ഫെബ്രുവരിയിൽ ഇന്ത്യയിൽ ഇതുവരെ 6 ഫോണുകൾ ലോഞ്ച് ചെയ്തു, ഓപ്പോ റെനോ 8T, Moto E13, Poco X5 Pro, Infinix Zero 5G, Samsung Galaxy S23 സീരീസ്, OnePlus 11 എന്നിവ ഈ പട്ടികയിൽ ഉൾപ്പെടുന്നു. അവയുടെ സവിശേഷതകളും വിലയും താഴെ കൊടുക്കുന്നു
ഗാലക്‌സി എസ് 23, ഗാലക്‌സി എസ് 23 പ്ലസ്, ഗാലക്‌സി എസ് 23 അൾട്രാ എന്നീ ഫോണുകളാണ് Galaxy S സീരീസിൽ ഉൾപ്പെടുന്നത്. മൂന്ന് ഡിവൈസുകളും Qualcomm Snapdragon 8 Gen 2 ആണ് നൽകുന്നത്. 200 എംപിയുടേതാണ് മെയിൻ ക്യാമറ. 5,000 mAh ബാറ്ററിയാണ് ഫോണിന് കരുത്തേകുന്നത്. അതേ സമയം, Samsung Galaxy S23യിൽ 6.1 ഇഞ്ച് ഡിസ്പ്ലേയും, Samsung Galaxy S23 Plus ഫോണിൽ 6.6 ഇഞ്ച് ഡിസ്‌പ്ലേയും ഉണ്ടായിരിക്കാൻ സാധ്യതയുണ്ട്. വരാനിരിക്കുന്ന സീരീസിലെ മൂന്ന് സ്മാർട്ട്ഫോണുകൾക്കും AMOLED ഡിസ്പ്ലേ ആയിരിക്കും വരുന്നത്.
Galaxy S23 മോഡലിന്റെ 8GB+256GB വേരിയന്റിന് 79,999 രൂപയും സാംസങ് Galaxy S23+ 89,999 രൂപയുമാണ്. Samsung Galaxy S23 8GB+128GB വേരിയന്റിന് 85,000 രൂപയും ആണ്. സാംസങ് ഗാലക്‌സി എസ് 23 അൾട്രായുടെ വില ഇന്ത്യൻ വിപണിയിൽ 1,14,999 രൂപയാകും.
Oppo Reno 8T 5G 120Hz റിഫ്രഷ് റേറ്റ്, ഒരു സ്നാപ്ഡ്രാഗൺ 695 5G ചിപ്സെറ്റ്, LPDDR4x റാം, UFS 2.2 സ്റ്റോറേജ് എന്നിവയുള്ള 6.67 ഇഞ്ച് OLED 10-ബിറ്റ് ഡിസ്പ്ലേ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. 67W വയർഡ് റാപ്പിഡ് ചാർജിംഗ് സപ്പോർട്ടുള്ള 4800mAh ബാറ്ററിയാണ് ഇതിനുള്ളത്. 108എംപി മെയിൻ സെൻസറും രണ്ട് 2എംപി സെൻസറുകളും ഉള്ള ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണവും ഈ ഉപകരണത്തിലുണ്ടാകും. കൂടാതെ, ഇത് ആൻഡ്രോയിഡ് 13 അടിസ്ഥാനമാക്കിയുള്ള ColorOS 13-ൽ പ്രവർത്തിക്കും. ഡിസൈൻ റെൻഡറുകൾ അനുസരിച്ച്, വിവിധ കളർ ഓപ്ഷനുകളും കാണാൻ കഴിയും.
Oppo Reno 8T 5G യുടെ ഇന്ത്യയിലെ വില ഏകദേശം 29,990 രൂപയാണ്.
6.67 ഇഞ്ച് FHD+ OLED ഡിസ്പ്ലേ പാനൽ ആണ് ഫോണിൽ ഉണ്ടാവുക എന്നാണ് പ്രതീക്ഷിക്കുന്നത്. 120Hz അഡാപ്റ്റീവ് റീഫ്രഷ് റേറ്റും 1080×2400 pixel resolution HDR10+ സപ്പോർട്ടോടു കൂടി ഫോൺ വരുമെന്നും കരുതുന്നു. Qualcomm Snapdragon 778G processor ആണ് ഫോണിൽ പ്രവർത്തിക്കുന്നത്. 108MP പ്രൈമറി ക്യാമറ, 8MP അൾട്രാ വൈഡ് സെൻസർ, 2MP മാക്രോ സെൻസർ എന്നിങ്ങനെയായിരിക്കും ക്യാമറ. ഈ സ്മാർട്ഫോണിന്റെ വില 22,999 രൂപയാണ്.
Qualcomm Snapdragon 8+ ജെൻ 2, 6.7 ഇഞ്ച് OLED ഡിസ്പ്ലെ, മൂന്ന് പിൻ ക്യാമറകൾ, 100W ഫാസ്റ്റ് ചാർജിങ് എന്നിവയെല്ലാം ഈ സ്മാർട്ട്ഫോണിന്റെ സവിശേഷതകളാണ്. 8+ ജെൻ 2, 6.7 ഇഞ്ച് OLED ഡിസ്പ്ലെ, മൂന്ന് പിൻ ക്യാമറകൾ, 100W ഫാസ്റ്റ് ചാർജിങ് എന്നിവയെല്ലാം ഈ സ്മാർട്ട്ഫോണിന്റെ സവിശേഷതകളാണ്. മൂന്ന് പിൻക്യാമറകളുമായിട്ടാണ് വൺപ്ലസ് 11ആർ സ്മാർട്ട്ഫോൺ വരുന്നത്. 50 മെഗാപിക്സൽ സോണി IMX890 പ്രൈമറി ക്യാമറയ്ക്കൊപ്പം 8 മെഗാപിക്സൽ അൾട്രാ വൈഡ് ക്യാമറയും 2 മെഗാപിക്സൽ മാക്രോ സെൻസറുമാണ് ഈ ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പിലെ സെൻസറുകൾ. 5,000mAh ബാറ്ററിയുമായിട്ടാണ് വൺപ്ലസ് 11ആർ വരുന്നത്.
100W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടും ഈ ഡിവൈസിലുണ്ട്. വൺപ്ലസ് 11ആർ (OnePlus 11R) സ്മാർട്ട്ഫോൺ ഇന്ത്യയിൽ രണ്ട് വേരിയന്റുകളിലാണ് ലോഞ്ച് ചെയ്തിരിക്കുന്നത്. ഈ ഡിവൈസിന്റെ 8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള ബേസ് മോഡലിന് 39,999 രൂപയാണ് വില. ഡിവൈസിന്റെ ഹൈ എൻഡ് മോഡലായ 16 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള വേരിയന്റിന് 44,999 രൂപയാണ് വില.
MediaTek Dimensity 920 ചിപ്‌സെറ്റിലാണ് ഇൻഫിനിക്‌സ് സീറോ 5G പ്രവർത്തിക്കുന്നത്. 120Hz LCD സ്‌ക്രീൻ, Android 12, 50MP ട്രിപ്പിൾ റിയർ ക്യാമറ എന്നിവ മറ്റു സവിശേഷതകളാണ്. 5000mAh ബാറ്ററിയുമായാണ് ഇൻഫിനിക്‌സ് സീറോ 5G എത്തുന്നത്. 17,999 രൂപയാണ് ഇൻഫിനിക്‌സ് സീറോ 5Gയുടെ വില. MediaTek Dimensity 1080ചിപ്‌സെറ്റിലാണ് ഇൻഫിനിക്‌സ് ടര്ബോ പ്രവർത്തിക്കുന്നത്. 19,999 രൂപയാണ് വില.
6.5 ഇഞ്ച് HD+ LCD ഡിസ്‌പ്ലേ, ആൻഡ്രോയിഡ് 13 Go എഡിഷൻ, Unisoc T606 ചിപ്പ്, 13MP റിയർ ക്യാമറ, 5000mAh ബാറ്ററി എന്നിവയുമായി മോട്ടോ E13 ഫെബ്രുവരി 8 ന് ഇന്ത്യയിൽ അവതരിപ്പിച്ചു. 6,999 രൂപയാണ് വില.