്താനുള്ള അവസരമുള്ളത്. സോവറിൻ ഗോൾഡ് ബോണ്ട് (Sovereign gold bonds) 2022-23 ആറാം സീരിസിൽ ഒരു ഗ്രാമിന് 5611 രൂപയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. അതേസമയം ഓൺലൈനിലൂടെ നിക്ഷേപം നടത്തുന്നവർക്ക് ഗ്രാമിന് 50 രൂപ കുറഞ്ഞ് ലഭിക്കുകയും ചെയ്യുമെന്ന് കേന്ദ്ര ധനകാര്യ മന്ത്രാലയം അറിയിച്ചു.

എന്താണ് സോവറിൻ ബോണ്ട്?

സ്വർണ്ണ നിക്ഷേപത്തിലൂടെ കൂടുതൽ വരുമാനം നേടാൻ സാധിക്കുന്ന ഏറ്റവും ഫലപ്രദമായ നിക്ഷേപമാണ് സോവറിൻ ഗോൾഡ് ബോണ്ട്(Sovereign gold bonds). ഡിജിറ്റലൂടെയാണ് എസ്ജിബി(Sovereign gold bonds)യിൽ  നിക്ഷേപം നടത്തുന്നത്. കൂടാതെ നിക്ഷേപകന് 2.5% വാർഷിക പലിശയും ലഭിക്കുന്നതാണ്. ഇതിലൂടെ കേന്ദ്ര സർക്കാർ 31 കോടി രൂപയോളമാണ് സമാഹരിച്ചിരിക്കുന്നത്. എസ്ജിബി (Sovereign gold bonds) യിലൂടെ സർക്കാരിന് സ്വർണത്തിന്മേലുള്ള നിക്ഷേപങ്ങളെ സർക്കാരിനെ ഡിജിറ്റൽ വരുമാനമാക്കി മാറ്റാൻ സഹായിക്കുന്നതാണ്. രാജ്യത്തെ മുൻനിര ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (SBI) ഓൺ‌ലൈനായി എസ്‌ജി‌ബി (Sovereign gold bonds) വാങ്ങാനുള്ള ഓപ്ഷൻ വാഗ്ദാനം ചെയ്യുന്നുണ്ട്. മികച്ച വരുമാനവും സുരക്ഷയും ഒരുമിച്ച് നേടാൻ സോവറിൻ ഗോൾഡ് ബോണ്ടി(Sovereign gold bonds)ൽ നിക്ഷേപിക്കാം എന്ന് എസ്ബിഐ(SBI) ട്വീറ്ററിലൂടെ ഉപഭോക്താക്കളെ അറിയിച്ചു. ഇതുകൂടാതെ എസ്ബിജിയിൽ നിക്ഷേപം നടത്തുന്നതിലുള്ള എട്ട് കാരണങ്ങൾകൂടി എസ്ബിഐ (SBI) വ്യക്തമാക്കിയിട്ടുണ്ട്. എസ്‌ബി‌ഐ(SBI) ഉപഭോക്താക്കൾക്ക് ഇ-സേവനങ്ങൾക്ക് കീഴിൽ ഐ‌എൻ‌ബിയിൽ നേരിട്ട് നിക്ഷേപം നടത്താനാകും. 

സോവറിൻ ഗോൾഡ് ബോണ്ട് നിക്ഷേപിക്കാനുള്ള എട്ട് കാരണങ്ങൾ താഴെ കൊടുക്കുന്നു 

  • എട്ടു വര്‍ഷമാണ് സോവറിൻ ഗോൾഡ് ബോണ്ടിന്റെ കാലാവധി. ആവശ്യമെങ്കിൽ അഞ്ച് വര്‍ഷത്തിനുശേഷം നിക്ഷേപം പിന്‍വലിക്കാം. 
  • ഒരു ഗ്രാം മുതൽ പരമാവധി നാല് കിലോഗ്രാം വരെ സ്വർണം വാങ്ങാം. ഒരു സാമ്പത്തിക വർഷത്തിൽ യോഗ്യതയുള്ള സ്ഥാപനങ്ങൾക്ക് 20 കിലോഗ്രാം വരെ വാങ്ങിക്കാം.
  • സോവറിന്‍ ഗോള്‍ഡ്‌ ബോണ്ടുകള്‍ക്ക് പ്രതിവര്‍ഷം 2.5 ശതമാനം പലിശ ലഭിക്കും. ഇത് ആറുമാസ ഇടവേളകളിലായി ലഭിക്കും.
  • ഡിജിറ്റൽ സ്വർണമായതിനാൽ ഭൗതിക സ്വർണം പോലെ എവിടെ സൂക്ഷിച്ച് വയ്ക്കുമെന്ന് ആലോചിച്ച് ടെൻഷനടിക്കേണ്ടതില്ല.
  • കൂടുതൽ സുരക്ഷിതമായിരിക്കും.
  • ജിഎസ്ടിയും മറ്റ് ചാർജുകളും ഈടാക്കുന്നില്ല.
  • വായ്പകൾക്കുള്ള ഈടായി എസ്‌ജി‌ബി ഉപയോഗിക്കാം
  • നിക്ഷേപ തുകയ്ക്കും പലിശയ്ക്കും നികുതിയില്ല

ഓൺലൈനിന് പുറമെ ബാങ്കുകൾ, സ്റ്റോക്ക് ഹോൾഡിങ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ് (SCHICL) പോസ്റ്റ് ഓഫീസുകൾ, അംഗീകൃത സ്റ്റോക്ക് എക്സ്ചേഞ്ചുകൾ നാഷ്ണൽ സ്റ്റോക്ക് എക്സ്ചേഞ്ച് ഓഫ് ഇന്ത്യ ലിമിറ്റഡ് ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച് എന്നിവടങ്ങളിൽ നിന്ന് നിക്ഷേപം സ്വീകരിക്കാൻ സാധിക്കുന്നതാണ്.  ചെറുകിട ഫിനാൻസ് ബാങ്കുകളിലും പണമിടപാടുകൾ മാത്രമുള്ള ബാങ്കുകളിലും നിന്ന് നിക്ഷേപം സാധ്യമല്ല.

Nisana Nazeer
Digit.in
Logo
Digit.in
Logo