നമ്മൾ എല്ലാവരും കാത്തിരിക്കുന്നത് ഇനി 5ജി സർവീസുകൾക്ക് വേണ്ടി മാത്രമാണ് .എന്നാൽ മോട്ടോയും കൂടാതെ ഹുവാവെയും ഉടൻ തന്നെ അവരുടെ 5ജി നെറ്റ്വർക്ക് സ്മാർട്ട് ഫോണുകളുമായി ഉടൻ എത്തുന്നു .വെരിസോൺ 5ജി സർവീസുകളാണ് ഇപ്പോൾ എത്തിയിരിക്കുന്നത് .ഇതിൽ 300 Mbps സ്പീഡിൽ വരെ ഇന്റർനെറ്റ് ലഭിക്കും എന്നാണ് പറയപ്പെടുന്നത് .നിലവിൽ US ഉള്ള ഉപഭോതാക്കൾക്കാണ് ഇത് ലഭ്യമാകുന്നത് .
എന്നാൽ ഇപ്പോൾ ഹുവാവെയുടെ പുതിയ 5ജി സ്മാർട്ട് ഫോണുകളും ഉടൻ പുറത്തിറങ്ങുന്നുണ്ട് .ഹുവാവെയുടെ ഈ വർഷം തന്നെ 5ജി സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നു എന്നാണ് ലഭിക്കുന്ന വിവരങ്ങൾ .കൂടാതെ മോട്ടോയിൽ നിന്നും നോകിയായിൽ നിന്നും പുതിയ സർവീസുകളോടെ സ്മാർട്ട് ഫോണുകൾ വിപണിയിൽ പ്രതീഷിക്കുവാൻ സാധിക്കുന്നു .2019 ൽ ഇന്ത്യയിൽ 5ജി കണക്ഷനുകൾ കൊണ്ടുവരാനാണ് ടെലികോം കമ്പനികളുടെ ശ്രമം .
അതിനു മുന്നോടിയായാണ് ഇപ്പോൾ 5ജി ഹോം ഇന്റർനെറ്റ് സർവീസുകൾ ഇപ്പോൾ എത്തിയിരിക്കുന്നത് .നിമിഷങ്ങൾക്കുള്ളിൽ തന്നെ വിഡിയോകളും മറ്റു സിനിമകളും ഡൌൺലോഡ് ചെയ്യുന്നതിന് ഇഹ് സാധ്യമാകുന്നു .ജിയോയുടെ ഗിഗാ ഫൈബർ സവീസുകൾക്ക് ഒരു എതിരാളി തന്നെയാകും ഇത് എന്നകാര്യത്തിൽ സംശയം വേണ്ട .എന്നാൽ ഉടൻ ഈ 5ജി സർവീസുകൾ ഇന്ത്യയിൽ ലഭ്യമാകുകയില.Houston, Indianapolis, Los Angeles എന്നിവിടങ്ങളിൽ ആണ് ഒക്ടോബറിൽ ഇത് എത്തുന്നത് .