5ജി ട്രയലുകൾക്ക് തുടക്കം !! വിമാനത്തിന്റെ വേഗതിയിൽ 5ജി സർവീസുകൾ
5ജി ട്രയലുകൾക്ക് രാജ്യത്തു ഇതാ അനുമതി കേന്ദ സർക്കാർ നൽകിയിരിക്കുന്നു
ചൈനയെ പൂർണമായും 5ജി ട്രയലിൽ നിന്നും ഒഴുവാക്കിയിരിക്കുന്നു
ഇന്ത്യയിൽ ഇതാ 5ജി ട്രയലുകൾക്ക് ഇപ്പോൾ കേന്ദ്ര സർക്കാരുകൾ അനുമതി നൽകിയിരിക്കുന്നു .ഇന്ത്യയിൽ 5ജി ട്രയലുകൾ നടത്തുന്നതിന് സ്പെക്ട്രം ട്രയലിനും ആണ് ഇപ്പോൾ കേന്ദ്ര ടെലികോം ഡിപ്പാർട്ട്മെന്റ് ഇപ്പോൾ അനുമതി നൽകിയിരിക്കുന്നത് .അതുപോലെ തന്നെ ചൈനീസ് കമ്പനികളെ പൂർണമായും ഒഴുവാക്കിയാണ് ഇപ്പോൾ 5ജി ട്രയലുകൾക്ക് അനുമതി നൽകിയിരിക്കുന്നത് .
കൂടാതെ റിലയൻസ് ജിയോ ,വൊഡാഫോൺ ഐഡിയ ,ബിഎസ്എൻഎൽ കൂടാതെ ഭാരതി എയർടെൽ എന്നി കമ്പനികളാണ് നിലവിൽ നഗരങ്ങളിലും കൂടാതെ ഗ്രാമീണ പ്രദേശങ്ങളിലും ഇപ്പോൾ 5ജി ട്രയൽ നടത്തുന്നത് .അതുപോലെ തന്നെ എടുത്തു പറയേണ്ട ഒന്നാണ് ചൈനയെ പൂർണമായും ഒഴിവാക്കിയിരിക്കുന്നു എന്നത് .
ടെലികോം ഉപകരണ നിർമാതാക്കളുടെ ലിസ്റ്റിൽ ഇപ്പോൾ റിലയൻസ് ജിയോ ,എറിക്സൺ ,നോക്കിയ അടക്കമുള്ളവരെയും ഉൾപ്പെടുത്തിയിരിക്കുന്നു .ചൈനയിൽ നിന്നുള്ള ഉപകരണങ്ങളും 5ജി ട്രയലിനു ഉപയോഗിക്കില്ല .അതുപോലെ തന്നെ ഇന്ത്യയിൽ നിന്നും ചൈനീസ് കമ്പനികളെ 5ജി ടെക്ക്നോളജികളിൽ നിന്നും വിലക്കുമെന്നും റിപ്പോർട്ടുകൾ .ഇപ്പോൾ ട്രയലുകളുടെ കാലാവധി നൽകിയിരിക്കുന്നത് 6 മാസത്തേക്കാണ് .