5ജി ഇന്ത്യയിൽ എന്ന് വെറും എന്ന് ഉറപ്പായി
5 ജി ടെക്നോളജി ;ഇന്ത്യയിൽ 5ജി എത്തുന്നത് 2022 ൽ
ഇന്ത്യയിൽ 5ജി ടെക്നോളജി എത്തുന്നത് 2022 ആണ് എന്ന് ടെലികോം അതോറിറ്റി സെക്രട്ടറി എസ് കെ ഗുപ്ത പറഞ്ഞു .ഇനി അങ്ങോട്ട് അടുത്ത 5 വർഷത്തേക്ക് ഇന്ത്യയിൽ ഡിജിറ്റൽ പ്ലാറ്റഫോം വളരെ വേഗത്തിലായിരിക്കും എന്നും സൂചിപ്പിച്ചു .2010 ൽ ആണ് ഇന്ത്യയിൽ ഉപഭോതാക്കൾക്ക് 4ജി ലഭിച്ചുതുടങ്ങിയത് .എന്നാൽ തുടക്കത്തിൽ എല്ലാ സ്ഥലങ്ങളിലും 4ജി ലഭിച്ചിരുന്നില്ല .2016 ആയപ്പോൾ ഇന്ത്യയിലെ ഭൂരിഭാഗ സ്ഥലങ്ങളിലും 4ജി നെറ്റ്‌വർക്ക് ലഭിച്ചിരുന്നു .5ജി എത്തിക്കഴിയുമ്പോൾ ഇന്ത്യയിൽ ടെലികോം മേഖലയിലും മറ്റും പല മാറ്റങ്ങളും സംഭിക്കും .ഡിജിറ്റൽ മേഖല വളരെ വേഗത്തിൽ വളരും .എല്ലാ സ്ഥലങ്ങളിലും ക്യാഷ് ലെസ്സ് ഉപയോഗം വർദ്ധിക്കും എന്നാണ് കരുതപ്പെടുന്നത് .എന്നാൽ സ്മാർട്ട് ഫോൺ മേഖലയിൽ 2019 ൽ തന്നെ 5ജി സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നുണ്ട് .
2019 ൽ പുതിയ ടെക്നോളോജികളുമായി സ്മാർട്ട് ഫോൺ കമ്പനികൾ എത്തുന്നു .2020 ൽ ലോകമെമ്പാടും 5ജി തരംഗം സൃഷ്ടിക്കുവാൻ ഒരുങ്ങുകയാണ് .അതിനു മുന്നോടിയായാണ് സ്മാർട്ട് ഫോൺ കമ്പനികൾ 5 ജി സ്മാർട്ട് ഫോണുകളുമായിട്ട് വിപണിയിൽ എത്തുന്നത് .10 Gbps സ്പീഡിൽ ആണ് 5ജി പ്രവർത്തിക്കുന്നത് .4ജി ലോകത്തിനു പുതിയ സംഭാവനകൾ നൽകിയ ജിയോയും പുതിയ തയ്യാറെടുപ്പുകൾ എടുക്കുകയാണ് .എന്നാൽ ഇപ്പോൾ ഇവിടെ നിന്നും അടുത്ത വർഷം 5 ജി സ്മാർട്ട് ഫോണുകൾ പുറത്തിറക്കുന്ന സ്മാർട്ട് ഫോൺ കമ്പനികളുടെ വിവരങ്ങളും ചില കമ്പനികൾ പുറത്തിറക്കുന്ന 5ജി സ്മാർട്ട് ഫോണുകളുടെ വിവരങ്ങളും മനസ്സിലാക്കാം .
സാംസങ്ങിന്റെ ഗാലക്സി s10
5ജി സ്മാർട്ട് ഫോണുകളിൽ സാംസങ്ങ് പുറത്തിറക്കുന്ന മോഡലാണ് സാംസങ്ങിന്റെ ഗാലക്സി s10 .ഇതുവരെ സാംസങ്ങിന്റെ സ്മാർട്ട് ഫോണുകളിൽ ലഭിക്കാത്ത സവിശേഷതകളുമായിട്ടാണ് ഗാലക്സി S10 സ്മാർട്ട് ഫോണുകൾ ലോകവിപണിയിൽ പുറത്തിറങ്ങുന്നത് .അതിൽ എടുത്തുപറയേണ്ട ചില സവിശേഷതകളുണ്ട് .ഇൻഫിനിറ്റി ഓ Notch ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നത് .കൂടാതെ 8കെ വീഡിയോ സപ്പോർട്ട് ഇതിൽ എടുത്തുപറയേണ്ട ഒരു ഘടകം തന്നെയാണ് .Android 9 Pie ലാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .കൂടാതെ Exynos 9820 എന്നിവയിലാണ് ഇതിന്റെ പ്രൊസസർ പ്രവർത്തനം നടക്കുന്നത് .കൂടാതെ മറ്റു സ്മാർട്ട് ഫോണുകളും എത്തുന്നുണ്ട് .
ഷവോമിയുടെ 5ജി സ്മാർട്ട് ഫോണുകൾ
മോട്ടോയുടെ 5ജി സ്മാർട്ട് ഫോണുകളും അടുത്തവർഷം ആദ്യം തന്നെ എത്തുന്നുണ്ട് .അതിൽ ആദ്യം പ്രതീഷിക്കാവുന്നത് Mi Mix 3 സ്മാർട്ട് ഫോണുകളാണ് .6.4ഇഞ്ചിന്റെ AMOLED ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നത് .അതുപോലെതന്നെ ഷവോമിയിൽ നിന്നും പുറത്തിറങ്ങുന്ന 5ജി സ്മാർട്ട് ഫോൺ കൂടിയാണിത് .ഇതിന്റെ ആന്തരിക സവിശേഷതകളും മികച്ചത് തന്നെയാണ് നൽകിയിരിക്കുന്നത് .മൂന്നു വേരിയന്റുകളിലാണ് ഇത് പുറത്തിറങ്ങുന്നത് .6ജിബിയുടെ റാം ,8 ജിബിയുടെ റാം കൂടാതെ 10 ജിബി റാം വേരിയന്റിലാണ് എത്തുന്നത് . Snapdragon 8150 പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് എന്നാണ് സൂചനകൾ .ട്രിപ്പിൾ പിൻ ക്യാമറകളിലാണ് ഈ ഫോണുകൾ ലോകവിപണിയിൽ പുറത്തിറങ്ങുന്നത് .കൂടുതൽ 5 ജി സ്മാർട്ട് ഫോണുകളും ഷവോമിയിൽ നിന്നും 2019 ൽ പ്രതീക്ഷിക്കാം .